Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightആർക്കിടെക്ചർ പിജി...

ആർക്കിടെക്ചർ പിജി പ്രവേശന പരീക്ഷ വർഷത്തിൽ മൂന്നു തവണ

text_fields
bookmark_border
ആർക്കിടെക്ചർ പിജി പ്രവേശന പരീക്ഷ വർഷത്തിൽ മൂന്നു തവണ
cancel

അംഗീകൃത സ്ഥാപനങ്ങളിൽ രണ്ടു വർഷത്തെ എം.ആർക് (മാസ്റ്റർ ഓഫ് ആർക്കിടെക്ചർ) പ്രവേശനത്തിന് കൗൺസിൽ ഓഫ് ആർക്കിടെക്ചർ ദേശീയ തലത്തിൽ മൂന്ന് തവണകളായി മേയ് നാല്, 25, ജൂൺ 15 തീയതികളിൽ പ്രവേശന പരീക്ഷ നടത്തും. പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (പി.ജി.ഇ.ടി.എ 2025) വിജ്ഞാപനവും വിവരണ പത്രികയും www.coa.gov.inൽ ലഭിക്കും.

പരീക്ഷയിൽ ഉന്നത വിജയം വരിക്കുന്ന 100 പേർക്ക് കൗൺസിൽ സ്കോളർഷിപ് നൽകും. രാജ്യത്തെ നൂറോളം സ്ഥാപനങ്ങളിലാണ് ആർക്കിടെക്ചർ പി.ജി കോഴ്സുള്ളത്. ഇതിൽ യോഗ്യത നേടുന്നവർക്ക് ഇന്ത്യയിലെവിടെയും എം.ആർക് കോഴ്സിൽ പ്രവേശനം നേടാം.

കൗൺസിൽ ഓഫ് ആർക്കിടെക്ചർ റെഗുലേഷൻസ് ബാധകമായ ആർക്കിടെക്ചർ കോളജുകൾ, വാഴ്സിറ്റി പഠന വകുപ്പുകൾ, കൽപിത സർവകലാശാലകൾ, ഐ.ഐ.ടികൾ, എൻ.ഐ.ടികൾ അടക്കമുള്ള സ്ഥാപനങ്ങളിലും എം.ആർക് പ്രവേശനത്തിന് പി.ജി.ഇ.ടി.എ സ്കോർ പരിഗണിക്കും.

പരീക്ഷ: ഒരു അധ്യയന വർഷം വിദ്യാർഥികൾക്ക് ‘പി.ജി.ഇ.ടി.എ’ അഭിമുഖീകരിക്കാൻ പരമാവധി മൂന്ന് അവസരം ലഭിക്കും. മൂന്നിലും ലഭിച്ചതിൽ ‘ബെസ്റ്റ്’ സ്കോറായിരിക്കും പരിഗണിക്കുക.
കമ്പ്യൂട്ടർ അധിഷ്ഠിത ആദ്യപരീക്ഷ മേയ് നാലിന് രാവിലെ 10 മുതൽ12 വരെയാണ്. നാല് മൊഡ്യൂളുകളടങ്ങ​ുന്നതാണ് പരീക്ഷ.

1.ആർക്കിടെക്ചർ ആൻഡ് ഡിസൈൻ (64 ചോദ്യങ്ങൾ)
2.ബിൽഡിങ് സയൻസസ് ആൻഡ് അപ്ലൈഡ് എൻജിനീയറിങ് (14 ചോദ്യങ്ങൾ)
3.പ്രഫഷനൽ ഇലക്ടീവസ് (ആറ് ചോദ്യങ്ങൾ)
4. പ്രഫഷനൽ എബിജിലിറ്റി ആൻഡ് സ്കിൽ എൻഹാൻസ്മെന്റ് കോഴ്സുകൾ(16 ചോദ്യങ്ങൾ)

യോഗ്യത: ബാച്ചിലേഴ്സ് ഡിഗ്രി ഇൻ ആർക്കിടെക്ചർ /തത്തുല്യം. അവസാന വർഷം ആർക്കിടെക്ചർ ബിരുദ വിദ്യാർഥികൾക്കും പരീക്ഷയിൽ പ​ങ്കെടുക്കാം. ​ പ്രായപരിധിയില്ല.

അപേക്ഷാ ഫീസ്: ജനറൽ/ഒ.ബി.സി നോൺ ക്രീമിലെയർ- 1750 രൂപ. എസ്.സി/എസ്.ടി/ഇ.ഡബ്ല്യു.എസ്/പി.ഡബ്ല്യു.ഡി- 1250 രൂപ, ട്രാൻസ്ജെൻഡർ -1000 രൂപ.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. നിശ്ചിത അളവിലുള്ള കളർ ഫോട്ടോ, ഒപ്പ് എന്നിവ അപ് ലോഡ് ​ചെയ്യാൻ മറക്കരുത്. അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് റഫറൻസിനായി സൂക്ഷിക്കണം.

പരീക്ഷാ കേന്ദ്രങ്ങൾ: ഇന്ത്യയൊട്ടാകെ 68 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. കേരളത്തിൽ കൊച്ചി, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങൾ അനുവദിച്ചിട്ടുണ്ട്. മുൻഗണനാ ക്രമത്തിൽ മൂന്ന് സൗകര്യപ്രദമായ പരീക്ഷാ കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം.

പ്രധാന തീയതികൾ: പി.ജി.ഇ.ടി.എ 2025 ആദ്യപരീക്ഷ മെയ് നാലിന്, ഓൺലൈൻ രജിസ്ട്രേഷൻ ഏപ്രിൽ 29 വരെ, തെറ്റുണ്ടെങ്കിൽ 30ന് തിരുത്താം. അഡ്മിറ്റ് കാർഡ് മേയ് ഒന്നിന്. ഫലം മേയ് ആറിന്. രണ്ടാമത്തെ പരീക്ഷ മേയ് 25ന്, രജിസ്ട്രേഷൻ മേയ് 19 വരെ. തെറ്റ് തിരുത്തൽ മേയ് 20ന്, അഡ്മിറ്റ് കാർഡ് മേയ് 21ന് ഡൗൺലോഡ് ചെയ്യാം. ഫലപ്രഖ്യാപനം മേയ് 27ന്. മൂന്നാമത്തെ പരീക്ഷ ജൂൺ 15ന്, രജിസ്ട്രേഷൻ ജൂൺ ഒമ്പതു വരെ. തെറ്റ് തിരുത്തൽ ജൂൺ 10ന്, അഡ്മിറ്റ് കാർഡ് 11ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷാഫലം ജൂൺ 17ന്.

കൂടുതൽ വിവരങ്ങൾക്ക് www.coa.gov.in സന്ദർശിക്കുക. അന്വേഷണങ്ങൾക്ക് pg.eta@nata-app.online എന്ന ഇ-മെയിലിലും +91- 8956308348 (പകൽ 10 മുതൽ 6 മണിവരെ) നമ്പറിലും ബന്ധപ്പെടാം.

Show Full Article
TAGS:Career And Education News architecture course entrance exam 
News Summary - Architecture PG entrance exam is conducted three times a year.
Next Story