ഭാരത് ഇലക്ട്രോണിക്സിൽ ട്രെയിനി എൻജിനീയർ
text_fieldsകേന്ദ്ര പൊതുമേഖല സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് (ബെൽ), ബംഗളൂരു കോംപ്ലക്സ് താൽക്കാലികാടിസ്ഥാനത്തിൽ ട്രെയിനി എൻജിനീയർമാരെ തെരഞ്ഞെടുക്കുന്നു. 610 ഒഴിവുകളുണ്ട്. ബംഗളൂരുവിൽ 488 ഒഴിവുകൾ (ഇലക്ട്രോണിക്സ് 258, മെക്കാനിക്കൽ 131, കമ്പ്യൂട്ടർ സയൻസ് 44, ഇലക്ട്രിക്കൽ 55), ദേശീയതലത്തിൽ 122 (ഇലക്ട്രോണിക്സ് 43, മെക്കാനിക്കൽ 55, ഇലക്ട്രിക്കൽ 24). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.bel-india.in/careersൽ ലഭിക്കും (നമ്പർ 383/HR/REC/25/C.E). എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് നിശ്ചിത ഒഴിവുകൾ സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ബന്ധപ്പെട്ട ബ്രാഞ്ചിൽ നാലുവർഷത്തെ ബി.ഇ/ബി.ടെക് ബിരുദം. പ്രായപരിധി 1.9.2025ൽ 28 വയസ്സ്. പ്രായപരിധിയിൽ നിയമാനുസൃത ഇളവുണ്ട്.
വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് ഓൺലൈനിൽ ഒക്ടോബർ ഏഴുവരെ അപേക്ഷിക്കാം. അപേക്ഷാഫീസ് 177 രൂപ. എസ്.സി/എസ്.ടി/ഭിന്നശേഷി വിഭാഗങ്ങൾക്ക് ഫീസില്ല.
ഒക്ടോബർ 25, 26 തീയതികളിൽ ബാംഗ്ലൂരിൽ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണ് സെലക്ഷൻ. തുടക്കത്തിൽ രണ്ടുവർഷത്തേക്കാണ് നിയമനം. പ്രോജക്ട് ആവശ്യാനുസരണം പ്രവർത്തന മികവ് പരിഗണിച്ച് ഒരുവർഷം കൂടി സേവന കാലാവധി നീട്ടിക്കിട്ടാവുന്നതാണ്.
ശമ്പളം: ആദ്യവർഷം പ്രതിമാസം 30,000 രൂപ, രണ്ടാം വർഷം 35,000 രൂപ, മൂന്നാം വർഷം പ്രതിമാസം 40,000 രൂപ എന്നിങ്ങനെയാണ് ശമ്പളം. ഇതിന് പുറമെ മെഡിക്കൽ ഇൻഷുറൻസ്, ഫുട് വെയർ അലവൻസ് അടക്കമുള്ള ചെലവുകൾക്കായി വർഷം തോറും 12,000 രൂപയും ലഭിക്കും. ബാംഗ്ലൂരിന് പുറത്ത് നിയമനം ലഭിക്കുന്നവർക്ക് ശമ്പളത്തിന്റെ 10 ശതമാനംകൂടി ഏരിയ അലവൻസായി അനുവദിക്കും. കൂടുതൽ വിവരങ്ങൾക്കും അപ്ഡേറ്റുകൾക്കും വെബ്സൈറ്റ് സന്ദർശിക്കുക.