Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസിവിൽ സർവിസ് പരീക്ഷാ...

സിവിൽ സർവിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെക്ക് ഒന്നാം റാങ്ക്; ആദ്യ നൂറുപേരിൽ അഞ്ചു മലയാളികൾ

text_fields
bookmark_border
സിവിൽ സർവിസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ശക്തി ദുബെക്ക് ഒന്നാം റാങ്ക്; ആദ്യ നൂറുപേരിൽ അഞ്ചു മലയാളികൾ
cancel

ന്യൂഡൽഹി: യു.പി.എസ്.സി സിവിൽ സർവിസ് ഫലം പ്രഖ്യാപിച്ചു. ഉത്തർപ്രദേശ് പ്രയാഗ്‌രാജ് സ്വദേശി ശക്തി ദുബെക്കാണ് ഒന്നാം റാങ്ക്. 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചത്.

ആദ്യ നൂറിൽ അഞ്ച് മലയാളികൾ ഇടം നേടി. ഹർഷിത ഗോയൽ, ഡി.എ. പരാഗ് എന്നിവർക്കാണ് രണ്ടും മൂന്നും റാങ്കുകൾ. 33ാം റാങ്കുമായി ആൽഫ്രഡ് തോമസാണ് പട്ടികയിലുള്ള ആദ്യ മലയാളി. 42ാം റാങ്കുമായി പി. പവിത്രയും 45ാം റാങ്കുമായി മാളവിക ജി. നായറും 47ാം റാങ്കുമായി നന്ദനയും പട്ടികയിലുണ്ട്. സോനറ്റ് ജോസ് 54ാം റാങ്ക് കരസ്ഥമാക്കി.

യൂനിയൻ പബ്ലിക് സ‍‍ർവിസ് കമീഷൻ നടത്തിയ കഴിഞ്ഞ വ‍ർഷത്തെ പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്. ഐ.എ.എസ്, ഐ.എഫ്.എസ്, ഐ.പി.എസ്, സെൻട്രൽ സ‍ർവിസ്, ഗ്രൂപ് എ, ഗ്രൂപ്പ് ബി സ‍ർവിസുകളിലേക്കാണ് പരീക്ഷ നടത്തിയത്. ജനറൽ വിഭാഗത്തിൽ 335 പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുൻഗണനാ വിഭാഗങ്ങളിൽ നിന്ന് 109 പേരും ഒ.ബി.സി വിഭാഗത്തിൽ നിന്ന് 318 പേരും ഇടംനേടി.

എസ്‌.സി വിഭാഗത്തിൽ നിന്ന് 160 പേരും എസ്‌.ടി വിഭാഗത്തിൽ നിന്ന് 87 പേരുമടക്കം 1009 പേരുടെ റാങ്ക് പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 180 പേർക്ക് ഐ.എ.എസും 55 പേർക്ക് ഐ.എഫ്.എസും 147 പേർക്ക് ഐ.പി.എസും ലഭിക്കും.

Show Full Article
TAGS:Civil Services Exam 
News Summary - Civil Services Exam Results Declared; Shakti Dubey Ranks First
Next Story