സിഡ്ബിയിൽ ഓഫിസറാകാം
text_fieldsസ്മാൾ ഇൻഡസ്ട്രീസ് ഡവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (സിഡ്ബി) ഗ്രേഡ് എ, ബി ജനറൽ സ്പെഷലിസ്റ്റ് സ്കീമിൽ ഓഫിസർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് മാനേജർ ഗ്രേഡ് എ ജനറൽ സ്ട്രീം: ശമ്പള നിരക്ക് 44,500-1,00,000 രൂപ. ഒഴിവുകൾ 50
യോഗ്യത: ബിരുദം (കോമേഴ്സ് (ഇക്കണോമിക്സ്/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് അഡ്മിനിസ്ട്രേഷൻ/എൻജിനീയറിങ്) 60 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. അല്ലെങ്കിൽ സി.എ/സി.എം.എ/സി.എസ്/ സി.എഫ്.എ അല്ലെങ്കിൽ എം.ബി.എ/പി.ജി.ഡി.എം (ഏതെങ്കിലും വിഷയത്തിൽ രണ്ടുവർഷത്തെ ഫുൾടൈം കോഴ്സ്) അവസാന വർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും.
ബന്ധപ്പെട്ട മേഖലയിൽ രണ്ടു വർഷത്തിൽ കുറയാതെ ഓഫിസർ പദവിയിൽ പ്രവൃത്തി പരിചയം വേണം. പ്രായപരിധി 30 വയസ്സ്. മാനേജർ ഗ്രേഡ് ബി-ജനറൽ ആൻഡ് സ്പെഷൽ ലിസ്റ്റ് സ്ട്രീം: ശമ്പള നിരക്ക് 55,200-1,15,000 രൂപ. ഒഴിവുകൾ -സ്ട്രീം ജനറൽ 11 സ്ട്രീം ലീഗൽ- ഒഴിവ് എട്ട്.
ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) എ.ഐ/എം.എൽ ഓട്ടോമേഷൻ/ഫുൾസ്റ്റാക്ക് ആപ്ലിക്കേഷൻ ഡവലപ്മെന്റ്/സെക്യൂരിറ്റി/ഇൻഫ്രാസ്ട്രക്ചർ ആൻഡ് നെറ്റ് വർക്ക്) ഒഴിവുകൾ ഏഴ്.
തസ്തികകളും സെലക്ഷൻ നടപടികളും അടങ്ങിയ വിജ്ഞാപനം https://www.sidbi.in ൽ. അപേക്ഷാ ഫീസ് 1100 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 175 രൂപ. ഓൺലൈനിൽ ആഗസ്റ്റ് 11നകം അപേക്ഷിക്കാം.