Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഉപരിപഠനത്തിനൊരു...

ഉപരിപഠനത്തിനൊരു അന്താരാഷ്ട്ര ജാലകം; സൗത്ത് ഏഷ്യൻ വാഴ്സിറ്റി

text_fields
bookmark_border
ഉപരിപഠനത്തിനൊരു അന്താരാഷ്ട്ര ജാലകം; സൗത്ത് ഏഷ്യൻ വാഴ്സിറ്റി
cancel

ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ ഏറ്റവും മികച്ച പ്രതിഭകളെ ഒരേ മേൽക്കൂരക്ക് കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സൗത്ത് ഏഷ്യൻ യൂനിവേഴ്സിറ്റി (എസ്.എ.യു), 2026-27 അധ്യയനവർഷത്തെ പ്രവേശന നടപടികൾ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ എട്ട് സാർക്ക് രാഷ്ട്രങ്ങളുടെ സംയുക്ത സംരംഭമായ ഈ സർവകലാശാല, ആഗോള നിലവാരത്തിലുള്ള ഉന്നതവിദ്യാഭ്യാസത്തിന് അയൽരാജ്യങ്ങളിലേക്ക് പോകേണ്ടതില്ല എന്ന വലിയ സന്ദേശമാണ് നൽകുന്നത്. ഡൽഹിയിലെ മൈദാൻ ഗർഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിർമിച്ച് നൽകിയ മനോഹരമായ കാമ്പസിലാണ് സർവകലാശാല പ്രവർത്തിക്കുന്നത്.

കോഴ്സുകളുടെ വൈവിധ്യം

വിദ്യാർഥികളുടെ അഭിരുചിക്കനുസരിച്ച് തിരഞ്ഞെടുക്കാൻ വിപുലമായ കോഴ്സുകളാണ് ഇവിടെയുള്ളത്. ബിരുദ പ്രോഗ്രാമുകൾ: ബി.ടെക് കമ്പ്യൂട്ടർ സയൻസ് (240 സീറ്റുകൾ), മാത്തമാറ്റിക്സ് & കമ്പ്യൂട്ടിങ്, ഇന്റഗ്രേറ്റഡ് ബി.ബി.എ-എം.ബി.എ (120 സീറ്റുകൾ), ബി.എ. എൽഎൽ.ബി/ബി.ബി.എ എൽഎൽ.ബി തുടങ്ങിയവ പ്രധാനമാണ്. ബിരുദാനന്തര ബിരുദം: എം.എസ്.സി ബയോടെക്നോളജി, എം.എ ഇക്കണോമിക്സ്, എം.എ ഇന്റർനാഷണൽ റിലേഷൻസ് (120 സീറ്റുകൾ), എം.സി.എ, എം.എസ് ബിസിനസ് അനലിറ്റിക്സ് എന്നിങ്ങനെ തൊഴിൽസാധ്യതയുള്ള ഒട്ടേറെ വിഷയങ്ങളുണ്ട്. ഗവേഷണം (പി.എച്ച്.ഡി): ബയോടെക്നോളജി, കമ്പ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, ലീഗൽ സ്റ്റഡീസ്, സോഷ്യോളജി തുടങ്ങി 13-ഓളം വിഷയങ്ങളിൽ പിഎച്ച്.ഡി ചെയ്യാൻ അവസരമുണ്ട്.

പ്രവേശന രീതികൾ

രണ്ട് വ്യത്യസ്ത രീതികളിലൂടെ വിദ്യാർഥികൾക്ക് പ്രവേശനം നേടാം:

  1. എസ്.എ.യു എൻട്രൻസ് ടെസ്റ്റ്: യൂനിവേഴ്സിറ്റി നേരിട്ട് നടത്തുന്ന ഓൺലൈൻ പരീക്ഷ വഴിയുള്ള പ്രവേശനം.(ഈ വർഷം ഇതുവഴി അപേക്ഷിക്കാനുള്ള അവസാന തീയതി അവസാനിച്ചു)
  2. നേരിട്ട് പ്രവേശനം: ഇന്ത്യയിലെ വിദ്യാർഥികൾക്ക് ജെ.ഇ.ഇ, സി.യു.ഇ.ടി, നീറ്റ്, ക്യാറ്റ്, ക്ലാറ്റ്, ഗേറ്റ്, നെറ്റ് തുടങ്ങിയ ദേശീയതലത്തിലുള്ള പരീക്ഷകളുടെ സ്കോർ ഉപയോഗിച്ച് നേരിട്ട് അപേക്ഷിക്കാം.മെയ് 20 ആണ് അവസാന തീയതി.

