പി.എസ്.സി റിക്രൂട്ട്മെന്റ്; അസിസ്റ്റന്റ് എൻജിനീയർ, വനിത അസി. പ്രിസൺ ഓഫിസർ, അക്കൗണ്ടന്റ്, അസിസ്റ്റന്റ് ഗ്രേഡ് 2...
text_fieldsപ്രതീകാത്മക ചിച്രം
കേരള പബ്ലിക് സർവിസ് കമീഷൻ കാറ്റഗറി നമ്പർ 357 മുതൽ 375/2025 വരെ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തസ്തികകൾ, യോഗ്യത മാനദണ്ഡങ്ങൾ, സെലക്ഷൻ നടപടികൾ, ശമ്പളം, സംവരണം അടക്കമുള്ള വിവരങ്ങൾ സെപ്റ്റംബർ 15ലെ അസാധാരണ ഗസറ്റിലും www.keralapsc.gov.in/notifications ലിങ്കിലും ലഭ്യമാണ്.
ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാന/ ജില്ലതലം), സ്പെഷൽ റിക്രൂട്ട്മെന്റ്, എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗത്തിൽപെടുന്ന തസ്തികകളും ഒഴിവുകളും പി.എസ്.സി വെബ്സൈറ്റിലുണ്ട്. യോഗ്യരായ ഉദ്യോഗാർഥികൾക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തി ഓൺലൈനിൽ ഒക്ടോബർ 15 വരെ അപേക്ഷിക്കാം.
ജനറൽ റിക്രൂട്ട്മെന്റ് വിഭാഗത്തിൽപെടുന്ന ചില തസ്തികകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ:
അസിസ്റ്റന്റ് എൻജിനീയർ: കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, പ്രതീക്ഷിത ഒഴിവുകൾ. ശമ്പളനിരക്ക് 39,500-83,000 രൂപ. നേരിട്ടുള്ള നിയമനം. യോഗ്യത: ബി.ഇ/ബി.ടെക് (സിവിൽ/കെമിക്കൽ/എൻവയൺമെന്റൽ എൻജിനീയറിങ്)/തത്തുല്യം. പ്രായം18-36.
വനിത അസിസ്റ്റന്റ് പ്രിസൺ ഓഫിസർ: പ്രിസൺ ആൻഡ് കറക്ഷനൽ സർവിസസ്, പ്രതീക്ഷിത ഒഴിവുകൾ, ശമ്പളം 27,900-63,700 രൂപ. നേരിട്ടുള്ള നിയമനം, യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം. ഉയരം 150 സെ.മീറ്ററിൽ കുറയരുത്. പൂർണ കാഴ്ചശക്തിയുണ്ടായിരിക്കണം. (മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടാകണം). തെരഞ്ഞെടുപ്പിന് കായികക്ഷമത പരീക്ഷയുമുണ്ട്. പ്രായം18-36.
അക്കൗണ്ടന്റ്/ ജൂനിയർ അക്കൗണ്ടന്റ്/ അക്കൗണ്ട്സ് അസിസ്റ്റന്റ്/ അക്കൗണ്ട്സ് ക്ലർക്ക്/ അസിസ്റ്റന്റ് മാനേജർ/ അസിസ്റ്റന്റ് ഗ്രേഡ് 2 മുതലായവ: സർക്കാർ ഉടമസ്ഥതയിലുള്ള വിവിധ കമ്പനികൾ/ ബോർഡുകൾ/ കോർപറേഷനുകൾ. പ്രതീക്ഷിത ഒഴിവുകൾ. നേരിട്ടുള്ള നിയമനം. യോഗ്യത: ബി.കോം ബിരുദം. പ്രായം18-36.
മറ്റു തസ്തികകൾ: ട്രെയിനിങ് ഇൻസ്ട്രക്ടർ (എം.എം.വി), ട്രാഫിക് സൂപ്രണ്ട്, എൻജിനീയറിങ് അസിസ്റ്റന്റ് ഗ്രേഡ് 3, ഹൈസ്കൂൾ ടീച്ചർ (സോഷ്യൽ സയൻസ്) (മലയാളം മീഡിയം) (തസ്തിക മാറ്റം വഴിയുള്ള നിയമനം).
ഇതിന് പുറമെ സ്പെഷൽ റിക്രൂട്ട്മെന്റ്, എൻ.സി.എ റിക്രൂട്ട്മെന്റ് വിഭാഗങ്ങളിൽപെടുന്ന തസ്തികകളും ഉണ്ട്. യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വെബ്സൈറ്റിലുണ്ട്.