ബിസിനസ് ഡേറ്റ അനലിറ്റിക്സിലും ഇന്റർനാഷനൽ ബിസിനസിലും എം.ബി.എ
text_fieldsപഞ്ചാബ് സർവകലാശാല ബിസിനസ് സ്കൂൾ 2026-28 വർഷം നടത്തുന്ന ദ്വിവത്സര ഫുൾടൈം മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ) എം.ബി.എ (ഇന്റർനാഷനൽ ബിസിനസ്), എം.ബി.എ (ഹ്യൂമൻ റിസോഴ്സ്), എം.ബി.എ (എന്റർപ്രണർഷിപ്), എം.ബി.എ ബിസിനസ് ഡേറ്റ അനലിറ്റിക്സ് പ്രോഗ്രാമുകളിൽ പ്രവേശനത്തിനുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടങ്ങി. ജനുവരി 28ന് രജിസ്ട്രേഷൻ അവസാനിക്കും. ഹാർഡ് കോപ്പികൾ ഫെബ്രുവരി 10 വൈകീട്ട് നാലു മണി വരെ സ്വീകരിക്കും. സമഗ്രവിവരങ്ങളും രജിസ്ട്രേഷൻ സൗകര്യവും https://ubs.puchd.ac.in/ൽ ലഭിക്കും.
പ്രവേശന യോഗ്യത: ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കിൽ (എസ്.സി/എസ്.ടി/ബി.സി/ഭിന്നശേഷി വിഭാഗങ്ങൾക്ക് 45 ശതമാനം മതി) കുറയാതെ അംഗീകൃത ബിരുദം. സി.എ/സി.എം.എ/സി.എസ് യോഗ്യതയുള്ളവരെയും മറ്റും പരിഗണിക്കും. ഐ.ഐ.എം-കാറ്റ് 2025 സ്കോർ മെറിറ്റ് അടിസ്ഥാനത്തിലാണ് സെലക്ഷൻ. കാറ്റ്-2025 സ്കോർ പരിഗണിച്ച് ഷോർട്ട്ലിസ്റ്റ് ചെയ്ത് ഗ്രൂപ് ചർച്ചയും വ്യക്തിഗത അഭിമുഖവും നടത്തി മെറിറ്റ് ലിസ്റ്റ് തയാറാക്കിയാണ് പ്രവേശനം.
ഫീസ് ഘടന: രജിസ്ട്രേഷൻ ഫീസ് 3250 രൂപ. എസ്.സി/എസ്.ടി/പി.ഡബ്ല്യു.ഡി വിഭാഗങ്ങൾക്ക് 1625 രൂപ മതി.
വാർഷിക ട്യൂഷൻ ഫീസ്: എം.ബി.എ/എം.ബി.എ-ഐ.ബി/എം.ബി.എ-എച്ച്.ആർ-31,675 രൂപ. എം.ബി.എ (ഇ.പി)-1,35,135 രൂപ. എം.ബി.എ (ബി.ഡി.എ)-രണ്ടുലക്ഷം രൂപ. പ്രവാസി ഇന്ത്യക്കാർക്ക് (എൻ.ആർ.ഐ) എല്ലാ പ്രോഗ്രാമുകൾക്കും വാർഷിക ട്യൂഷൻ ഫീസ്-6000 യു.എസ് ഡോളർ.


