ക്ലാറ്റ് യു.ജി: പരിഷ്കരിച്ച ഫലം പ്രസിദ്ധീകരിക്കാൻ ഉത്തരവിട്ട് ഹൈകോടതി
text_fieldsന്യൂഡൽഹി: ക്ലാറ്റ് യു.ജി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട വിദ്യാർഥികളുടെ മാർക്ക് ലിസ്റ്റ് പരിഷ്കരിച്ച ശേഷം ഫലം നാലാഴ്ചക്കുള്ളിൽ പ്രസിദ്ധീകരിക്കണമെന്ന് ദേശീയ നിയമ സർവകലാശാലകളോട് ഡൽഹി ഹൈകോടതി നിർദേശിച്ചു. ചോദ്യപേപ്പറിൽ തെറ്റുകളുണ്ടെന്നുകാണിച്ച് വിദ്യാർഥികൾ നൽകിയ ഹരജിയിലാണ് ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയും ജസ്റ്റിസ് തുഷാർ റാവു ഗെഡേലയും അടങ്ങിയ ബെഞ്ചിന്റെ വിധി.
കഴിഞ്ഞ വർഷം ഡിസംബർ ഒന്നിന് നടന്ന പരീക്ഷയുടെ ഫലം ഡിസംബർ ഏഴിന് പ്രസിദ്ധീകരിച്ചിരുന്നു. പരീക്ഷക്കെതിരെ വിവിധ ഹൈകോടതികളിലായി നൽകിയ ഹരജികൾ സുപ്രീം കോടതി, ഡൽഹി ഹൈകോടതിയിലേക്ക് മാറ്റുകയായിരുന്നു. ദേശീയ നിയമ സർവകലാശാലകളിലെ പഞ്ചവത്സര എൽഎൽ.ബി കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയാണ് ക്ലാറ്റ്.