സർവകലാശാല വാർത്തകൾ
text_fieldsഎം.ജി
പരീക്ഷക്ക് അപേക്ഷിക്കാം
പത്താംസെമസ്റ്റര് ഇന്റഗ്രേറ്റഡ് എം.എസ്.സി ബേസിക് സയന്‍സസ് (കെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, കമ്പ്യൂട്ടര്‍ സയന്‍സ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആൻഡ് മെഷീന് ലേണിങ്), ഇന്റഗ്രേറ്റഡ് എം.എ ലാംഗ്വേജസ്-ഇംഗ്ലീഷ് (2020 അഡ്മിഷന് റഗുലര്‍) പരീക്ഷക്ക് 15 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 16 വരെയും സൂപ്പര്‍ഫൈനോടു കൂടി 19 വരെയും അപേക്ഷ സ്വീകരിക്കും.
പ്രാക്ടിക്കല്‍
ആറാം സെമസ്റ്റര്‍ ബി.വോക് അഗ്രിക്കള്‍ച്ചര്‍ ടെക്നോളജി (പുതിയ സ്കീം 2022 അഡ്മിഷന് റെഗുലര്‍, 2018 മുതല്‍ 2021 വരെ അഡ്മിഷനുകള്‍ റീ അപ്പിയറന്‍സ് മാര്‍ച്ച് 2025 ) പരീക്ഷയുടെ പ്രാക്ടിക്കല്‍ പരീക്ഷ 16ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജില്‍ നടക്കും.
ടൈംടേബിള്‍ വെബ് സൈറ്റില്‍. പരീക്ഷാഫലം
എട്ടാംസെമസ്റ്റര്‍ ഐ.എം.സി.എ (2020 അഡ്മിഷന് റെഗുലര്‍, 2017 മുതല്‍ 2019 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, എട്ടാംസെമസ്റ്റര്‍ ഡി.ഡി.എം.സി.എ (2014 മുതല്‍ 2016 വരെ അഡ്മിഷനുകള്‍ മെഴ്സി ചാന്‍സ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍ മൂല്യനിര്‍ണയത്തിനും സൂക്ഷ്മപരിശോധനക്കും 22 വരെ നിശ്ചിത ഫീസടച്ച് പരീക്ഷാ കണ്‍ട്രോളറുടെ കാര്യാലയത്തില്‍ അപേക്ഷ നല്‍കാം.
കാലിക്കറ്റ്
ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം
കാലിക്കറ്റ് സർവകലാശാല ഏഴാം സെമസ്റ്റർ (2004 സ്കീം-2004 മുതൽ 2008 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2022 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പുനഃപ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 24 വരെ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0494 2407478, ഇ-മെയിൽ ഐഡി: btechodcs@uoc.ac.in.
നാലാം സെമസ്റ്റർ (സി.ഡി.ഇ-സി.ബി.സി.എസ്.എസ്- 2019 പ്രവേശനം) എം.എ അറബിക് സെപ്റ്റംബർ 2023 ഒറ്റത്തവണ റെഗുലർ സപ്ലിമെന്ററി പരീക്ഷഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് ഏപ്രിൽ 19 വരെ അപേക്ഷിക്കാം.
ലൈബ്രറി സമയത്തിൽ മാറ്റം
തേഞ്ഞിപ്പലം: വിഷു/ഈസ്റ്റർ അവധി പ്രമാണിച്ച് കാലിക്കറ്റ് സർവകലാശാല സി.എച്ച്.എം.കെ ലൈബ്രറി പ്രവർത്തനസമയം ഏപ്രിൽ 15, 16, 19 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ചു വരെ ആയിരിക്കുമെന്ന് ലൈബ്രേറിയൻ അറിയിച്ചു.
പുനർമൂല്യനിർണയഫലം
പാർട്ട് III ബി.കോം. (ന്യൂമെറിക്കൽ) സെപ്റ്റംബർ 2022 ഒറ്റത്തവണ സ്പെഷൽ സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.