സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
സ്പോട്ട് അഡ്മിഷന്
മഹാത്മാഗാന്ധി സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സസില്‍ മാസ്റ്റര്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് (എം.പി.ഇ.എസ്) പ്രോഗ്രാമില്‍ 21 സീറ്റുകള്‍ ഒഴിവുണ്ട്. കാറ്റ് പ്രോസ്പെക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർഥികള്‍ 23ന് രാവിലെ 7.30ന് അസ്സല് രേഖകളുമായി സ്കൂള്‍ ഓഫ് ഫിസിക്കല്‍ എജുക്കേഷന്‍ ആൻഡ് സ്പോര്‍ട്സ് സയന്‍സസില്‍ എത്തണം. കായികക്ഷമതാ പരീക്ഷ, എഴുത്തുപരീക്ഷ, സര്‍ട്ടിഫിക്കറ്റ് പരിശോധന എന്നിവ ഉണ്ടായിരിക്കും. ഫോൺ:0481 2733377
സര്‍വകലാശാലയിലെ സ്കൂള്‍ ഓഫ് ജെൻഡർ സ്റ്റഡീസില്‍ എം.എ ജെന്‍ഡര്‍ സ്റ്റഡീസ് പ്രോഗ്രാമില്‍ 12 സീറ്റുകൾ ഒഴിവുണ്ട്. അര്‍ഹരായവര്‍ 23ന് രാവിലെ 11ന് അസ്സല് രേഖകളുമായി വകുപ്പ് ഓഫീസില്‍ എത്തണം.
എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കോഴ്സുകള്‍
സര്‍വകലാശാലയുടെ സെന്റര്‍ ഫോര്‍ ഡിസ്റ്റന്റസ് ആൻഡ് ഓണ്‍ലൈന്‍ എജുക്കേഷന്‍ സംസ്ഥാനത്തെ ഓണേഴ്സ് ബിരുദ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഓണ്‍ലൈന്‍ എബിലിറ്റി എന്‍ഹാന്‍സ്മെന്റ് കോഴ്സുകളിലേക്ക് 25 വരെ അപേക്ഷിക്കാം. ജര്‍മന്‍, ഫ്രഞ്ച്, തമിഴ് എന്നിവയാണ് കോഴ്സുകള്‍.
വിദ്യാര്‍ഥികളുടെ അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ്സിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാവുന്ന മൂന്ന് ക്രെഡിറ്റുകളുള്ള ഈ കോഴ്സുകള്‍ക്ക് സെമസ്റ്ററിന് 1500 രൂപയാണ് ഫീസ്.
ഒരേസമയം ഒന്നിലധികം കോഴ്സുകള്‍ ചെയ്യാനും സൗകര്യമുണ്ട്. പ്രായപരിധിയില്ല. cdoe.mgu.ac.in ല്‍ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍ 0481 2731010, 9188918258,9188918256.
കരിയർ ഗൈഡൻസ് ക്ലാസ്
എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂർ മംഗളം എം.സി വർഗീസ് ആർട്സ് ആൻഡ് സയൻസ് കോളജ് , മംഗളം പോളിടെക്നിക് കോളജ് എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി കരിയർജ്വാല എന്ന പേരിൽ കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിച്ചു.
ബ്യൂറോ ഡെപ്യൂട്ടി ചീഫ് എൻ.ബിജു, എസ്.രതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസുകൾ നടത്തിയത്.
പരീക്ഷാതീയതി
നാലാംസെമസ്റ്റർ എം.പി.ഇ.എഡ് പ്രോഗ്രാം (2019ന് മുമ്പുള്ള അഡ്മിഷനുകള്‍ അവസാന സ്പെഷല്‍ മെഴ്സി ചാന്‍സ്) പരീക്ഷകള്‍ 29 മുതല്‍ നടക്കും.