കേരള ഡിജിറ്റൽ സർവകലാശാലയിൽ എം.എസ് സി, എം.ടെക്, എം.ബി.എ, പിഎച്ച്.ഡി
text_fieldsഐ.ടി, ഇലക്ട്രോണിക്സ്, ഡിജിറ്റൽ, ഇ-ഗവേണൻസ് മേഖലകളിലും മറ്റും മികച്ച പ്രഫഷനലാകാൻ ആഗ്രഹിക്കുന്നവർക്ക് കേരള ഡിജിറ്റൽ സർവകലാശാല 2025-26 വർഷം വിവിധ സ്കൂളുകളിലായി നടത്തുന്ന എം.എസ് സി, എം.ടെക്, എം.ബി.എ, പിഎച്ച്.ഡി പ്രോഗ്രാമുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന വിജ്ഞാപനവും പ്രോസ്പെക്ടസും http://duk.ac.in/admissionൽ ലഭിക്കും. മേയ് 19 വരെ ഓൺലൈനിൽ അപേക്ഷ സ്വീകരിക്കും. സ്കൂളുകളും കോഴ്സുകളും യോഗ്യതാ മാനദണ്ഡങ്ങളും ചുവടെ-
സ്കൂൾ ഓഫ് ഇലക്ട്രോണിക്സ് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ: എം.എസ് സി അൈപ്ലഡ് ഫിസിക്സ് (സ്പെഷലൈസേഷനുകൾ -വി.എൽ.എസ് ഐ ഡിസൈൻ, അൈപ്ലഡ് മെറ്റീരിയൽ) എം.എസ് സി ഇലക്ട്രോണിക്സ് (എ.ഐ ഹാർഡ് വെയർ, ഇന്റർനെറ്റ് ഓഫ് തിങ്സ് ആൻഡ് റോബോട്ടിക്സ്, വി.എൽ.എസ് ഐ ഡിസൈൻ). യോഗ്യത-സയൻസ്/ എൻജിനീയറിങ്/ മാത്തമാറ്റിക്സിൽ ഫസ്റ്റ്ക്ലാസ് ബി.എസ് സി/ബി.ഇ/ബി.ടെക് ബിരുദം.
സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: എം.എസ് സി കമ്പ്യൂട്ടർ സയൻസ് (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്/ സൈബർ സെക്യൂരിറ്റി). യോഗ്യത-ഫസ്റ്റ് ക്ലാസ് ബി.എസ് സി, ബി.ഇ/ ബി.ടെക് ബിരുദം.
സ്കൂൾ ഓഫ് ഡിജിറ്റൽ സയൻസസ്: എം.എസ് സി കമ്പ്യൂട്ടർ സയൻസ് (ഡേറ്റ അനലിറ്റിക്സ്/ഡേറ്റ അനലിറ്റിക്സ് ആൻഡ് കമ്പ്യൂട്ടേഷണൽ സയൻസ്); എം.എസ് സി ഡേറ്റ സയൻസ് ആൻഡ് ബയോ -ആർട്ടിഫിഷ്യൽ ഇന്റലിജൻസ്; എം.എസ് സി ഡേറ്റ സയൻസ് ആൻഡ് ജിയോ ഇൻഫർമാറ്റിക്സ്. യോഗ്യത: സയൻസ്/ എൻജിനീയറിങ്/ മാത്തമാറ്റിക്സിൽ ഫസ്റ്റ്ക്ലാസ് ബിരുദം.
സ്കൂൾ ഓഫ് ഇൻഫർമാറ്റിക്സ് : എം.എസ് സി ഇക്കോളജി (ഇക്കോളജിക്കൽ ഇൻഫർമാറ്റിക്സ്); എം.എസ് സി എൻവയൺമെന്റൽ സയൻസ്, യോഗ്യത-ഫസ്റ്റ് ക്ലാസ് ബി.എസ് സി)/ ബി.ഇ/ ബി.ടെക് ബിരുദം.അവസാന വർഷം / സെമസ്റ്റർ പരീക്ഷയെഴുതുന്നവരെയും പരിഗണിക്കും. എം.എസ് സി പ്രോഗ്രാമുകളിൽ ഡിജിറ്റൽ യൂനി.അഡ്മിഷൻ ടെസ്റ്റ് (DUAT) അല്ലെങ്കിൽ നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ സി.യു.ഇ.ടി (പി.ജി)/ അടിസ്ഥാനത്തിലാണ് പ്രവേശനം.
