Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightCareer Newschevron_rightവിക്രം സാരാഭായ്...

വിക്രം സാരാഭായ് സ്​പേസ് സെന്ററിൽ ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്

text_fields
bookmark_border
വിക്രം സാരാഭായ് സ്​പേസ് സെന്ററിൽ ടെക്നീഷ്യൻ, ഡ്രാഫ്റ്റ്സ്മാൻ, ഫാർമസിസ്റ്റ്
cancel

ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള തിരുവനന്തപുരം വിക്രം സാരാഭായ് സ്​പേസ് സെന്റർ താഴെ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു (പരസ്യനമ്പർ വി.എസ്.എസ്.സി-334). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.vssc.gov.inൽ ലഭിക്കും.

ടെക്നീഷ്യൻ-ബി: ശമ്പളനിരക്ക് 21,700-69,100 രൂപ. ഒഴിവുകൾ 56. യോഗ്യത: എസ്.എസ്.എൽ.സി/പത്താം ക്ലാസ്/തത്തുല്യ പരീക്ഷ പാസായിരിക്കണം. ഇതിന് പുറമെ ഫിറ്റർ/ഇലക്ട്രോണിക് മെക്കാനിക്/ടർണർ/മെഷിനിസ്റ്റ്/ഇലക്ട്രീഷ്യൻ/ഇലക്ട്രോപ്ലേറ്റർ/വെൽഡർ/മെക്കാനിക് റെഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷനിങ്/മെക്കാനിക് മോട്ടോർ വെഹിക്കിൾ/മെക്കാനിക് ഡീസൽ/ഫോട്ടോഗ്രഫി/കാർപന്റർ ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റുണ്ടാകണം.

ഡ്രാഫ്റ്റ്സ്മാൻ-ബി: ശമ്പളനിരക്ക് 21,700-69,100 രൂപ. ഒഴിവുകൾ 7. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം + ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) ട്രേഡിൽ ഐ.ടി.ഐ/എൻ.ടി.സി/എൻ.എ.സി സർട്ടിഫിക്കറ്റ്. ഫാർമസിസ്റ്റ്-എ: ശമ്പളനിരക്ക് 29,200-92,300 രൂപ. ഒഴിവ് 1. യോഗ്യത: എസ്.എസ്.എൽ.സി/തത്തുല്യം+ ഫസ്റ്റ്ക്ലാസ് ഫാർമസി ഡിപ്ലോമ. പ്രായപരിധി അടക്കമുള്ള യോഗ്യതാ മാനദണ്ഡങ്ങൾ, സംവരണം, സെലക്ഷൻ നടപടികൾ വിജ്ഞാപനത്തിലുണ്ട്. ഓൺലൈനിൽ ജൂൺ 16 അഞ്ചുമണി വരെ അപേക്ഷ സമർപ്പിക്കാം.

Show Full Article
TAGS:Vikram Sarabhai space centre job Vacancies Career And Education News ISRO. India 
News Summary - Technician, draftsman, pharmacist at Vikram Sarabhai Space Center
Next Story