Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightസി.എസ്.ഐ.ആർ നെറ്റ് ഫലം...

സി.എസ്.ഐ.ആർ നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

text_fields
bookmark_border
students
cancel
Listen to this Article

ന്യൂഡൽഹി: 2025 ഡിസംബർ സെഷനിലെ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് പരീക്ഷാ ഫലം നാഷനൽ ടെസ്റ്റിങ് ഏജൻസി പ്രസിദ്ധീകരിച്ചു. പരീക്ഷയെഴുതിയവർക്ക് തങ്ങളുടെ മാർക്ക്, പെർസെന്റൈൽ സ്കോർ എന്നിവ csirnet.nta.nic.in എന്ന ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ജൂനിയർ റിസർച് ഫെലോഷിപ്, അസിസ്റ്റന്റ് പ്രഫസർ, പിഎച്ച്.ഡി പ്രവേശനം എന്നിവക്കായി ഏതാണ്ട് ഒന്നര ലക്ഷത്തിലധികം ഉദ്യോഗാർഥികളാണ് ഇത്തവണ പരീക്ഷയെഴുതിയത്. യോഗ്യത കട്ട് ഓഫ് മാർക്ക് ജനറൽ, ഒ.ബി.സി വിഭാഗങ്ങൾക്ക് കുറഞ്ഞത് 33 ശതമാനവും എസ്.സി, എസ്.ടി, ഭിന്നശേഷിക്കാർക്ക് 25 ശതമാനവുമാണ്.

ജനുവരി 30ന് പുറത്തിറക്കിയ അന്തിമ ഉത്തര സൂചിക പ്രകാരമാണ് ഫലം തയാറാക്കിയത്. ചില സാങ്കേതിക കാരണങ്ങളാൽ മൂന്ന് ചോദ്യങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

Show Full Article
TAGS:csir net results exam result Education News UGC CSIR NET 
News Summary - CSIR UGC NET December 2025 Results Announced
Next Story