നബാർഡിൽ അസിസ്റ്റന്റ് മാനേജർ ആവാം
text_fieldsകേന്ദ്രസർക്കാറിന് കീഴിലുള്ള നാഷനൽ ബാങ്ക് ഫോർ അഗ്രികൾചർ ആൻഡ് റൂറൽ ഡെവലപ്മെന്റ് (നബാർഡ്) അസിസ്റ്റന്റ് മാനേജർമാരെ (ഗ്രേഡ് എ-ആർ.ഡി.ബി.എസ്/ ലീഗൽ/ പ്രോട്ടകോൾ ആൻഡ് സെക്യൂരിറ്റി സർവിസ്) റിക്രൂട്ട് ചെയ്യുന്നു. (പരസ്യ നമ്പർ 05/ഗ്രേഡ് എ/2025-26). വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.nabard.orgൽനിന്ന് ഡൗൺലോഡ് ചെയ്യാം.സംക്ഷിപ്ത വിവരങ്ങൾ ചുവടെ.
ശമ്പളനിരക്ക് 44,500-89,150 രൂപ. പ്രതിമാസം ഏകദേശം ഒരുലക്ഷം രൂപ ശമ്പളം ലഭിക്കും.
തസ്തിക/ ഡിസിപ്ലിൻ/ ഒഴിവുകൾ: അസിസ്റ്റന്റ് മാനേജർ-ആർ.ഡി.ബി.എസ്- ജനറൽ 48, ചാർട്ടേഡ് അക്കൗണ്ടന്റ് 4, കമ്പനി സെക്രട്ടറി 2, ഫിനാൻസ് 5, കമ്പ്യൂട്ടർ/ഐ.ടി 10, അഗ്രികൾചർ എൻജിനീയറിങ് 1, പ്ലാന്റേഷൻ ആൻഡ് ഹോർട്ടികൾചർ 2, ഫിഷറീസ് 2, ഫുഡ് പ്രോസസിങ് 2, ലാൻഡ് ഡെവലപ്മെന്റ് ആൻഡ് സോയിൽ സയൻസ് 2, സിവിൽ എൻജിനീയറിങ് 2, ഇലക്ട്രിക്കൽ എൻജിനീയറിങ് 2, മീഡിയ സ്പെഷലിസ്റ്റ് 1, ഇക്കണോമിക്സ് 2; അസിസ്റ്റന്റ് മാനേജർ-ലീഗൽ 2, പ്രോട്ടകോൾ ആൻഡ് സെക്യൂരിറ്റി 4 (ആകെ 91 ഒഴിവുകൾ). നിശ്ചിത ഒഴിവുകൾ എസ്.സി/ എസ്.ടി/ ഒ.ബി.സി/ ഇ.ഡബ്ല്യു.എസ്/ ഭിന്നശേഷി വിഭാഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
യോഗ്യത: ആർ.ഡി.ബി.എസ് ജനറൽ-ഏതെങ്കിലും വിഷയത്തിൽ 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദം. അല്ലെങ്കിൽ 55 ശതമാനം മാർക്കിൽ കുറയാതെ പി.ജി/ എം. ബി.എ/ പി.ജി.ഡി.എം അല്ലെങ്കിൽ സി.എ/ സി.എസ്/ സി. എം.എ അല്ലെങ്കിൽ പിഎച്ച്.ഡി. ചാർട്ടേഡ് അക്കൗണ്ടന്റ്/കമ്പനി സെക്രട്ടറി-ഏതെങ്കിലും ബിരുദവും സി.എ/സി.എസ് മെംബർഷിപ്പും. ഫിനാൻസ്-ബി.ബി.എ/ബി.എം.എസ് (ഫിനാൻസ്/ബാങ്കിങ്) 60 ശതമാനം മാർക്കോടെ വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ/ഐ.ടി-60 ശതമാനം മാർക്കോടെ ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ബി.ടെക്. മറ്റു തസ്തികകളുടെ യോഗ്യത മാനദണ്ഡങ്ങൾ വിജ്ഞാപനത്തിലുണ്ട്.
പ്രായപരിധി 21-30 വയസ്സ്.
അപേക്ഷ ഫീസ് 850 രൂപ. എസ്.സി/ എസ്.ടി/ ഭിന്നശേഷി വിഭാഗങ്ങൾക്ക് 150 രൂപ മതി. ഓൺലൈനിൽ നവംബർ 30 വരെ അപേക്ഷിക്കാം. സെലക്ഷൻ ടെസ്റ്റിന് ഇടുക്കി, വയനാട്, പത്തനംതിട്ട, കാസർകോട്, മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും സെന്ററുകളുണ്ട്.


