Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightജെ.ഇ.ഇ മെയിൻ: രണ്ടാം...

ജെ.ഇ.ഇ മെയിൻ: രണ്ടാം സെഷൻ രജിസ്ട്രേഷൻ 25 വരെ

text_fields
bookmark_border
ജെ.ഇ.ഇ മെയിൻ: രണ്ടാം സെഷൻ രജിസ്ട്രേഷൻ 25 വരെ
cancel
Listen to this Article

എൻ.ഐ.ടികളിലേക്കും ഐ.ഐ.ഐ.ടികളിലേക്കും മറ്റും റഗുലർ ബി.ഇ/ബി.ടെക്, ബി.ആർക്/ ബീ പ്ലാനിങ് പ്രവേശനത്തിനുള്ള ‘ജെ.ഇ.ഇ മെയിൻ’ 2026 രണ്ടാമത്തെ പരീക്ഷ ദേശീയതലത്തിൽ ഏപ്രിൽ രണ്ടു മുതൽ ഒമ്പതുവരെ നടത്തും. ഓൺലൈനിൽ ഫെബ്രുവരി 25 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. അറിയിപ്പ് www.nta.ac.inൽ ലഭിക്കും. യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് അടക്കമുള്ള വിഷയങ്ങളോടെ ഹയർ സെക്കൻഡറി/പ്ലസ്ടു/തത്തുല്യ ബോർഡ് പരീക്ഷ വിജയിച്ചവർക്കും ത്രിവത്സര അംഗീകൃത എൻജിനീയറിങ് ഡിപ്ലോമക്കാർക്കും അവസാന വർഷം യോഗ്യതാ പരീക്ഷയെഴുതുന്നവർക്കും അപേക്ഷിക്കാം.

എന്നാൽ, എൻ.ഐ.ടികളിലേക്കും മറ്റും പ്രവേശനത്തിന് ഫിസിക്സ്, കെമിസട്രി, മാത്തമാറ്റിക്സ് അടക്കമുള്ള വിഷയങ്ങളോടെ മൊത്തം 75 ശതമാനം (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗങ്ങൾക്ക് 65 ശതമാനം മതി) മാർക്കിൽ കുറയാതെ പ്ലസ്ടു/ തത്തുല്യ ബോർഡ് പരീക്ഷ പാസായിരിക്കണം. അല്ലെങ്കിൽ പ്ലസ്ടു ബോർഡ് പരീക്ഷ ഉയർന്ന 20 പേർസെൈന്റലിനുള്ളിൽ വിജയിച്ചിരിക്കണം. ജെ.ഇ.ഇ മെയിൻ 2026 അഖിലേന്ത്യ റാങ്ക് അടിസ്ഥാനത്തിൽ സി.എസ്.എ.ബി/ജോസ വഴിയാണ് സീറ്റ് അലോട്ട്മെന്റ്. വിവരണ പത്രിക https//jeemain.nta.nic.inൽനിന്ന് ഡൗൺലോഡ് ചെയ്യാം.

കേരളത്തിലെ എല്ലാ ജില്ലകളിലും ലക്ഷദ്വീപിൽ കവരത്തിയിലും പരീക്ഷാ കേന്ദ്രങ്ങളുണ്ടാവും. ജെ.ഇ.ഇ മെയിൻ 2026 ആദ്യ പരീക്ഷാഫലം ഫെബ്രുവരി 12നും രണ്ടാമത് പരീക്ഷാഫലം ഏപ്രിൽ 20നും പ്രസിദ്ധപ്പെടുത്തും.

Show Full Article
TAGS:JEE Mains Registrations entrance exam Career And Education News 
News Summary - JEE Main: Second session registration till 25th
Next Story