കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷഫലം
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല നാലാം സെമസ്റ്റര്‍ എല്‍എല്‍.ബി യൂണിറ്ററി റെഗുലര്‍ (2023 പ്രവേശനം), സപ്ലിമെന്ററി (2019 മുതല്‍ 22 വരെ പ്രവേശനം) ഏപ്രില്‍ 2025 പരീക്ഷഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 (2021 മുതല്‍ 24 വരെ പ്രവേശനം), നവംബര്‍ 2024 (2020 പ്രവേശനം മാത്രം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
ഒന്നാം സെമസ്റ്റര്‍ ബി.വോക്. സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് നവംബര്‍ 2025 (2022 പ്രവേശനം മുതല്‍), നവംബര്‍ 2024 (2019 മുതല്‍ 21 വരെ പ്രവേശനം) പരീക്ഷകള്‍ ജനുവരി ആറിന് തുടങ്ങും.
അഫിലിയേറ്റഡ് കോളജുകളിലെ മൂന്നാം സെമസ്റ്റര്‍ എം.എ, എം.എസ് സി, എം.കോം., എം.എസ്.ഡബ്ല്യു, എം.എ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷന്‍, എം.ടി.ടി.എം, എം.ബി.ഇ, എം.ടി.എച്ച്.എം, എം.എച്ച്.എം റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്, നവംബര്‍ 2025 പരീക്ഷകളും എം.സി.എ റെഗുലര്‍, സപ്ലിമെന്ററി, വിദൂരവിഭാഗം സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എം.എസ് സി ഹെല്‍ത്ത് ആൻഡ് യോഗ തെറപ്പി റെഗുലര്‍, സപ്ലിമെന്ററി ഡിസംബര്‍ 2025 പരീക്ഷകളും ജനുവരി ഏഴിന് തുടങ്ങും. വിശദ സമയക്രമം വെബ്‌സൈറ്റില്‍.


