Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2025 2:05 AM GMT Updated On
date_range 2025-03-09T07:35:41+05:30അപ്പാരൽ ഡിസൈൻ സെന്ററുകളിൽ സൗജന്യ പഠനം
text_fieldsപ്രധാനമന്ത്രി കൗശൽ വികാസ് (പി.എം.കെ.വി.വൈ) 4.0 പദ്ധതിപ്രകാരം കേന്ദ്രസർക്കാറിന്റെ ധനസഹായത്തേടെ തിരുവനന്തപുരം, കൊല്ലം, കൊച്ചി, കണ്ണൂർ, വയനാട് അപ്പാരൽ ട്രെയ്നിങ് ആൻഡ് ഡിസൈൻ സെന്ററുകളിലായി (എ.ടി.ഡി.സി) ആരംഭിക്കുന്ന താഴെ പറയുന്ന കോഴ്സുകളിൽ പ്രവേശനം തേടാം.
അഞ്ചു മാസത്തെ (570 മണിക്കൂർ) സൗജന്യ പഠന പരിശീലനമാണ് ലഭിക്കുക. ആദ്യം വരുന്നവർക്ക് ആദ്യം എന്ന രീതിയിലാണ് പ്രവേശനം.
- ഫാഷൻ ഡിസൈനർ- സീറ്റുകൾ -90, യോഗ്യത- ഡിപ്ലോമ/ തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കിൽ പ്ലസ്ടു/ തത്തുല്യ പരീക്ഷ പാസായിരിക്കണം, മൂന്നു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 20-45.
- പ്രൊഡക്ഷൻ സൂപ്പർവൈസർ സ്വീയിങ് (തയ്യൽ), സീറ്റുകൾ 60, യോഗ്യത- ഡിഗ്രി/ ഡിപ്ലോമ/ തത്തുല്യം, ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ യു.ജി സർട്ടിഫിക്കറ്റും മൂന്നു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ പ്ലസ്ടു/ തത്തുല്യം. നാലു വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി 20-45.
പ്രവേശന സംബന്ധമായ കൂടുതൽ വിവരങ്ങൾക്ക് താഴെ ഫോൺ നമ്പറുകളിൽ ബന്ധപ്പെടാം. എ.ടി.ഡി.സി തിരുവനന്തപുരം 0471-2706922, കൊല്ലം- 0474- 2747922, കൊച്ചി- 0484- 2982343, കണ്ണൂർ- 0460 2226110, വയനാട്- 8075462563.
Next Story