Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൻജിനീയറിങ്, ഫാർമസി...

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിൽ മികച്ച നേട്ടവുമായി കോട്ടക്കൽ യൂണിവേഴ്സൽ

text_fields
bookmark_border
എൻജിനീയറിങ്, ഫാർമസി കോഴ്സുകളിൽ മികച്ച നേട്ടവുമായി കോട്ടക്കൽ യൂണിവേഴ്സൽ
cancel
camera_alt

ഷഹാന ഷെറിൻ, സി. ഹനാൻ, ആദിത്യൻ എം. രമേഷ്

കോഴിക്കോട്: ഈ വർഷത്തെ കേരള എൻജിനീയറിങ്, ഫാർമസി റിസൾട്ട് പ്രഖ്യാപിച്ചപ്പോൾ കോട്ടക്കൽ യൂണിവേഴ്സലിൽ നിന്ന് പരിശീലനം നേടിയ വിദ്യാർഥികൾ മികച്ച നേട്ടം കൈവരിച്ചു. ഷഹാന ഷെറിൻ ഫാർമസിയിൽ ഒമ്പതാം റാങ്ക് നേടി ടോപ്പറായി.

എൻജിനീയറിങിൽ 22-ാം റാങ്ക് നേടി സി. ഹനാനും 25-ാം റാങ്ക് നേടി ആദിത്യൻ എം. രമേഷും മികവ് തെളിയിച്ചു. ഹനാനും ആദിത്യൻ എം. രമേഷും യൂണിവേഴ്സൽ പബ്ലിക് സ്​കൂളിൽ നിന്ന് പ്ലസ്​ടുവിനോടൊപ്പം പരീക്ഷ എഴുതിയവരാണ്.

10 വിദ്യാർഥികൾ 500 റാങ്കിന് മുകളിൽ നേടി കേരളത്തിലെ മുൻനിര എൻജിനീയറിങ് കോളജുകളിൽ പ്രവേശനത്തിന് അർഹരായി. ഫാർമസി പരീക്ഷയിൽ 15 പേർ 100 റാങ്കിനുള്ളിൽ ഇടം പിടിച്ചു. കോട്ടക്കൽ സെന്ററിലെ മാത്രം ഗോയിങ്, റിപ്പീറ്റേഴ്സ്​ ബാച്ചുകളിൽ പരിശീലനം നേടിയ ആയിരത്തിൽ താഴെ കുട്ടികളിൽ നിന്നാണ് ഈ റിസൾട്ട് എന്നത് വിജയത്തിന്റെ മാറ്റ് കൂട്ടുന്നു.

Show Full Article
TAGS:engineering pharmacy courses exams Excellent achievement education 
News Summary - Kottakkal Universal achieves excellent results in engineering and pharmacy courses
Next Story