എം.സി.സി-നീറ്റ് പി.ജി കൗൺസലിങ് പുതിയ വിവരണപത്രിക വെബ്സൈറ്റിൽ
text_fieldsഎം.സി.സി-നീറ്റ് പി.ജി കൗൺസലിങ് 2025 സ്കീമിലെ ചില വ്യവസ്ഥകളിൽ മാറ്റം വരുത്തി. പരിഷ്‍കരിച്ച പുതിയ വിവരണപത്രിക ഔദ്യോഗിക വെബ്സൈറ്റായ https://mcc.nic.in/pg-medical-counselling ൽ ലഭ്യമാണ്. അഖിലേന്ത്യ ക്വോട്ട, കേന്ദ്ര/കൽപിത സർവകലാശാലകളിലേക്ക് നാല് ഘട്ടങ്ങളായുള്ള ഓൺലൈൻ കൗൺസലിങ്, സീറ്റ് അലോട്ട്മെന്റ് അടക്കമുള്ള പ്രവേശന നടപടിക്രമങ്ങളും വ്യവസ്ഥകളും നിർദേശങ്ങളുമെല്ലാം വിവരണപത്രികയിലുണ്ട്.
പുതുക്കിയ വ്യവസ്ഥകൾ പ്രകാരം ഒന്നാംഘട്ടത്തിൽ സീറ്റ് അലോട്ട്മെന്റ് ലഭിച്ചവർക്ക് മൂന്നാംഘട്ടം വരെ അപ്ഗ്രഡേഷൻ അനുവദിക്കും. എന്നാൽ, മൂന്നാം റൗണ്ടിൽ അപ്ഗ്രഡേഷൻ കിട്ടിക്കഴിഞ്ഞാൽ മുൻ റൗണ്ടുകളിൽ ലഭിച്ച സീറ്റുകൾ നഷ്ടപ്പെടും. ഓരോ കൗൺസലിങ് റൗണ്ടിലും ചട്ടങ്ങൾ വ്യത്യസ്തമായിരിക്കും.
അലോട്ട്മെന്റ് ലഭിച്ച കോളജിൽ അഡ്മിഷൻ എടുക്കുമ്പോഴും ലഭിച്ച സീറ്റ് ഉപേക്ഷിക്കുമ്പോഴും നടപടിക്രമങ്ങൾ എം.സി.സി അഡ്മിഷൻ പോർട്ടൽ വഴി തന്നെയാവണം.
ഭിന്നശേഷി വിഭാഗങ്ങളിൽപെടുന്നവർക്കുള്ള സിസെബിലിറ്റി സർട്ടിഫിക്കറ്റ്, ‘എൻ.എം.സി' നിർദേശിച്ച മെഡിക്കൽ ബോർഡിൽനിന്ന് നിർബന്ധമായും ഓൺലൈൻ വഴിയുള്ളതാവണമെന്നും നിർദേശിച്ചിട്ടുണ്ട്.


