ഹിക്മ ടാലന്റ് സെർച്ച് പരീക്ഷ എട്ടിന്
text_fieldsകോഴിക്കോട്: ഐ.ഇ.സി.ഐയിൽ രജിസ്റ്റർ ചെയ്ത മദ്റസകളിലെയും സ്കൂളുകളിലെയും വിദ്യാർഥികൾക്കായി കേരള മദ്റസ എജുക്കേഷൻ ബോർഡ് നടത്തുന്ന ഹിക്മ ടാലന്റ് സെർച്ച് എക്സാമിനേഷൻ ഈ മാസം എട്ടിന് നടക്കും.
കേരളം, ചെന്നൈ, ബംഗളൂരു, ഡൽഹി, ജി.സി.സി രാജ്യങ്ങൾ എന്നിവിടങ്ങളിലായി 320 സെന്ററുകളിൽ 40,000 വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതുന്നത്. ഒന്നു മുതൽ 10 വരെയുള്ള സ്കൂൾ ക്ലാസുകളെ അടിസ്ഥാനമാക്കി, വ്യത്യസ്ത സിലബസുകളിലായി നടത്തുന്ന ഹിക്മ പരീക്ഷ ഇസ്ലാമിക വിജ്ഞാനീയങ്ങളിലെ പ്രഥമ ടാലന്റ് സെർച്ച് പരീക്ഷയാണ്.
എ പ്ലസ്, എ, ബി പ്ലസ് ഗ്രേഡുകൾ ലഭിക്കുന്നവർക്ക് സർട്ടിഫിക്കറ്റും മെഡലുകളും ബി ഗ്രേഡ് ലഭിക്കുന്നവർക്ക് ഗ്രേഡ് സർട്ടിഫിക്കറ്റും നൽകും. ബി ഗ്രേഡിന് താഴെ വരുന്നവർക്ക് പാർട്ടിസിപ്പന്റ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യും. പരിശീലനം ലഭിച്ച 2200 അധ്യാപകരാണ് പരീക്ഷക്ക് നേതൃത്വം നൽകുന്നത്.


