Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജി.​എ​ൻ.​എം,...

ജി.​എ​ൻ.​എം, എ.​എ​ൻ.​എം പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
ജി.​എ​ൻ.​എം, എ.​എ​ൻ.​എം പ്ര​വേ​ശ​നം ആ​രം​ഭി​ച്ചു
cancel

ലോക​മെ​മ്പാ​ടും ഏ​റ്റ​വും വേ​ഗം വ​ള​രു​ന്ന തൊ​ഴി​ൽ മേ​ഖ​ല​യേ​തെ​ന്ന് ചോ​ദി​ച്ചാ​ൽ ഒ​റ്റ ഉ​ത്ത​ര​മേ​യു​ള്ളൂ, ആ​രോ​ഗ്യ​മേ​ഖ​ല. ആ​ശു​പ​ത്രി​ക​ൾ, ക​മ്യൂണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റു​ക​ൾ, അ​ടി​യ​ന്ത​ര വി​ഭാ​ഗ​ങ്ങ​ൾ, മാ​തൃ-​ശി​ശു സം​ര​ക്ഷ​ണം എ​ന്നി​വ​യി​ലെ​ല്ലാം കാ​രു​ണ്യ​ത്തി​ന്റെ കൈയൊ​പ്പാ​യി മാ​റു​ന്ന ന​ഴ്സു​മാ​രാ​ണ് ഏ​തൊ​രു ആ​രോ​ഗ്യ​ സം​വി​ധാ​ന​ത്തി​ന്റെ​യും ന​ട്ടെ​ല്ല്. സേ​വ​ന​സ​ന്ന​ദ്ധ​ത​യും മി​ക​ച്ച വ​രു​മാ​ന​വും ഉ​റ​പ്പു​ന​ൽ​കു​ന്ന ഈ ​രം​ഗ​ത്തേ​ക്ക് ചു​വ​ടു​വെ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന കേ​ര​ള​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഒ​രു സു​വ​ർ​ണാ​വ​സ​രം വ​ന്നെ​ത്തി​യി​രി​ക്കു​ന്നു.

2026–27 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ ജ​ന​റ​ൽ ന​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി (ജി.​എ​ൻ.​എം), ഓ​ക്സി​ല​റി ന​ഴ്സി​ങ് ആ​ൻ​ഡ് മി​ഡ്‌​വൈ​ഫ​റി (എ.​എ​ൻ.​എം) കോ​ഴ്സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യു​ള്ള ഔ​ദ്യോ​ഗി​ക വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ങ്ങി. എ​ൽ.​ബി.​എ​സ് സെ​ന്റ​ർ ഫോ​ർ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി വ​ഴി​യു​ള്ള ഏ​ക​ജാ​ല​ക ഓ​ൺ​ലൈ​ൻ അ​ലോ​ട്ട്മെ​ന്റാ​ണി​ത്.

ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ (ഡി.​എം.​ഇ), ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വിസ​സ് (ഡി.​എ​ച്ച്.​എ​സ്) എ​ന്നി​വ​ക്ക് കീ​ഴി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കാ​ണ് പ്ര​വേ​ശ​നം. മൂ​ന്നുവ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള (6 മാ​സ ഇ​ന്റേ​ൺ​ഷി​പ് ഉ​ൾ​പ്പെ​ടെ) പ്രഫ​ഷ​നൽ ഡി​പ്ലോ​മ കോ​ഴ്സാ​യ ജി.​എ​ൻ.​എം പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ആ​ശു​പ​ത്രി​ക​ളി​ലും ക​മ്യൂണി​റ്റി ന​ഴ്സി​ങ് രം​ഗ​ത്തും ഉ​ട​ന​ടി ജോ​ലി ഉ​റ​പ്പാ​ക്കാം. ര​ണ്ടുവ​ർ​ഷ എ.​എ​ൻ.​എം കോ​ഴ്സ് പ്ര​ധാ​ന​മാ​യും ല​ക്ഷ്യ​മി​ടു​ന്ന​ത് ഗ്രാ​മീ​ണ ആ​രോ​ഗ്യ സം​ര​ക്ഷ​ണം, പ്ര​തി​രോ​ധ കു​ത്തി​വെ​പ്പു​ക​ൾ, മാ​തൃ-​ശി​ശു ആ​രോ​ഗ്യം എ​ന്നി​വ​യാ​ണ്.

സീ​റ്റു​ക​ൾ: ഗ​വ​ൺ​മെ​ന്റ് ന​ഴ്സി​ങ് കോ​ളജു​ക​ളി​ലെ 90 ജി.​എ​ൻ.​എം സീ​റ്റു​ക​ൾ പൂ​ർ​ണമാ​യും എ​സ്‌.​സി/​എ​സ്‌.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള​താ​ണ് (ഇ​തി​ൽ 20% പു​രു​ഷ​ന്മാ​ർ​ക്കാ​യി​രി​ക്കും). ഡി.​എ​ച്ച്.​എ​സി​ന് കീ​ഴി​ലു​ള്ള 15 ഗ​വ​ൺ​മെ​ന്റ് ന​ഴ്സി​ങ് സ്കൂ​ളു​ക​ളി​ലാ​യി 485 ജി.​എ​ൻ.​എം സീ​റ്റു​ക​ളും, നാ​ല് ട്രെ​യി​നി​ങ് സെ​ന്റ​റു​ക​ളി​ലാ​യി 130 എ.​എ​ൻ.​എം സീ​റ്റു​ക​ളും ല​ഭ്യ​മാ​ണ്.

