കണ്ണൂർ സർവകലാശാലയിൽ വിദ്യാർഥികൾക്ക് ഇൻഷുറൻസ്
text_fieldsകണ്ണൂർ: കണ്ണൂർ സർവകലാശാലയിൽ ആദ്യമായി വിദ്യാർഥികൾക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നു. 2025 മുതൽ പ്രവേശനം നേടിയ 17,343 വിദ്യാർഥികൾക്കാണ് ഇത് ബാധകമാവുക. ഓരോ വിദ്യാർഥിയിൽനിന്നും 60 രൂപ ഈടാക്കി നാഷനൽ ഇൻഷുറൻസ് കമ്പനിയുമായി സഹകരിച്ചാണ് പദ്ധതി.
അപകട ഇൻഷുറൻസ് പദ്ധതിയുടെ പോളിസി രേഖകൾ ഔദ്യോഗികമായി കൈമാറുന്ന ചടങ്ങ് വെള്ളിയാഴ്ച രാവിലെ 10ന് കണ്ണൂർ സർവകലാശാല താവക്കര കാമ്പസിലെ ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടക്കും. സിൻഡിക്കേറ്റ് അംഗങ്ങളുടെയും രജിസ്ട്രാറുടെയും സാന്നിധ്യത്തിൽ വൈസ് ചാൻസലർ പ്രഫ. കെ.കെ. സാജു ഉദ്ഘാടനം നിർവഹിക്കും. ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥർ പോളിസി വിശദാംശങ്ങൾ വിശദീകരിക്കും.


