കാലിക്കറ്റ് സർവകലാശാല വാർത്തകൾ
text_fieldsപരീക്ഷ
തേഞ്ഞിപ്പലം: ലോ കോളജുകളിലെ രണ്ടാം സെമസ്റ്റർ എൽഎൽ.എം ക്രിമിനൽ ലോ ആൻഡ് കോൺസ്റ്റിറ്റ്യൂഷനൽ ലോ (ഡബ്ൾ സ്പെഷലൈസേഷൻ) (2024 പ്രവേശനം) ഡിസംബർ 2025, എൽഎൽ.എം (2021 പ്രവേശനം മുതൽ) ഡിസംബർ 2025, എൽഎൽ.എം (2020 പ്രവേശനം) ഡിസംബർ 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12ന് തുടങ്ങും.
രണ്ടാം സെമസ്റ്റർ ബി.കോം എൽഎൽ.ബി ഓണേഴ്സ് (2021 മുതൽ 2024 വരെ പ്രവേശനം) മാർച്ച് 2025, (2020 പ്രവേശനം) മാർച്ച് 2024 റെഗുലർ/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 12ന് തുടങ്ങും.
സർവകലാശാല എൻജിനീയറിങ് കോളജിലെ മൂന്ന്, ഒന്ന് സെമസ്റ്റർ ബി.ടെക് (2024 പ്രവേശനം) നവംബർ 2025 റെഗുലർ/സപ്ലിമെന്ററി/ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം ജനുവരി 14, 20 തീയതികളിൽ തുടങ്ങും.
പുനർമൂല്യനിർണയ ഫലം
ഒന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കേറ്ററിങ് ടെക്നോളജി, മൂന്നാം വർഷ ബാച്ചിലർ ഓഫ് ഹോട്ടൽ മാനേജ്മെന്റ് ഏപ്രിൽ 2025 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.


