എടവണ്ണ ജാമിഅ നദ്‍വിയ്യയിൽ അന്താരാഷ്ട്ര വിദ്യാഭ്യാസ സെമിനാർ
text_fieldsഎടവണ്ണ: ‘അതിരുകൾ പുനർ നിർണയിക്കപ്പെടുന്ന ഉന്നത വിദ്യാഭ്യാസം’ എന്ന പ്രമേയത്തിൽ എടവണ്ണ ജാമിഅ നദ്‌വിയ്യ ഒക്ടോബർ എട്ട്, ഒമ്പത് തീയതികളിൽ അന്താരാഷ്ട്ര സെമിനാർ സംഘടിപ്പിക്കുന്നു. ഡൽഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ, ദക്ഷിണാഫ്രിക്കയിലെ യൂനിവേഴ്സിറ്റി ഓഫ് ഫ്രീ സ്റ്റേറ്റ് തുടങ്ങിയ സർവകലാശാലകളുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എടവണ്ണ ജാമിഅ നദവിയ്യ കാമ്പസിൽ നടക്കുന്ന സെമിനാറിൽ ഓൺലൈൻ ആയും പ്രബന്ധങ്ങൾ അവതരിപ്പിക്കാം.
പ്രഫ. ഡോ. മുഹമ്മദ് സത്താർ റസൂൽ (നാഷനൽ യൂനിവേഴ്സിറ്റി, മലേഷ്യ), പ്രഫ. കൗശൽ കിഷോർ (ഹെഡ്, വിദ്യാഭ്യാസ പഠന വിഭാഗം, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, ന്യൂഡൽഹി), ഡോ. അഷ്‌റഫ് മുസ്തഫ (യു.എ.ഇ യൂനിവേഴ്‌സിറ്റി), ഡോ. എം. സമീർ ബാബു (അസോ. പ്രഫ, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, ന്യൂഡൽഹി), ഡോ. ക്വാസി ഫിർദൗസി ഇസ്‌ലാം (അസോ. പ്രഫ, ജാമിഅ മില്ലിയ ഇസ്‌ലാമിയ്യ, ന്യൂഡൽഹി), ഡോ. കനംഗ റോബർട്ട് മുകുണ (സീനിയർ ലക്ചറർ, ഫ്രീ സ്റ്റേറ്റ് യൂനിവേഴ്സിറ്റി, സൗത്ത് ആഫ്രിക്ക) തുടങ്ങി ഇന്ത്യയിലെയും വിദേശ യൂനിവേഴ്സിറ്റികളിലെയും പ്രമുഖർ സെമിനാറിൽ പങ്കെടുക്കും.
അക്കാദമിക വിദഗ്ധർ, അധ്യാപകർ, യുജി/പിജി/ ഗവേഷണ വിദ്യാർഥികൾ എന്നിവർക്ക് പ്രബന്ധങ്ങൾ അവതരിപ്പിക്കാനും പങ്കെടുക്കാനും അവസരമുണ്ട്.
കൂടുതൽ വിവരങ്ങൾക്ക്
WhatsApp: 9746234241.
രജിസ്റ്റർ ചെയ്യാൻ https://forms.gle/CB28SGLFG1xKcpVX9