ബഹിരാകാശ നിലയത്തിൽ ഒഴിപ്പിക്കൽ ആരോഗ്യ അടിയന്തരാവസ്ഥ
text_fieldsഅന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ (ഐ.എസ്.എസ്) ഇതാദ്യമായി യാത്രികരെ അടിയന്തരമായി ഒഴിപ്പിക്കുന്നു. നിലവിലുള്ള ഏഴ് യാത്രികരിൽ നാലുപേരെയാണ് നിശ്ചയിക്കപ്പെട്ടതിലും മാസങ്ങൾക്കുമുമ്പേ ഭൂമിയിലേക്ക് തിരിച്ചെത്തിക്കുന്നത്. നാസയുടെ മൈക് ഫിൻകെ, സെന കാർഡ്മാൻ, ജപ്പാറെ കിമിയ യുവി, റഷ്യയുടെ ഒലേഗ് പ്ലാറ്റോനോവ് എന്നിവരാണ് ഭൂമിയിലേക്ക് മടങ്ങുന്നത്. ഇതിൽ ഒരാൾക്ക് നിലയത്തിൽവെച്ച് ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെയാണ് ഒഴിപ്പിക്കലിന് നാസ നിർബന്ധിതമായത്.
നിലവിൽ നിലയത്തിന്റെ കമാൻഡറാണ് ഫിൻകെ. ചൊവ്വാഴ്ച, അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം റഷ്യയുടെ സെർജി സ്വെർഷ്കോവിന് കൈമാറി. നാളെ നിലയത്തിൽനിന്ന് സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിൽ മടങ്ങുന്ന യാത്രികർ 24 മണിക്കൂറിനുശേഷം കാലിഫോർണിയ കടലിൽ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്.


