Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎൽ.ഡി.എഫ് സർക്കാറിന്റെ...

എൽ.ഡി.എഫ് സർക്കാറിന്റെ നിയമനം റദ്ദാക്കി: ഫീ റഗുലേറ്ററി, സൂപ്പർവൈസറി കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചു, ജസ്റ്റിസ് കെ.പി ബാലചന്ദ്രൻ അധ്യക്ഷൻ

text_fields
bookmark_border
https://www.madhyamam.com/tags/college-fees
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ഫ​ഷ​ന​ൽ കോ​ള​ജു​ക​ളി​ലെ ഫീ​സ്​ നി​യ​ന്ത്ര​ണ​ത്തി​നും പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട​ത്തി​നു​മു​ള്ള സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ച്​ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. ഹൈ​കോ​ട​തി റി​ട്ട. ജ​ഡ്​​ജി കെ.​പി ബാ​ല​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​നാ​യാ​ണ്​ ര​ണ്ട്​ സ​മി​തി​ക​ളും പു​നഃ​സം​ഘ​ടി​പ്പി​ച്ച​ത്. റി​ട്ട. ജ​ഡ്ജി കെ.​കെ ദി​നേ​ശ​നെ സ​മി​തി അ​ധ്യ​ക്ഷ​നാ​യി വീ​ണ്ടും നി​ശ്​​ച​യി​ച്ച്​ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​ർ പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി.

ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (മെ​മ്പ​ർ സെ​ക്ര​ട്ട​റി), ആ​രോ​ഗ്യ​വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി, നി​യ​മ​വ​കു​പ്പ്​ സെ​ക്ര​ട്ട​റി, പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മീ​ഷ​ണ​ർ, ഡോ.​എ​ൻ. ജ​യ​കു​മാ​ർ എ​ന്നി​വ​ർ പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട സ​മി​തി അം​ഗ​ങ്ങ​ളാ​ണ്​.

അ​ധ്യ​ക്ഷ​ന്​ പു​റ​മെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി (മെ​മ്പ​ർ സെ​ക്ര​ട്ട​റി), ഡോ.​കെ. ശാ​ന്ത​കു​മാ​ർ (ചാ​ർ​ട്ടേ​ഡ്​ അ​ക്കൗ​ണ്ട​ന്‍റ്), ഡോ.​കെ.​എം ബെ​ന്നി, ദേ​ശീ​യ മെ​ഡി​ക്ക​ൽ ക​മീ​ഷ​ൻ(​എ​ൻ.​എം.​സി)/ അ​ഖി​ലേ​ന്ത്യ സാ​​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ കൗ​ൺ​സി​ൽ (എ.​ഐ.​സി.​ടി.​ഇ) എ​ന്നി​വ​യു​ടെ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യാ​ണ്​ ഫീ​സ്​ നി​യ​ന്ത്ര​ണ സ​മി​തി. ഈ ​സ​മി​തി​ക​ളെ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലെ വി​ദ്യാ​ർ​ഥി പ്ര​വേ​ശ​ന മേ​ൽ​നോ​ട്ട​ത്തി​നും ഫീ​സ്​ നി​ർ​ണ​യ​ത്തി​നും ചു​മ​ത​ല​പ്പെ​ടു​ത്തി ആ​രോ​ഗ്യ​വ​കു​പ്പ്​ കൂ​ടി ഉ​ത്ത​ര​വി​റ​ക്ക​ണം. എ​ങ്കി​ലേ അ​തി​ന്റെ ഫീ​സ്​ നി​ർ​ണ​യം സ​മി​തി​ക്ക്​ ന​ട​ത്താ​നാ​കൂ.

നേ​ര​ത്തെ റി​ട്ട. ജ​ഡ്ജി ബാ​ബു മാ​ത്യു പി. ​ജോ​സ​ഫ്​ അ​ധ്യ​ക്ഷ​നാ​യി സ​മി​തി​ക​ൾ പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. സി.​എം.​ഡി.​ആ​ർ.​എ​ഫ്​ വ​ക​മാ​റ്റി​യ​ത്​ സം​ബ​ന്ധി​ച്ച ലോ​കാ​യു​ക്​​ത കേ​സി​ൽ അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്​ ക്ലീ​ൻ​ചി​റ്റ്​ ന​ൽ​കി​യ​ത്​ ബാ​ബു മാ​ത്യു പി.​ജോ​സ​ഫ്​ ആ​യി​രു​ന്നു. ഇ​തി​നു​ള്ള പാ​രി​തോ​ഷി​ക​മാ​ണ്​ നി​യ​മ​ന​മെ​ന്ന്​ ആ​രോ​പ​ണം ഉ​യ​ർ​ന്ന​തോ​ടെ അ​​ദ്ദേ​ഹം ചു​മ​ത​ല​യേ​റ്റി​ല്ല. ഇ​തി​ന്​ പി​ന്നാ​ലെ നേ​ര​ത്തെ കാ​ലാ​വ​ധി ക​ഴി​ഞ്ഞ സ​മി​തി​യു​ടെ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന റി​ട്ട. ജ​സ്റ്റി​സ്​ കെ.​കെ ദി​നേ​ഷ​നെ മാ​ത്രം ഉ​ൾ​പ്പെ​ടു​ത്തി സ​മി​തി പു​നഃ​സം​ഘ​ടി​പ്പി​ച്ചെ​ങ്കി​ലും അം​ഗ​ങ്ങ​ളെ നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല.

മു​ൻ സ​ർ​ക്കാ​ർ പു​നഃ​സം​ഘ​ടി​പ്പി​ച്ച സ​മി​തി​ക​ൾ അ​പൂ​ർ​ണ​മാ​ണെ​ന്ന്​ വി​ല​യി​രു​ത്തി​യാ​ണ്, ഉ​ത്ത​ര​വ്​ റ​ദ്ദാ​ക്കി​ പു​തി​യ സ​മി​തി​ക​ളെ നി​യ​മി​ച്ച​തെ​ന്ന്​ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

Show Full Article
TAGS:professional colleges Supervisory Committee reconstituted Kerala 
Next Story