പോപുലേഷൻ സയൻസസ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.എ, എം.എസ്.സി, പി.എച്ച്.ഡി
text_fieldsകേന്ദ്രസർക്കാർ ആഭിമുഖ്യത്തിലുള്ള സ്വയംഭരണ സ്ഥാപനമായ മുംബൈയിലെ ഇന്റർനാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പോപുലേഷൻ സയൻസസ് (കൽപിത സർവകലാശാല) 2025-26 വർഷത്തെ പി.ജി, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം, പ്രവേശന ബുള്ളറ്റിൻ എന്നിവ www.iipsindia.ac.inൽ ലഭിക്കും. ഓൺലൈനിൽ ജൂൺ 25 വരെ അപേക്ഷിക്കാം.
കോഴ്സുകൾ:
എം.എ/എം.എസ് സി-പോപുലേഷൻ സ്റ്റഡീസ്: രണ്ടു വർഷം, സീറ്റുകൾ 35, യോഗ്യത: 55 ശതമാനം മാർക്കിൽ കുറയാതെ ഏതെങ്കിലും വിഷയത്തിൽ ബിരുദം. പ്രായപരിധി 25. പ്രതിമാസ ഫെലോഷിപ്പ് 5000 രൂപ. സി.യു.ഇ.ടി-പി.ജി 2025 അടിസ്ഥാനത്തിലാണ് സെലക്ഷൻ. വാർഷിക ട്യൂഷൻഫീസ് 8800 രൂപ.
എം.എസ് സി-ബയോസ്റ്റാറ്റിസ്റ്റിക്സ്: രണ്ടു വർഷം, സീറ്റ് 35. യോഗ്യത: ബി.എസ് സി (മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഹെൽത്ത് സ്റ്റാറ്റിസ്റ്റിക്സ്/ബയോ സ്റ്റാറ്റിസ്റ്റിക്സ് രണ്ട് പേപ്പറുകൾ പഠിച്ചിരിക്കണം) 55 ശതമാനം മാർക്കിൽ കുറയാതെ വിജയിച്ചിരിക്കണം. പ്രായപരിധി 25. പ്രതിമാസ ഫെലോഷിപ് 5000 രൂപ. വാർഷിക ട്യൂഷൻഫീസ് 8800 രൂപ. സി.യു.ഇ.ടി-പി.ജി 2025 അടിസ്ഥാനത്തിലാണ് പ്രവേശനം.
എം.എസ് സി-സർവേ റിസർച് ആൻഡ് ഡേറ്റ അനലിറ്റിക്സ്: രണ്ടു വർഷം, സീറ്റ് 40, യോഗ്യത: തൊട്ടുമുകളിലേതുപോലെതന്നെ. പ്രതിമാസ ഫെലോഷിപ് 5000 രൂപ. വാർഷിക ട്യൂഷൻ ഫീസ് 8800 രൂപ.
പിഎച്ച്.ഡി-പോപുലേഷൻ സ്റ്റഡീസ്: പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് പ്രോഗ്രാം: പ്രതിമാസ ഫെലോഷിപ് 50,000 രൂപ + എച്ച്.ആർ.എ. പ്രവേശന യോഗ്യതയും സെലക്ഷൻ നടപടികളും അഡ്മിഷൻ ബുള്ളറ്റിനിലുണ്ട്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹോസ്റ്റൽ സൗകര്യം ലഭിക്കും. സംവരണ വിഭാഗങ്ങളിൽ പെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ചുശതമാനം മാർക്കിളവുണ്ട്. അവസാനവർഷ പരീക്ഷയെഴുതുന്നവർക്കും ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. സംവരണം അടക്കം കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിലുണ്ട്.