യോ​ഗ്യ​ത: കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാ​ൻ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​ക​ളൊ​ന്നു​മി​ല്ല എ​ന്ന പ്ര​ത്യേ​ക​ത​യു​ണ്ട്. പൂ​ർ​ണ​മാ​യും യോ​ഗ്യ​താ പ​രീ​ക്ഷാ മാ​ർ​ക്ക് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മെ​റി​റ്റ് റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്.

ജി.​എ​ൻ.​എം കോ​ഴ്സി​ന് ഫി​സി​ക്സ്, കെ​മി​സ്ട്രി, ബ​യോ​ള​ജി, ഇം​ഗ്ലീ​ഷ് എ​ന്നി​വ​യോ​ടെ പ്ല​സ് ടു​വി​ന് 40% മാ​ർ​ക്ക് വേ​ണം. സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ കു​റ​വു​ണ്ടാ​യാ​ൽ മ​റ്റ് സ്ട്രീ​മി​ലു​ള്ള​വ​രെ​യും പ​രി​ഗ​ണി​ക്കും. എ.​എ​ൻ.​എം കോ​ഴ്സി​ന് പ്ല​സ് ടു ​വി​ജ​യ​വും മ​ല​യാ​ളം എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യ​ലും നി​ർ​ബ​ന്ധ​മാ​ണ്.

2026 ഡി​സം​ബ​ർ 31ന് 17 ​വ​യ​സ്സ് തി​ക​യു​ന്ന​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം; ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ല്ല. എ​സ്‌.​സി, എ​സ്‌.​ടി, എ​സ്.​ഇ.​ബി.​സി, ഇ.​ഡ​ബ്ല്യു.​എ​സ്, ഭി​ന്ന​ശേ​ഷി​ക്കാ​ർ, സ്പോ​ർ​ട്സ്/​എ​ൻ.​സി.​സി ക്വോട്ട, ആ​ശാ വ​ർ​ക്ക​ർ​മാ​ർ, ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ങ്ങ​ൾ എ​ന്നി​വ​ർ​ക്കെ​ല്ലാം പ്രൊ​സ്പെ​ക്ട​സ് പ്ര​കാ​ര​മു​ള്ള സം​വ​ര​ണ ആ​നു​കൂ​ല്യം ല​ഭി​ക്കും.

അ​പേ​ക്ഷാ ഫീ​സ്: പൊ​തു​വി​ഭാ​ഗ​ത്തി​ന് ജി.​എ​ൻ.​എ​മ്മി​ന് 400 രൂ​പ​യും, എ.​എ​ൻ.​എ​മ്മി​ന് 300 രൂ​പ​യു​മാ​ണ് ഫീ​സ് (ര​ണ്ടു കോ​ഴ്സി​നും കൂ​ടി 600 രൂ​പ). എ​സ്‌.​സി/​എ​സ്‌.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം 200, 150, 300 രൂ​പ വീ​ത​വും. പ​ഠ​ന​കാ​ല​യ​ള​വി​ൽ ജി.​എ​ൻ.​എം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ്ര​തി​മാ​സം 700 രൂ​പ​യും ഇ​ന്റേ​ൺ​ഷി​പ്പ് സ​മ​യ​ത്ത് 2000 രൂ​പ​യും സ്റ്റൈ​പ്പ​ൻ​ഡ് ല​ഭി​ക്കും. എ.​എ​ൻ.​എം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 500 രൂ​പ​യാ​ണ് സ്റ്റൈ​പ്പ​ൻ​ഡ്. ഹോ​സ്റ്റ​ൽ സൗ​ക​ര്യ​വും ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ: അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ലൈ 23. www.lbscentre.kerala.gov.in വെ​ബ്സൈ​റ്റ് വ​ഴി അ​പേ​ക്ഷി​ക്കാം. ഹെ​ൽ​പ് ലൈ​ൻ: 0471-2560361 / 362.

ക​രി​യ​ർ സാ​ധ്യ​ത: പ​ഠി​ച്ചി​റ​ങ്ങു​ന്ന​വ​ർ​ക്ക് സ്റ്റാ​ഫ് ന​ഴ്സ്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ന​ഴ്സ്, മി​ലി​റ്ററി ന​ഴ്സ് തു​ട​ങ്ങി നി​ര​വ​ധി ക​രി​യ​ർ സാ​ധ്യ​ത​ക​ളാ​ണ് മു​ന്നി​ലു​ള്ള​ത്.

കൂ​ടാ​തെ പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് ​സി ന​ഴ്സി​ങ് വ​ഴി ഉ​പ​രി​പ​ഠ​ന​വും സാ​ധ്യ​മാ​ണ്. യു​.കെ, ജ​ർ​മനി, അ​യ​ർ​ല​ൻ​ഡ്, യു.​എ.​ഇ, കാ​ന​ഡ തു​ട​ങ്ങി​യ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള ന​ഴ്സു​മാ​ർ​ക്ക് എ​ക്കാ​ല​ത്തും വ​ലി​യ ഡി​മാ​ൻ​ഡാ​ണു​ള്ള​ത്. മ​റ്റു​ള്ള​വ​രെ സ​ഹാ​യി​ക്കാ​നും ആ​ത്മാ​ർ​ഥമാ​യി സേ​വ​നം ചെ​യ്യാ​നും താ​ൽ​പ​ര്യ​മു​ള്ള, ഒ​പ്പം മി​ക​ച്ച സാ​മ്പ​ത്തി​ക സു​ര​ക്ഷി​ത​ത്വ​വും ആ​ഗോ​ള ക​രി​യ​റും ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വ​ലി​യ അ​വ​സ​ര​മാ​ണി​ത്.

Show Full Article
TAGS:
News Summary - GNM and ANM Admission
Next Story