Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightഎസ്.എസ്.സി ഓഫിസറാകാൻ...

എസ്.എസ്.സി ഓഫിസറാകാൻ നാവികസേന വിളിക്കുന്നു

text_fields
bookmark_border
എസ്.എസ്.സി ഓഫിസറാകാൻ നാവികസേന വിളിക്കുന്നു
cancel
camera_alt

പ്രതീകാത്മക ചിത്രം

Listen to this Article

അവിവാഹിതരായ പുരുഷന്മാർക്കും വനിതകൾക്കും നാവികസേനയിൽ ഷോർട്ട് സർവിസ് കമീഷൻ (എസ്.എസ്.സി) ഓഫിസറാകകാം. സർവിസസ് സെലക്ഷൻ ബോർഡ് (എസ്.എസ്.ബി) ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ്. പരിശീലന കോഴ്സ് 2027 ജനുവരിയിൽ ഏഴിമല നാവിക അക്കാദമിയിൽ ആരംഭിക്കും.

വിശദവിവരങ്ങൾ അടങ്ങിയ വിജ്ഞാപനം www.joinindiannavy.gov.inൽ. ഓൺലൈനിൽ ഫെബ്രുവരി 24 വരെ അപേക്ഷിക്കാം. പരിശീലനം പൂർത്തിയാക്കുന്നവർക്ക് 12 വർഷത്തേക്കാണ് നിയമനം. രണ്ടുവർഷം കൂടി നീട്ടിക്കിട്ടാവുന്നതാണ്. വിവിധ ബ്രാഞ്ച്/കേഡറുകളിലായി ആകെ 260 ഒഴിവുകളുണ്ട്.

ഓരോ ബ്രാഞ്ചിലും ലഭ്യമായ ഒഴിവുകൾ

എക്സിക്യൂട്ടിവ് ബ്രാഞ്ച് (ജനറൽ സർവിസ് (ഹൈഡ്രോ കേഡർ): 76, യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്. പൈലറ്റ്- 25,നേവൽ എയർ ഓപറേഷൻസ് ഓഫിസർ (ഒബ്സർവേഴ്സ്)- 2, എയർട്രാഫിക് കൺട്രോളർ - 18, യോഗ്യത: ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക്. എൻജിനീയറിങ് ബ്രാഞ്ച് (ജനറൽ സർവിസ്)- 42, സബ്മറൈൻ ടെക് എൻജിനീയറിങ്- 8,ഇലക്ട്രിക്കൽ ബ്രാഞ്ച് (ജനറൽ സർവിസ്)- 38, സബ്മറൈൻ ടെക് ഇലക്ട്രിക്കൽ- 8, മറ്റ് ബ്രാഞ്ചുകൾ- എജുക്കേഷൻ- 15, ലോജിസ്റ്റിക്സ്- 10. സമഗ്ര വിവരങ്ങൾ വിജ്ഞാപനത്തിൽ.

Show Full Article
TAGS:ssc navy Career 
News Summary - ssc application open
Next Story