പ്രീ-ബോർഡ് പരീക്ഷാ പരിശീലനവുമായി ‘ജി-ടെക് ഇ-ലെസൺസ്’ ആപ്
text_fieldsകോഴിക്കോട്: സി.ബി.എസ്.ഇ വിദ്യാർഥികൾക്ക് പ്രീ-ബോർഡ് പരീക്ഷാ പരിശീലനവും രക്ഷിതാക്കൾക്ക് കുട്ടികളുടെ പഠന പുരോഗതി വിലയിരുത്തുന്നതിനുള്ള സംവിധാനവും ഒരുക്കി ‘ജി-ടെക് ഇ-ലെസൺസ്’ (G-TEC eLessons) ലേണിങ് ആപ് ശ്രദ്ധേയമാകുന്നു. പരീക്ഷാഭയം കുറക്കുന്നതിനും സമയക്രമം കൃത്യമായി ആസൂത്രണം ചെയ്ത് മുഴുവൻ ചോദ്യങ്ങൾക്കും ഉത്തരമെഴുതുന്നതിനുള്ള പരിശീലനവും ലക്ഷ്യമിട്ടാണ് പരീക്ഷാ പരിശീലന സംവിധാനം ഒരുക്കിയിരിക്കുന്നത്.
മാതൃകാ ചോദ്യപേപ്പറുകളും മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകളും അടിസ്ഥാനമാക്കിയുള്ള പരിശീലനവും വിലയിരുത്തലുമാണ് പ്രീ-ബോർഡ് പരീക്ഷാ പരിശീലനത്തിന്റെ സവിശേഷത. പരീക്ഷയുടെ സ്വഭാവം പരിചയപ്പെടാനും ചോദ്യങ്ങൾ എങ്ങനെ സമീപിക്കണമെന്നു മനസ്സിലാക്കാനും ഓരോ വിഷയത്തിനും ആവശ്യമായ സമയം ഫലപ്രദമായി വിനിയോഗിക്കാനും ഈ പരിശീലനം വിദ്യാർഥികളെ സഹായിക്കുന്നു. പരീക്ഷക്ക് മുമ്പുതന്നെ സ്വന്തം പഠനനിലവാരം തിരിച്ചറിയാനും കൂടുതൽ ശ്രദ്ധ ആവശ്യമായ മേഖലകളിൽ മെച്ചപ്പെടുത്തൽ നടത്താനും സംവിധാനത്തിലൂടെ സാധിക്കും.
എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സി.ബി.എസ്.ഇ, എൻ.സി.ഇ.ആർ.ടി സിലബസ് വിദ്യാർഥികൾക്കായാണ് പ്ലാറ്റ്‌ഫോം പ്രധാനമായും രൂപകൽപന ചെയ്തിരിക്കുന്നത്. മാത്‌സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലെ സങ്കീർണമായ ആശയങ്ങൾ ലളിതമായി മനസ്സിലാക്കുന്നതിനും വിഷയങ്ങളെ യുക്തിപരമായി സമീപിക്കുന്നതിനും വിദ്യാർഥികളെ പ്രാപ്തരാക്കുന്ന രീതിയിലാണ് പഠനസംവിധാനം ക്രമീകരിച്ചിരിക്കുന്നത്.
പ്രഗല്ഭരായ അധ്യാപകരുടെ ലൈവ് ഓൺലൈൻ ക്ലാസുകൾക്കൊപ്പം വ്യക്തിഗത മെന്റർഷിപ്, അധ്യാപകരുമായി നേരിട്ട് സംശയനിവാരണം നടത്താനുള്ള അവസരം എന്നിവയും പ്ലാറ്റ്‌ഫോമിലുണ്ട്.
പഠനത്തെ കൂടുതൽ സമഗ്രമാക്കുന്നതിനായി വിശദമായ പഠനനോട്ടുകൾ, മോഡൽ ചോദ്യപേപ്പറുകൾ, മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകൾ, പരീക്ഷാ പരിശീലന സാമഗ്രികൾ എന്നിവയും ലഭ്യമാക്കിയിട്ടുണ്ട്.കുട്ടികളുടെ പഠനത്തിൽ രക്ഷിതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനുള്ള സംവിധാനവും ജി-ടെക് ഇ-ലെസൺസിന്റെ പ്രധാന സവിശേഷതയാണ്. കൂടുതൽ വിദ്യാർഥികൾക്ക് പ്രാപ്യമാകുന്ന തരത്തിൽ ചെലവ് കുറഞ്ഞ പാക്കേജുകളാണ് ജി-ടെക് ഇ-ലെസൺസ് അവതരിപ്പിക്കുന്നത്. കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്കും സബ്സ്ക്രൈബ് ചെയ്യാൻ കഴിയുന്ന തരത്തിലാണ് നിരക്കുകൾ ക്രമീകരിച്ചിരിക്കുന്നതെന്ന് ജി-ടെക് അധികൃതർ അറിയിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ ഏകദേശം 800 യു.എ.ഇ ദിർഹമിന് സമാനമായ നിരക്കിലാണ് പാക്കേജ് ലഭ്യമാക്കിയിരിക്കുന്നത്.
പഠനം, പരിശീലനം, മെന്റർഷിപ്, മൂല്യനിർണയം എന്നിവയെ ഒരൊറ്റ പ്ലാറ്റ്‌ഫോമിൽ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം - ജി-ടെക് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മെഹ്റൂഫ് മണലോടി പറഞ്ഞു.നിലവിൽ ഗൂഗ്ൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ജി-ടെക് ഇ-ലെസൺസ് ആപ് വൈകാതെ ആപ്പിൾ സ്റ്റോറിലും ലഭ്യമാകും. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും elessons.net എന്ന വെബ്സൈറ്റ് വഴി സൗജന്യ ഡെമോ ക്ലാസുകൾ കാണാനും പ്ലാറ്റ്‌ഫോമിന്റെ പഠനരീതി പരിചയപ്പെടാനും കഴിയും.സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്‌റൈൻ, കുവൈത്ത് തുടങ്ങിയ ഗൾഫ് രാജ്യങ്ങളിലെ സി.ബി.എസ്.ഇ വിദ്യാർഥികൾക്കാണ് നിലവിൽ ജി-ടെക് ഇ-ലെസൺസ് സേവനം ലഭ്യമാക്കിയിരിക്കുന്നത്. ഇതോടൊപ്പമുള്ള ക്യൂ.ആർ കോഡ് സ്‌കാൻ ചെയ്ത് ‘ജി-ടെക് ഇ-ലെസൺസ്’ ആപിൽ രജിസ്റ്റർ ചെയ്യാം


