Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightപ്രൊബേഷനറി ഓഫിസറാകാൻ...

പ്രൊബേഷനറി ഓഫിസറാകാൻ എസ്.ബി.ഐയിൽ ബിരുദക്കാർക്ക് അവസരം

text_fields
bookmark_border
പ്രൊബേഷനറി ഓഫിസറാകാൻ എസ്.ബി.ഐയിൽ ബിരുദക്കാർക്ക് അവസരം
cancel

എസ്.ബി.ഐയിൽ പ്രൊബേഷനറി ഓഫിസർമാരെ റിക്രൂട്ട് ചെയ്യുന്നു. 1500 ഒഴിവുകളുണ്ട്. (പട്ടികജാതി-234, പട്ടികവർഗം -144, ഒ.ബി.സി -390, ഇ.ഡബ്ല്യു.എസ് -144, സംവരണം ചെയ്യാത്തവ -588). നിശ്ചിത ഒഴിവുകളിൽ ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവരെ നിയമിക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ ഇന്ത്യയിലെവിടെയും നിയമിക്കാം.

യോഗ്യത: ഏതെങ്കിലും ഡിസിപ്ലിനിൽ അംഗീകൃത സർവകലാശാല ബിരുദം. അവസാനവർഷ/സെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാം. 2026 സെപ്റ്റംബർ 30നകം യോഗ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി. ഇന്റഗ്രേറ്റഡ് ഡ്യൂവൽ ഡിഗ്രി, മെഡിക്കൽ, എൻജിനീയറിങ് ബിരുദക്കാരെയും ചാർട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് അക്കൗണ്ടന്റ് തുടങ്ങിയ യോഗ്യതകൾ ഉള്ളവരെയും പരിഗണിക്കും.

പ്രായപരിധി: 1.04.2026ൽ 21-30 വയസ്സ്. എസ്.സി/ എസ്.ടി വിഭാഗങ്ങൾക്ക് അഞ്ചുവർഷവും ഒ.ബി.സി നോൺ ക്രീമിലെയർ വിഭാഗങ്ങൾക്ക് മൂന്നുവർഷവും ഭിന്നശേഷിക്കാർക്ക് 10 വർഷവും വിമുക്തഭടന്മാർക്കും മറ്റും ചട്ടപ്രകാരവും ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്.

അപേക്ഷാ ഫീസ്: 750 രൂപ. പട്ടികജാതി/വർഗം, ഭിന്നശേഷി വിഭാഗങ്ങളിലുള്ളവർക്ക് ഫീസില്ല. നിർദേശാനുസരണം ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ഇപ്പോൾ അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 8.

സെലക്ഷൻ: പ്രിലിമിനറി, മെയിൻ പരീക്ഷകൾ, സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ് എക്സർസൈസ്, വ്യക്തിഗത അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. പ്രിലിമിനറി പരീക്ഷക്ക് കേരളത്തിൽ ആലപ്പുഴ, കണ്ണൂർ, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, തിരുവനന്തപുരം എന്നിവയും മെയിൻ പരീക്ഷക്ക് എറണാകുളം, തിരുവനന്തപുരം, തൃശൂർ എന്നിവയും പരീക്ഷാകേന്ദ്രങ്ങളാണ്. ലക്ഷദ്വീപിൽ കവരത്തിയാണ് സെന്റർ. പ്രിലിമിനറി പരീക്ഷ ആഗസ്റ്റിലും മെയിൻ പരീക്ഷ സെപ്റ്റംബറിലും സൈക്കോമെട്രിക് ടെസ്റ്റ്, ഗ്രൂപ് എക്സർസൈസ്, ഇന്റർവ്യൂ 2026 ഒക്ടോബർ/നവംബറിലും നടക്കും. തിരഞ്ഞെടുക്കപ്പെടുന്നവരെ 48480-85920 രൂപ ശമ്പളനിരക്കിൽ നിയമിക്കും. ഡി.എ, എച്ച്.ആർ.എ, സി.സി.എ, പി.എഫ് പെൻഷൻ തുടങ്ങിയ ആനുകൂല്യങ്ങളുമുണ്ട്. വിവരങ്ങളടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം https://sbi.bank.in/web/careersൽ ലഭ്യമാണ്.

Show Full Article
TAGS:SBI graduates Probationary Officers Career News 
News Summary - SBI offers opportunity for graduates to become probationary officers
Next Story