എയിംസുകൾ, ജിപ്മർ, ഇ.എസ്.ഐ.സി അടക്കം 27 സ്ഥാപനങ്ങളിൽ; നഴ്സിങ് ഓഫിസർ ആവാം
text_fieldsഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്), ജിപ്മർ പുതുച്ചേരി, ഇ.എസ്.ഐ.സി ന്യൂഡൽഹി, ഡോ. രാംമനോഹർ ലോഹ്യ ഹോസ്പിറ്റൽ അടക്കം 27 കേന്ദ്രസർക്കാർ സ്ഥാപനങ്ങളിലേക്ക് നഴ്സിങ് ഓഫിസർമാരെ നിയമിക്കുന്നു.
എയിംസ് ന്യൂഡൽഹി ദേശീയതലത്തിൽ 2026 സെപ്റ്റംബർ 12, 30 തീയതികളിൽ നടത്തുന്ന ഓൺലൈൻ കമ്പ്യൂട്ടർ അധിഷ്ഠിത നഴ്സിങ് ഓഫിസർ റിക്രൂട്ട്മെന്റ് കോമൺ എലിജിബിലിറ്റി ടെസ്റ്റ് (നോർസെറ്റ്-II) വഴിയാണ് തെരഞ്ഞെടുപ്പ്. ഗ്രൂപ് ബി വിഭാഗത്തിൽപെടുന്ന തസ്തികയുടെ ശമ്പളനിരക്ക് 9300-34800 രൂപ (പരിഷ്‍കരണത്തിന് മുമ്പുള്ളത്) ഗ്രോസ് പേ -4600 രൂപ. മറ്റ് നിരവധി ആനുകൂല്യങ്ങളുമുണ്ടാവും.
യോഗ്യത: അംഗീകൃത ബി.എസ് സി നഴ്സിങ്/തത്തുല്യ ബിരുദം അല്ലെങ്കിൽ ജനറൽ നഴ്സിങ് ആൻഡ് മിഡ് വൈഫറി ഡിപ്ലോമയും 50 കിടക്കകളുള്ള ഹോസ്പിറ്റലിൽ രണ്ടുവർഷത്തെ നഴ്സിങ് പ്രവൃത്തി പരിചയവും. സ്റ്റേറ്റ്/ഇന്ത്യൻ നഴ്സിങ് കൗൺസിലിൽ രജിസ്റ്റർ ചെയ്തിരിക്കണം. പ്രായപരിധി 18-30 വയസ്സ്. എസ്.സി/എസ്.ടി/ഒ.ബി.സി-എൻ.സി.എൽ/ഭിന്നശേഷി/വിമുക്തഭടന്മാർ തുടങ്ങിയ വിഭാഗങ്ങളിൽപെടുന്നവർക്ക് നിയമാനുസൃത വയസ്സിളവുണ്ട്.
അപേക്ഷാഫീസ്: 3000 രൂപ. എസ്.സി/ എസ്.ടി/ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 2400 രൂപ. ഭിന്നശേഷിക്കാർക്ക് ഫീസില്ല. ഡെബിറ്റ്/ക്രെഡിറ്റ്, നെറ്റ് ബാങ്കിങ് മുഖേന ഫീസ് അടക്കാം. ഓൺലൈനിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 13 വൈകീട്ട് അഞ്ചുമണിക്ക് മുമ്പ് അപേക്ഷിക്കണം.
ഒഴിവുകൾ: ആകെ 2218 (എയിംസുകൾ- അവന്തിപൊറ -75, ബതിൻഡ -47, ഭോപാൽ -12, ബിലാസ്പൂർ -89, ഭുവനേശ്വർ -197, ദേവ്ഘർ -223, ഗോരഖ്പൂർ -61, ഗുവാഹതി-188, കല്യാണി -53, മംഗ്ലഗിരി-32, നാഗ്പൂർ -48, റായ്ബറേലി-81, ന്യൂഡൽഹി -121, പട്ന -201, ഋഷികേശ് -38, റായ്പൂർ -60, വിജയ്പൂർ (ജമ്മു) -29, റിവാരി -10; സി.എ.പി.എഫ്.ഐ.എം.എസ്-മൈദാൻഗാർഹി -6, ജിപ്മർ പുതുച്ചേരി -39, ഇ.എസ്.ഐ.സി ന്യൂഡൽഹി -523, എൻ.ഐ.ടി.ആർ.ഡി-7, സി.ഐ.പി റാഞ്ചി -4, സഫ്ദർജങ് ഹോസ്പിറ്റൽ -5, ഡോ. രാംമനോഹർ ലോഹ്യ ഹോസ്പിറ്റൽ -31, ആർ.എച്ച്.ടി.സി ഹോസ്പിറ്റൽ -36, കെ.എസ്.സി.എച്ച് -2.
സംവരണം: നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി/ ഒ.ബി.സി-എൻ.സി.എൽ/ ഭിന്നശേഷി വിഭാഗങ്ങൾക്ക് സംവരണം ചെയ്തിരിക്കുന്നു.
വിശദ വിവരങ്ങൾക്ക്: www.aiimsexams.ac.in


