ഐ.ബിയിൽ അസി.ഇന്റലിജൻസ് ഓഫിസർ; ഒഴിവുകൾ -258
text_fieldsഇന്റലിജൻസ് ബ്യൂറോ അസിസ്റ്റന്റ് സെൻട്രൽ ഇന്ററലിജൻസ് ഓഫിസർമാരെ (ഗ്രേഡ്-2/ടെക്നിക്കൽ) നിയമിക്കുന്നു. ജനറൽ സെൻട്രൽ സർവിസ്, ഗ്രൂപ് സി നോൺ ഗസറ്റഡ് വിഭാഗത്തിൽപെടുന്ന തസ്തികയാണിത്. ശമ്പളനിരക്ക് 44,900-1,42,400 രൂപ. കേന്ദ്ര സർക്കാർ അനുവദനീയമായ ആനുകൂല്യങ്ങൾ ലഭിക്കും. ആകെ 258 ഒഴിവുകളാണുള്ളത്. നിശ്ചിത ഒഴിവുകൾ എസ്.സി/എസ്.ടി, ഒ.ബി.സി-എൻ.സി.സി, ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: അക്കാദമി മെറിറ്റുള്ള ബി.ഇ/ബി.ടെക് (കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ) ബിരുദം അല്ലെങ്കിൽ എം.എസ്‍സി (കമ്പ്യൂട്ടർ സയൻസ്/ ഫിസിക്സ് വിത്ത് ഇലക്ട്രോണിക്സ്/ഇ.സി/എം.സി.എ). ബന്ധപ്പെട്ട വിഷയത്തിൽ പ്രാബല്യത്തിലുള്ള (2023/2024/2025) ഗേറ്റ് യോഗ്യത നേടിയിരിക്കണം.
പ്രായപരിധി 18-27 വയസ്സ്. അർഹതയുള്ളവർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളുമടങ്ങിയ റിക്രൂട്ട്മെന്റ് വിജ്ഞാപനം www.mha.gov.in, www.ncs.gov.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.
അപേക്ഷ/ പരീക്ഷ ഫീസ് 100 രൂപ + റിക്രൂട്ട്മെന്റ് പ്രോസസിങ് ചാർജ് -100 രൂപ. ഓൺലൈനിൽ നവംബർ 16 വരെ അപേക്ഷിക്കാവുന്നതാണ്. കമ്പ്യൂട്ടർ സയൻസ്, ഐ.ടി ഇൻഫർമേഷൻ ടെക്നോളജി സ്ട്രീമിൽ 90 ഒഴിവുകളിലും ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ സ്ട്രീമിൽ 168 ഒഴിവുകളിലുമാണ് നിയമനം. ഇന്ത്യയിലെവിടെയും സേവനമനുഷ്ഠിക്കാൻ ബാധ്യസ്ഥമാണ്.