സ്കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്: എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (സ്പെഷലൈസേഷനുകൾ -ആർട്ടിഫിഷ്യൽ ഇന്റലിജൻസ് / കണക്ട് സിസ്റ്റംസ് ആൻഡ് ഇൻറലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനീയറിങ്). യോഗ്യത- ഫസ്റ്റ് ക്ലാസ് ബി.ഇ/ബി.ടെക് (സി.എസ്/ ഐ.ടി/ ഇ.സി.ഇ) അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ഡിഗ്രിയും പി.ജിയും അല്ലെങ്കിൽ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്/സി.എസ്/ഐ.ടി/മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ്/ഫിസിക്സ് വിഷയത്തിൽ ഫസ്റ്റ്ക്ലാസ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം.
സ്കൂൾ ഓഫ് ഇലക്ട്രാണിക് സിസ്റ്റംസ് ആൻഡ് ഓട്ടോമേഷൻ: എം.ടെക് ഇലക്ട്രോണിക്സ് എൻജിനീയറിങ് (സ്പെഷലൈസേഷൻ- എ.ഐ ഹാർഡ് വെയർ, ഇന്റർനെറ്റ് ഓഫ് തിങ്സ് ആൻഡ് റോബോട്ടിക്സ്, വി.എൽ.എസ്.ഐ ഡിസൈൻ). യോഗ്യത- ഫസ്റ്റ്ക്ലാസ് ബി.ഇ/ബി.ടെക് (ഇ.ഇ/ഇ.സി.ഇ/എ.ഇ.ഐ/ഇ.ഐ/റോബോട്ടിക്സ്) തത്തുല്യ ഇലക്ട്രോണിക്സ് ഹാർഡ് വെയർ ബ്രാഞ്ചുകാരെയും പരിഗണിക്കും. അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് ത്രിവത്സര ബിരുദവും പി.ജിയും അല്ലെങ്കിൽ ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷനിൽ ഫസ്റ്റ്ക്ലാസ് പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം.
⊿ സെലക്ഷൻ: സി.യു.ഇ.ടി- പി.ജി 2025/ഗേറ്റ് സ്കോർ അടിസ്ഥാനത്തിൽ അല്ലെങ്കിൽ ടെസ്റ്റും ഇന്റർവ്യൂവും നടത്തി തെരഞ്ഞെടുക്കും. ഗേറ്റ് സ്കോർ ഉള്ളവരെ നേരിട്ട് അഭിമുഖത്തിന് ക്ഷണിക്കും. സ്കൂൾ ഓഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് ആൻഡ് ലിബറൽ ആർട്സ്: ദ്വിവത്സര ഫുൾടൈം എം.ബി.എ - സ്പെഷലൈസേഷനുകൾ- ബിസിനസ് അനലിറ്റിക്സ് ഡിജിറ്റൽ ഗവേണൻസ് ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമെൻ റിസോഴ്സസ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്മെന്റ്, മാർക്കറ്റിങ് ഓപറേഷൻസ് സിസ്റ്റംസ്, ടെക്നോളജി മാനേജ്മെന്റ്.
യോഗ്യത- 60 ശതമാനം മാർക്കിൽ കുറയാതെ ബിരുദവും സി.യു.ഇ.ടി (പി.ജി)/ഐ.ഐ.എം-കാറ്റ്/ സിമാറ്റ്/കെ.-മാറ്റ്/എക്സാറ്റ് സ്കോർ/യോഗ്യതയും നേടിയിരിക്കണം. വർക്കിങ് പ്രഫഷനലുകൾക്ക് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം. പിഎച്ച്.ഡി: (ഫുൾടൈം/പാർട്ട്ടൈം) എല്ലാ സ്കൂളുകളിലും പിഎച്ച്.ഡി പ്രോഗ്രാമിൽ പ്രവേശനമുണ്ട്. യോഗ്യത- 60 ശതമാനത്തിൽ കുറയാതെ മാസ്റ്റേഴ്സ് ബിരുദം അല്ലെങ്കിൽ ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ്ക്ലാസ് എം.ഫിൽ.
പാർട്ട്ടൈം/ഇൻഡസ്ട്രി റെഗുലർ പിഎച്ച്.ഡി പ്രോഗ്രാമിലേക്ക് അഞ്ചുവർഷത്തെ ഫുൾടൈം തൊഴിൽ പരിചയമുണ്ടായിരിക്കണം. പ്രവേശനം ഡിജിറ്റർ യൂനിവേഴ്സിറ്റി റിസർച് ആപ്റ്റിട്യൂഡ് ടെസ്റ്റ് (DART) അല്ലെങ്കിൽ യു.ജി.സി നെറ്റ്/സി.എസ്.ഐ.ആർ നെറ്റ്/ഗേറ്റ്/സീഡ്/തത്തുല്യ യോഗ്യതയുടെ അടിസ്ഥാനത്തിൽ.