Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകാലിക്കറ്റ്...

കാലിക്കറ്റ് യൂനിവേഴ്സിറ്റി; പി.ജി, ഇന്റഗ്രേറ്റഡ് പി.ജി പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം

text_fields
bookmark_border
കാലിക്കറ്റ് യൂനിവേഴ്സിറ്റി; പി.ജി, ഇന്റഗ്രേറ്റഡ് പി.ജി പ്രവേശന പരീക്ഷക്ക് ഇപ്പോൾ അപേക്ഷിക്കാം
cancel

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിലെ വിവിധ പഠനവകുപ്പുകളില്‍ 2026-27 അധ്യയന വര്‍ഷത്തെ പി.ജി/ഇന്റഗ്രേറ്റഡ് പി.ജി, സര്‍വകലാശാല സെന്ററുകളിലെ എം.സി.എ, എം.എസ്.ഡബ്ല്യു, ബി.പി.എഡ്, ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, അഫിലിയേറ്റഡ് കോളജുകളിലെ എം.പി.എഡ്, ബി.പി.എഡ്, ബി.പി.ഇ.എസ് ഇന്റഗ്രേറ്റഡ്, എം.എസ്.ഡബ്ല്യു, എം.എസ്.ഡബ്ല്യു (ഡിസാസ്റ്റർ മാനേജ്മെന്റ്) എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.എസ്.സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന പൊതു പ്രവേശന പരീക്ഷക്കായി (CU-CET) ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഏപ്രില്‍ 16ന് അവസാനിക്കും.

പരീക്ഷക്കായി തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ കേന്ദ്രങ്ങള്‍ ഉണ്ടാകും. പി.ജി പ്രോഗ്രാമുകള്‍/ബി.പി.എഡ് എന്നിവക്ക് അവസാന സെമസ്റ്റര്‍/വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകള്‍ക്ക് പ്ലസ് ടു വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. പ്രവേശന സമയത്ത് നിശ്ചിത അടിസ്ഥാന യോഗ്യത നേടിയിരിക്കണം.

മൊത്തം പ്രോഗ്രാമുകളെ ആറു സെഷനുകളായി തിരിച്ചാണ് പരീക്ഷ നടത്തുക. അപേക്ഷകരുടെ യോഗ്യത അനുസരിച്ച് ഒരേ അപേക്ഷയില്‍ തന്നെ ഒരു സെഷനില്‍നിന്ന് ഒരു പ്രോഗ്രാം എന്ന നിലക്ക് പരമാവധി ആറു പ്രോഗ്രാമുകള്‍ വരെ തിരഞ്ഞെടുക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 680 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 300 രൂപയുമാണ് (എല്‍എല്‍.എം പ്രോഗ്രാമിന് ജനറല്‍ വിഭാഗത്തിന് 920 രൂപയും എസ്.സി/എസ്.ടി വിഭാഗത്തിന് 435 രൂപയും) അപേക്ഷഫീസ്. ഓരോ അധിക പ്രോഗ്രാമിനും 100 രൂപ വീതം അടക്കണം.

വിജ്ഞാപനം ചെയ്ത പ്രോഗ്രാമിന് അഫിലിയേറ്റഡ് കോളജുകളിലെ മാനേജ്‌മെന്റ് സീറ്റുകള്‍ ഉള്‍പ്പെടെ എല്ലാ വിഭാഗം സീറ്റുകളിലേക്കുമുള്ള പ്രവേശനം പ്രവേശനപരീക്ഷ റാങ്ക്‌ലിസ്റ്റില്‍നിന്ന് മാത്രമായിരിക്കും. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണത്തിന്റെ ആദ്യ ഘട്ടത്തില്‍ CAP IDയും പാസ്‌വേഡും മൊബൈലില്‍ ലഭ്യമാകുന്നതിന് അപേക്ഷകര്‍ http://admission.uoc.ac.in - > CU-CET എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നൽകണം. ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ തുടക്കത്തില്‍ മൊബൈല്‍ നമ്പര്‍ ഒ.ടി.പി വെരിഫിക്കേഷന്‍ നടപ്പാക്കിയിട്ടുണ്ട്.

രജിസ്റ്റര്‍ ചെയ്യുന്നവര്‍ അവരുടേതോ രക്ഷിതാവിന്റെയോ ഫോണ്‍ നമ്പര്‍ മാത്രമേ നല്‍കാവൂ. തുടര്‍ന്ന് മൊബൈലില്‍ ലഭിച്ച CAP ID യും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് അപേക്ഷ പൂര്‍ത്തീകരിക്കണം. അപേക്ഷ ഫീസ് അടച്ചതിനുശേഷം അപേക്ഷകര്‍ അവരുടെ ജില്ല, പരീക്ഷകേന്ദ്രം എന്നിവ തിരഞ്ഞെടുത്ത് അപേക്ഷയുടെ പ്രിന്റൗട്ട് എടുക്കണം. പ്രന്റൗട്ട് ലഭിക്കുന്നതോടെ മാത്രമേ അപേക്ഷ പൂര്‍ണമാകൂ. പ്രിന്റൗട്ടില്‍ രേഖപ്പെടുത്തിയ കോളജ്, പ്രോഗ്രാം, റിസര്‍വേഷന്‍ തുടങ്ങിയ വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം.

അപേക്ഷയില്‍ ഏതെങ്കിലും തരത്തിലുള്ള തിരുത്തലുകള്‍ ആവശ്യമെങ്കില്‍ ‘One time Edit’ സൗകര്യം പ്രയോജനപ്പെടുത്താം. ‘One time Edit’ സൗകര്യം ഉപയോഗിക്കുമ്പോള്‍ Course selection, College Selection, Exam centre selection എന്നീ വിവരങ്ങള്‍ നഷ്ടമാകുന്നതും ഇവ നിര്‍ബന്ധമായും വീണ്ടും നല്‍കി അപേക്ഷ പുനഃസമര്‍പ്പിക്കേണ്ടതുമാണ്. പ്രവേശന പരീക്ഷ തീയതി ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ പിന്നീട് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന് വെബ്‌സൈറ്റ് (admission.uoc.ac.in) സന്ദര്‍ശിക്കുക. ഫോണ്‍: 0494 2407016, 2407017, 0494-2660600.

Show Full Article
TAGS:calicut university application invited Post Graduation Integrated PG entrance exams 
News Summary - Calicut University Invites Applications can now be made for PG and Integrated PG entrance exams
Next Story