Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightമെഡിക്കൽ,...

മെഡിക്കൽ, എൻജിനീയറിങ്​, ആർക്കിടെക്​ചർ പ്രവേശനത്തിന്​ അപേക്ഷ സമർപ്പണം തുടങ്ങി

text_fields
bookmark_border
മെഡിക്കൽ, എൻജിനീയറിങ്​, ആർക്കിടെക്​ചർ പ്രവേശനത്തിന്​ അപേക്ഷ സമർപ്പണം തുടങ്ങി
cancel

തി​​രു​​വ​​ന​​ന്ത​​പു​​രം: സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ൽ/​​എ​​ൻ​​ജി​​നീ​​യ​​റി​​ങ്/​​ആ​​ർ​​ക്കി​​ടെ​​ക്​​​ച​​ർ പ്ര​​വേ​​ശ​​ന​​ത്തി​​ന്​ ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം തു​​ട​​ങ്ങി. മാ​ർ​ച്ച്​ പ​​ത്തി​​ന്​ വൈ​​കീ​​ട്ട്​ അ​​ഞ്ച്​ വ​​രെ www.cee.kerala.gov.in വ​​ഴി ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കു​​ക​​യും ഫീ​​സ​​ട​​ക്കു​​ക​​യും ചെ​​യ്യാം. മാ​ർ​ച്ച്​ 15ന്​ ​വൈ​കീ​ട്ട്​ അ​ഞ്ച്​ വ​​രെ അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ ഓ​​ൺ​​ലൈ​​നാ​​യി സ​​മ​​ർ​​പ്പി​​ക്കാം.

എ​​ൻ​​ജി​​നീ​​യ​​റി​​ങ്/​​ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​ക്കു​​ള്ള അ​​ഡ്മി​​റ്റ് കാ​​ർ​​ഡ് ഏ​പ്രി​ൽ​ 10 മു​​ത​​ൽ ഡൗ​​ൺ​​ലോ​​ഡ് ചെ​​യ്യാം. ഏ​പ്രി​ൽ 24 മു​ത​ൽ 28 വ​രെ​ ദി​വ​സ​ങ്ങ​ളി​ലാ​യി​രി​ക്കും പ​രീ​ക്ഷ. തീ​യ​തി മാ​റ്റേ​ണ്ടി​വ​ന്നാ​ൽ പ​ക​രം പ​രീ​ക്ഷ ന​ട​ത്താ​നാ​യി ഏ​പ്രി​ൽ 22, 23, 29, 30 തീ​യ​തി​ക​ൾ ക​രു​ത​ൽ ദി​ന​ങ്ങ​ളാ​യും നി​ശ്​​ച​യി​ച്ചി​ട്ടു​ണ്ട്. ഉ​ച്ച​ക്ക്​ ശേ​ഷം ര​ണ്ട്​ മു​ത​ൽ വൈ​കീ​ട്ട്​ അ​ഞ്ച്​ വ​രെ​യാ​ണ്​ ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത പ​രീ​ക്ഷ.

ഇ​ത്ത​വ​ണ ഫാ​ർ​മ​സി കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ പ്ര​ത്യേ​ക പ​രീ​ക്ഷ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. എ​ൻ​ജി​നീ​യ​റി​ങ്​ കോ​ഴ്​​സി​നും ഫാ​ർ​മ​സി കോ​ഴ്​​സി​നും അ​പേ​ക്ഷി​ക്കു​ന്ന​വ​ർ ര​ണ്ട്​ പ്ര​വേ​ശ​ന പ​രീ​ക്ഷ​യും എ​ഴു​ത​ണം. മേ​യ്​ പ​ത്തി​നോ ​മു​​മ്പോ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും. മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം നീ​​റ്റ്-​​യു.​​ജി പ​​രീ​​ക്ഷ​​യും ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കോ​​ഴ്സി​​ലേ​​ക്ക് ദേ​​ശീ​​യ അ​​ഭി​​രു​​ചി​​പ​​രീ​​ക്ഷ​​യാ​​യ ‘നാ​​റ്റ’​​യും അ​​ടി​​സ്ഥാ​​ന​​പ്പെ​​ടു​​ത്തി​​യാ​​യി​​രി​​ക്കും.

പ്രാ​യം

അ​​പേ​ക്ഷ​ക​ന്​ 2025 ഡി​സം​ബ​ർ 31 പ്ര​കാ​രം 17 വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. കു​റ​ഞ്ഞ പ്രാ​യ​പ​രി​ധി​യി​ൽ ഇ​ള​വി​ല്ല. എ​ൻ​ജി​നീ​യ​റി​ങ്, ആ​ർ​ക്കി​ടെ​ക്​​ച​ർ, ബി.​ഫാം, ബി.​എ.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്, ബി.​എ​ച്ച്.​എം.​എ​സ്, ബി.​യു.​എം.​എ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി ഇ​ല്ല. എം.​ബി.​ബി.​എ​സ്, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ളി​ലെ ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി നീ​റ്റ്​ -യു.​ജി 2025 ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബു​ള്ള​റ്റി​നി​ലെ വ്യ​വ​സ്ഥ​ക​ൾ പ്ര​കാ​ര​മാ​യി​രി​ക്കും. മ​റ്റ്​ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള പ്രാ​യ​പ​രി​ധി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര കൗ​ൺ​സി​ലു​ക​ൾ നി​ശ്​​ച​യി​ക്കു​ന്ന​ത്​ പ്ര​കാ​ര​മാ​യി​രി​ക്കും.

