Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി-ഡാക്കിൽ...

സി-ഡാക്കിൽ തൊഴിലധിഷ്ഠിത പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് പൊതുപ്രവേശന പരീക്ഷ

text_fields
bookmark_border
സി-ഡാക്കിൽ തൊഴിലധിഷ്ഠിത പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക്  പൊതുപ്രവേശന പരീക്ഷ
cancel

ഐ.ടി/അനുബന്ധ മേഖലകളിൽ മികച്ച കരിയറിലെത്താൻ സഹായകമായ 12 തൊഴിലധിഷ്ഠിത ഫുൾടൈം പോസ്റ്റ് ഗ്രാജ്വേറ്റ് സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്ക് സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് അഡ്വാൻസ്ഡ് കമ്പ്യൂട്ടിങ് (സി-ഡാക്ക്) പൊതുപ്രവേശന പരീക്ഷ ജൂലൈ 4, 5 തീയതികളിൽ. ദേശീയതലത്തിൽ നടത്തുന്ന പൊതുപ്രവേശന പരീക്ഷക്ക് (കാറ്റ്-I & II) ഓൺലൈനിൽ ജൂൺ 23 വരെ അപേക്ഷിക്കാം.

യോഗ്യത: കമ്പ്യൂട്ടർ സയൻസ്/ ഐ.ടി/ ഇലക്ട്രോണിക്സ്/ ടെലികമ്യൂണിക്കേഷൻസ്/ ഇലക്ട്രിക്കൽ/ ഇൻസ്ട്രുമെന്റേഷൻ ബ്രാഞ്ചുകളിൽ ബി.ഇ/ബി.ടെക് ബിരുദക്കാർക്കും കമ്പ്യൂട്ടർ സയൻസ്/ഐ.ടി/ഇലക്ട്രോണിക്സ് ഡിസിപ്ലിനുകളിൽ എം.എസ്‍സി/എം.എസ് അല്ലെങ്കിൽ എം.സി.എ യോഗ്യതയുള്ളവർക്ക് പ്രവേശന പരീക്ഷയിൽ പങ്കെടുക്കാം.

2016 ആഗസ്റ്റിൽ കോഴ്സുകളാരംഭിക്കും. 24 ആഴ്ചയാണ് കോഴ്സ് കാലാവധി. 900 മണിക്കൂർ തിയറി, ലാബ്, പ്രോജക്ട് എന്നിവക്കും 300 മണിക്കൂർ സെൽഫ് സ്റ്റഡിക്കും ലഭ്യമാകും. ഓൺലൈൻ/ഫിസിക്കൽ ക്ലാസുകൾ, ഐ.സി.ടി ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് ഹാൻഡ്സ്-ഓൺ പ്രോജക്ടുകൾ, ഇഫക്ടീവ് കമ്യൂണിക്കേഷൻ, ഇന്റർവ്യൂ സ്കിൽസ് എന്നിവയിൽ പ്രത്യേക പരിശീലനം, മികച്ച പ്ലേസ്മെന്റ് ട്രാക്ക് റെക്കോഡ് തുടങ്ങിയവ സിഡാക്ക് പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകളുടെ പ്രത്യേകതകളാണ്. പഠിച്ചിറങ്ങുന്നവർക്ക് ബംഗളൂരു, ഹൈദരാബാദ്, മുംബൈ, നോയിഡ, പുണെ എന്നിവിടങ്ങളിൽ നാഷനൽ കോമൺ കാമ്പസ് പ്ലേസ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കും.

പേപ്പറുകൾ: സി-കാറ്റ്- രജിസ്ട്രേഷൻസ്: കമ്പ്യൂട്ടർ അധിഷ്ഠിത കോമൺ അഡ്മിഷൻ ടെസ്റ്റിൽ (സി.സി.എ.ടി) എ, ബി, സി എന്നീ സെക്ഷനുകളായാണ് പേപ്പറുകൾ.

ഫീസ്: എ+ബി പേപ്പറുകൾക്ക് 1550 രൂപയും എ+ബി+സി പേപ്പറുകൾക്ക് 1750 രൂപയുമാണ് ഫീസ്. ക്രെഡിറ്റ്/ഡബിറ്റ് കാർഡ് ഉപയോഗിച്ച് ഫീസ് അടക്കാം.

സി-സി.എ.ടി ഷെഡ്യൂൾ: ജൂലൈ 4, 5 തീയതികളിൽ രാവിലെയും ഉച്ചക്കുശേഷവുമായിട്ടാണ് ടെസ്റ്റ് പേപ്പറുകൾ ക്രമീകരിച്ചിട്ടുള്ളത്. സെക്ഷൻ എ- രാവിലെ 9.30-10.30 വരെയും ഉച്ചക്കുശേഷം 2-3 മണിവരെയുമാണ്. സെക്ഷൻ ബി- രാവിലെ 10.45-11.45 വരെ, ഉച്ചക്കുശേഷം 3.15-4.15 വരെ. സെക്ഷൻ സി- രാവിലെ 12.00-1 മണിവരെ, ഉച്ചക്കുശേഷം 4.30-5.30 വരെ.

കോഴ്സ് സെന്‍ററുകൾ: കേന്ദ്ര സർക്കാർ ആഭിമുഖ്യത്തിലുള്ള സി-ഡാക്ക് അതിന്റെ തിരുവനന്തപുരം, കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ്, ഗുവാഹതി, ഇന്ദോർ, കൊൽക്കത്ത, മുംബൈ, മൊഹാലി, നാഗ്പൂർ, നാസിക്, ന്യൂഡൽഹി, നോയിഡ, പാറ്റ്ന, പുണെ തുടങ്ങിയ സെന്ററുകളായാണ് പി.ജി സർട്ടിഫിക്കറ്റ് കോഴ്സുകൾ നടത്തുന്നത്.

ജൂൺ 30 മുതൽ ജൂലൈ നാലുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. കേരളത്തിൽ തിരുവനന്തപുരം ടെസ്റ്റ് സെന്ററാണ്. പ്രോഗ്രാമുകൾ ഉൾപ്പെടെ വിശദ വിവരങ്ങളടങ്ങിയ കാറ്റ്-ബുക്ക് ലെറ്റ് വെബ്സൈറ്റിൽനിന്നും ഡൗൺലോഡ് ചെയ്ത് നിർദേശാനുസരണം ഓൺലൈനിൽ ജൂൺ 23നകം അപേക്ഷിക്കാം. വിശദ വിവരങ്ങൾ www.cdac.in, https://acts.cdac.in എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും.

Show Full Article
TAGS:common entrance exam vocational PG diploma Certificate Course C DAC Career And Education News 
News Summary - Common entrance exam for vocational PG certificate courses at C-DAC
Next Story