ഇന്ത്യൻ ഇക്കണോമിക്/ സ്റ്റാറ്റിസ്റ്റിക്കൽ സർവിസിൽ ഓഫിസറാകാം
text_fieldsയു.പി.എസ്.സി ദേശീയതലത്തിൽ ജൂൺ 20ന് തിരുവനന്തപുരം, ചെന്നൈ, ബംഗളൂരു അടക്കമുള്ള കേന്ദ്രങ്ങളിലായി നടത്തുന്ന 2025ലെ ഇന്ത്യൻ ഇക്കണോമിക്/ സ്റ്റാറ്റിസ്റ്റിക്കൽ സർവിസ് പരീക്ഷ വഴി ഓഫിസറാകാം. ഇന്ത്യൻ ഇക്കണോമിക് സർവിസിൽ (ഐ.ഇ.എസ്)12 ഒഴിവുകളും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ സർവിസിൽ 35 ഒഴിവുകളുമാണുള്ളത്.
യോഗ്യത: ‘ഐ.ഇ.എസ്’ലേക്ക് ഇക്കണോമിക്സ്/ അപ്ലൈഡ് ഇക്കണോമിക്സ്/ ബിസിനസ് ഇക്കണോമിക്സ്/ ഇക്കണോമെട്രിക്സ് വിഷയത്തിൽ ബിരുദാനന്തര ബിരുദം.
‘ഐ.എസ്.എസിലേക്ക് സ്റ്റാറ്റിസ്റ്റിക്സ്/ മാത്തമാറ്റിക്കൽ സ്റ്റാറ്റിസ്റ്റിക്സ്/ അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്കൽ ഒരു വിഷയമായി ബിരുദം അല്ലെങ്കിൽ മാസ്റ്റേഴ്സ് ബിരുദം. അവസാനവർഷ യോഗ്യതാ പരീക്ഷയെഴുതുന്നവരെയും വ്യവസ്ഥകൾക്ക് വിധേയമായി പരിഗണിക്കും. മെഡിക്കൽ, ഫിസിക്കൽ ഫിറ്റ്നസുണ്ടായിരിക്കണം.
പ്രായപരിധി: 1.8.2025ന് 21 വയസ്സ് തികഞ്ഞിരിക്കണം. 30 വയസ്സ് കവിയാനും പാടില്ല. നിയമാനുസൃതം വയസ്സിളവുണ്ട്.
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭിക്കും. അപേക്ഷാ ഫീസ് 200 രൂപ. വനിതകൾ, എസ്.സി,എസ്.ടി, ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്ക് ഫീസില്ല. മാർച്ച് നാല് വൈകീട്ട് 6 മണിവരെ ഓൺലൈനായി അപേക്ഷിക്കാം. https://upsconline.gov.inൽ ഇതിനുള്ള സൗകര്യമുണ്ട്.