Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഹൈദരലി ശിഹാബ് തങ്ങള്‍...

ഹൈദരലി ശിഹാബ് തങ്ങള്‍ സിവിൽ സർവിസ് അക്കാദമി; പ്രവേശന പരീക്ഷ ജൂൺ ഒന്നിന്

text_fields
bookmark_border
krea ias
cancel

പെരിന്തൽമണ്ണ: പെരിന്തല്‍മണ്ണ നിയോജക മണ്ഡലം എം.എൽ.എ നജീബ് കാന്തപുരത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ക്രിയ പ്രൊജക്ടിന്റെ ഭാഗമായി ആരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ ക്രിയ സിവില്‍ സർവിസ് അക്കാദമി പ്രവേശന പരീക്ഷ ജൂൺ ഒന്നിന് നടക്കും.

മേയ്‌ 27 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം പൂർത്തിയാക്കിയവർക്കും അവസാന വർഷ ബിരുദ പരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കുമാണ് ഈ സ്ക്കോളർഷിപ്പ് പരീക്ഷക്ക്‌ അപേക്ഷിക്കാനാവുക. പ്രവേശന പരീക്ഷയിലും തുടർന്ന് നടക്കുന്ന ഇന്റർവ്യൂവിലും മികവ് തെളിയിക്കുന്ന 100 വിദ്യാർത്ഥികൾക്ക് 100 ശതമാനം സ്‌കോളര്‍ഷിപ്പോടെ പ്രവേശനം നൽകും.

ശേഷം റാങ്ക് ലിസ്റ്റിൽ വരുന്ന വിദ്യാർഥികൾക്കും സ്കോളർഷിപ്പോടെ പ്രവേശനം നൽകും. https://kreaias.com/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഏഴ് കേന്ദ്രങ്ങളിലായാണ് എഴുത്തു പരീക്ഷ നടക്കുന്നത്. കോഴിക്കോട്, പെരിന്തല്‍മണ്ണ, ഡല്‍ഹി, കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം, ലക്ഷദ്വീപിലെ കവരത്തി എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുന്നത്. കേരളത്തില്‍ സിവിക് സെന്‍സുള്ള പൗരന്മാരെ സൃഷ്ടിച്ചെടുക്കുകയും രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും സാമൂഹ്യ ജീവിതത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ബോധ്യമുള്ള പരമാവധി പേരെ കേന്ദ്ര, സംസ്ഥാന സര്‍വീസിലെത്തിക്കുന്നതിനും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സർവിസ് അക്കാദമി ഏറ്റെടുത്തിരിക്കുന്നതെന്ന് അക്കാദമി ചെയർമാൻ നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു.

അപേക്ഷ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും www.kreaias.com എന്ന വെബ്സൈറ്റ് സന്ദർശിക്കാം. കൂടുതൽ വിവരങ്ങൾക്ക് 6235577577,6235364726 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

Show Full Article
TAGS:Exam News IAS academy civil service 
News Summary - Hyderali Shihab Thangal Civil Service Academy; Entrance exam on June 1
Next Story