Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ...

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബാ​ഗും കു​ട​യു​മാ​യി സ്കൂ​ളി​ലെ​ത്തൂ; നി​ങ്ങ​ൾ​ക്ക് എ ​പ്ല​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടാം

text_fields
bookmark_border
ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ബാ​ഗും കു​ട​യു​മാ​യി സ്കൂ​ളി​ലെ​ത്തൂ; നി​ങ്ങ​ൾ​ക്ക് എ ​പ്ല​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടാം
cancel

മു​ക്കം: പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന ദി​വ​സം പു​തി​യ കു​ട​യും ബാ​ഗും ചെ​രി​പ്പും യൂ​നി​ഫോ​മു​മാ​യി സ്കൂ​ളി​ലേ​ക്ക് പോ​കു​ന്ന​താ​ണ് മ​ല​യാ​ളി​യു​ടെ ശീ​ലം. എ​ന്നാ​ൽ, പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന വ​സ്തു​ക്ക​ളു​മാ​യി ജൂ​ൺ ര​ണ്ടി​ന് സ്കൂ​ളി​ലെ​ത്തു​ന്ന കു​ട്ടി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത് എ ​പ്ല​സ് സാ​ക്ഷ്യ​പ​ത്ര​മാ​ണ്.

വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ൽ 'റീ​യൂ​സ് ഹീ​റോ​സ്, ദ ​റി​യ​ൽ ഹീ​റോ​സ്' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ട്ടി​രി​ക്കു​ക​യാ​ണ് ജി​ല്ല ശു​ചി​ത്വ മി​ഷ​ൻ. പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളു​ടെ അ​മി​തോ​പ​യോ​ഗം ഭൂ​മി​യു​ടെ ആ​യു​സ്സ് കു​റ​ക്കു​മെ​ന്നും സു​ന്ദ​ര​മാ​യ നാ​ട് മാ​ലി​ന്യ കൂ​മ്പാ​ര​ങ്ങ​ൾ കൊ​ണ്ട് നി​റ​യാ​നി​ട​യാ​ക്കും തു​ട​ങ്ങി​യ ത​ത്വ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ച്ചാ​ണ് ഈ ​ന​ട​പ​ടി.

പു​ന​രു​പ​യോ​ഗം ഭൂ​മി​യു​ടെ ആ​യു​സ്സ് വ​ർ​ധി​പ്പി​ക്കും, മാ​ലി​ന്യം കു​റ​ക്കും, ഈ ​ന​ല്ല ശീ​ലം കു​ട​യി​ലും ബാ​ഗി​ലും വ​സ്ത്ര​ങ്ങ​ളി​ലും പേ​ന​യി​ലും തു​ട​ങ്ങ​ണം. സ​മൂ​ഹ​ത്തി​ന് മാ​തൃ​ക​യാ​വു​ന്ന ഇ​ത്ത​രം കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി അ​ഭി​ന​ന്ദി​ക്കു​ക​യും സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കു​ക​യും മ​റ്റു​ള്ള​വ​രെ​യും ഈ ​പാ​ത​യി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് കാ​മ്പ​യി​ന്റെ ല​ക്ഷ്യം.

പ​ഴ​യ കു​ട, ചെ​രി​പ്പ്, വാ​ട്ട​ർ ബോ​ട്ടി​ൽ, ചോ​റ്റു​പാ​ത്രം എ​ന്നി​വ​യു​മാ​യി പു​തി​യ അ​ധ്യ​യ​ന വ​ർ​ഷം വി​ദ്യാ​ല​യ​ങ്ങ​ളി​ൾ എ​ത്തു​ന്ന​വ​ർ​ക്ക് 'എ പ്ലസ് ​സാ​ക്ഷ്യ​പ​ത്രം'​ന​ൽ​കും.

അ​ല്ലാ​ത്ത​വ​ർ​ക്ക് പു​ന​രു​പ​യോ​ഗ​ത്തി​ന്റെ പ്രാ​ധാ​ന്യം ബോ​ധ്യ​പ്പെ​ടു​ത്തു​ന്ന 'ബി ​പോ​സി​റ്റീ​വ്' സാ​ക്ഷ്യ​പ​ത്ര​വും ല​ഭ്യ​മാ​ക്കും. ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ വ​ഴി​യാ​ണ് സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന​ത്. പു​ന​രു​പ​യോ​ഗ വ​സ്തു​ക്ക​ളു​മാ​യി വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​ന്ന കു​ട്ടി​ക​ൾ ഇ​തി​ന്റെ ആ​ക​ർ​ഷ​ക​മാ​യ ഫോ​ട്ടോ സ​ഹി​തം ശു​ചി​ത്വ മി​ഷ​ൻ ന​ൽ​കു​ന്ന ലി​ങ്കി​ൽ ക്ലി​ക്ക് ചെ​യ്താ​ൽ 'എ ​പോ​സി​റ്റീ​വ്' സാ​ക്ഷ്യ​പ​ത്രം ല​ഭി​ക്കും.

അ​ല്ലാ​ത്ത​വ​ർ വ​രും കാ​ല​ങ്ങ​ളി​ൽ ഞാ​നും ഈ ​ആ​ശ​യ​ത്തി​ൽ ഭാ​ഗ​മാ​കും എ​ന്ന ഭാ​ഗ​ത്ത് ക്ലി​ക്ക് ചെ​യ്താ​ൽ 'ബി ​പോ​സി​റ്റീ​വ്' സാ​ക്ഷ്യ​പ​ത്ര​വും ല​ഭി​ക്കും. ഏ​റ്റ​വും കൂ​ടു​ത​ൽ കു​ട്ടി​ക​ളെ കാ​മ്പ​യി​നി​ന്റെ ഭാ​ഗ​മാ​ക്കു​ന്ന അ​ഞ്ച് സ്കൂ​ളു​ക​ൾ​ക്കും അ​ഞ്ച് ക്ലാ​സ് ടീ​ച്ച​ർ​മാ​ർ​ക്കും ജി​ല്ല​ത​ല​ത്തി​ൽ പ്ര​ത്യേ​ക പു​ര​സ്കാ​ര​വും ന​ൽ​കും.

പു​ന​രു​പ​യോ​ഗം സം​ബ​ന്ധി​ച്ച് ചെ​യ്ത കാ​ര്യ​ങ്ങ​ളെ കു​റി​ച്ചും കാ​ഴ്ച​പ്പാ​ടു​ക​ളെ കു​റി​ച്ചും വി​ദ്യാ​ർ​ഥി​ക​ൾ ഒ​രു മി​നി​റ്റി​ൽ കൂ​ടാ​ത്ത വി​ഡി​യോ ത​യാ​റാ​ക്കി 89214 46238 വാ​ട്സ്ആ​പ് ന​മ്പ​റി​ലേ​ക്ക് അ​യ​ക്കാം. തി​ര​ഞ്ഞെ​ടു​ക്കു​ന്ന അ​ഞ്ചു കു​ട്ടി​ക​ൾ​ക്ക് പു​ര​സ്കാ​രം ന​ൽ​കും.

Show Full Article
TAGS:school opening bag umbrella Back to School campaign Kozhikode News 
News Summary - Come to school with last year's bag and umbrella; you can get an A+ certificate
Next Story