ഫീസും സ്കോളർഷിപ്പും

വിദേശ പഠനത്തിന്റെ ഗുണനിലവാരം മിതമായ നിരക്കിൽ ലഭ്യമാക്കുന്നു എന്നതാണ് എസ്.എ.യുവിന്റെ പ്രത്യേകത. ഫീസ്: ബിരുദാനന്തര ബിരുദങ്ങൾക്ക് 600 മുതൽ 1500 ഡോളർവരെയാണ് (57,000 രൂപ മുതൽ 1.42 ലക്ഷംരൂപ വരെ) സെമസ്റ്റർ ഫീസ്. ബി.ടെക് കോഴ്സുകൾക്ക് 1500 ഡോളർ സെമസ്റ്റർ ഫീസായി നൽകണം. സ്കോളർഷിപ്: പ്രവേശന പരീക്ഷ വഴി തിരഞ്ഞെടുക്കപ്പെടുന്ന പിഎച്ച്.ഡി ഗവേഷകർക്ക് സാമ്പത്തിക സഹായം ലഭിക്കും. സയൻസ് വിഷയങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക് പ്രതിമാസം 39,000 രൂപയും മറ്റുള്ളവർക്ക് 36,000 രൂപയും സ്റ്റൈപൻഡ് ലഭിക്കും. കൂടാതെ, ഗവേഷണ കാലയളവിൽ 80,000 രൂപയുടെ യാത്ര പിന്തുണയും അനുവദിക്കുന്നു.

അത്യാധുനിക സൗകര്യങ്ങൾ

  • പഠനത്തിനൊപ്പം തന്നെ വ്യക്തിത്വ വികാസത്തിനും വലിയ പ്രാധാന്യമാണ് സർവകലാശാല നൽകുന്നത്.
  • കാമ്പസ്: വൈഫൈ സൗകര്യമുള്ള കാമ്പസ്, ഹൈടെക് ലാബുകൾ, ഓഡിറ്റോറിയങ്ങൾ.
  • ലൈബ്രറി: അമൂല്യമായ പുസ്തകശേഖരമുള്ള ജി.കെ. ചന്ദ ലൈബ്രറി.
  • ജിംനേഷ്യം, സ്വിമ്മിങ് പൂൾ, യോഗ സെന്റർ, ഇൻഡോർ-ഔട്ട്ഡോർ ഗെയിംസ് സൗകര്യങ്ങൾ.
  • പരിമിതമായ എണ്ണം വിദ്യാർഥികൾക്ക് കാമ്പസിൽതന്നെ ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്.

കരിയർ സാധ്യതകൾ

ഇവിടത്തെ ബിരുദങ്ങൾ എല്ലാ സാർക്ക് രാജ്യങ്ങളിലും അംഗീകരിക്കപ്പെട്ടിട്ടുള്ളവയാണ് (യു.ജി.സി അംഗീകാരം ഉൾപ്പെടെ). സെന്റർ ഫോർ എന്റർപ്രണർഷിപ് ആൻഡ് ട്രെയിനിങ് & പ്ലേസ്മെന്റ് വഴി മുൻനിര കമ്പനികളിൽ ജോലി നേടാൻ വിദ്യാർഥികളെ സഹായിക്കുന്നു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായുള്ള സമ്പർക്കം അന്താരാഷ്ട്രതലത്തിൽ വലിയൊരു സൗഹൃദവലയം കെട്ടിപ്പടുക്കാൻ സഹായകമാകും. കൂടുതൽ വിവരങ്ങൾക്കും സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റിൽ.

Show Full Article
TAGS:south asian university Career And Education News Higher Education 
Next Story