ബ​ഹ്​​റൈ​ൻ, ചെ​ന്നൈ, ബം​ഗ​ളൂ​രു ഹൈ​ദ​രാ​ബാ​ദ് പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ

കേ​ര​ള​ത്തി​ന്​ പു​റ​ത്ത്​ നി​ല​വി​ലു​ള്ള പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ​ക്ക്​ പു​റ​മേ ​ചെ​ന്നൈ, ഹൈ​ദ​രാ​ബാ​ദ്, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ലും വി​ദേ​ശ​ത്ത്​ ബ​ഹ്​​റൈ​നി​ലും പു​തി​യ പ​രീ​ക്ഷ കേ​ന്ദ്ര​ങ്ങ​ളുണ്ട്. മതിയായ എ​ണ്ണം അ​പേ​ക്ഷ​ക​രു​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ഈ ​കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ ന​ട​ത്തൂ. ഇല്ലെങ്കിൽ ഇ​വി​ടേ​ക്ക്​ അ​പേ​ക്ഷി​ക്കു​ന്ന​വ​രു​ടെ തൊ​ട്ട​ടു​ത്ത ഓ​പ്​​ഷ​നു​ക​ളി​ൽ ഒ​ന്നാ​യി​രി​ക്കും പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​നു​വ​ദി​ക്കു​ക. നി​ല​വി​ൽ കേ​ര​ള​ത്തി​ലേതിന് പു​റ​മെ മും​​ബൈ, ഡ​​ൽ​​ഹി, ദു​​ബൈ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും പ​​രീ​​ക്ഷ കേ​​ന്ദ്ര​​മു​​ണ്ടാ​​കും.

അ​​പേ​​ക്ഷ ഫീ​​സ്

എ​​ൻ​​ജി​​നീ​​യ​​റി​​ങ് അ​ല്ലെ​ങ്കി​ൽ ഫാ​​ർ​​മ​​സി പ്ര​​വേ​​ശ​​ന​​ത്തി​​ന് മാ​ത്ര​മാ​യി ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 875 രൂ​​പ​​യും എ​​സ്.​​സി വി​​ഭാ​​ഗ​​ത്തി​​ന് 375 രൂ​​പ​​യും. ര​ണ്ട്​ പ​രീ​ക്ഷ​യും എ​ഴു​തു​ന്ന ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 1125 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 500 രൂ​പ​യും.ആ​​ർ​​ക്കി​​ടെ​​ക്ച​​ർ/​മെ​​ഡി​​ക്ക​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ൾ​​ക്ക് അ​പേ​ക്ഷി​ക്കു​ന്ന ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 625 രൂ​​പ​​യും എ​​സ്.​​സി വി​​ഭാ​​ഗ​​ത്തി​​ന് 250 രൂ​​പ​​യും.

എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി/ ആ​ർ​ക്കി​ടെ​ക്​​ച​ർ, മെ​ഡി​ക്ക​ൽ, മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ന്​ 1125 രൂ​പ​യും എ​സ്.​സി വി​ഭാ​ഗ​ത്തി​ന്​ 500 രൂ​പ​യും. മു​​ഴു​​വ​​ൻ സ്ട്രീ​​മി​​ലേ​​ക്കും ഒ​​ന്നി​​ച്ച് അ​​പേ​​ക്ഷി​​ക്കാ​​ൻ ജ​​ന​​റ​​ൽ വി​​ഭാ​​ഗ​​ത്തി​​ന് 1300 രൂ​​പ​​യും എ​​സ്.​​സി വി​​ഭാ​​ഗ​​ത്തി​​ന് 525 രൂ​​പ​​യും. എ​​സ്.​​ടി വി​​ഭാ​​ഗ​​ത്തി​​ന് ഫീ​​സി​​ല്ല. ദു​​ബൈ/​ബ​ഹ്​​റൈ​ൻ പ​​രീ​​ക്ഷ​​കേ​​ന്ദ്രം തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​വ​​ർ അ​പേ​ക്ഷ ഫീ​സി​ന്​ പു​റ​മെ 15,000 രൂ​​പ അ​​ധി​​ക​​മാ​​യി അ​​ട​​യ്ക്ക​​ണം.

കോ​​ഴ്സു​​ക​​ൾ

എ​​ൻ​​ജി​​നീ​​യ​​റി​​ങ് (ബി.​​ടെ​​ക്): കാ​​ർ​​ഷി​​ക സ​​ർ​​വ​​ക​​ലാ​​ശാ​​ല, വെ​​റ്റ​​റി​​ന​​റി, ഫി​​ഷ​​റീ​​സ് സ​​ർ​​വ​​ക​​ലാ​​ശാ​​ല​​ക​​ൾ​​ക്ക് കീ​​ഴി​​ലു​​ള്ള വി​​വി​​ധ ബി.​​ടെ​​ക് കോ​​ഴ്സു​​ക​​ൾ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള മു​​ഴു​​വ​​ൻ എ​​ൻ​​ജി​​നീ​​യ​​റി​​ങ് ബി​​രു​​ദ കോ​​ഴ്സു​​ക​​ൾ.

ആ​​ർ​​ക്കി​​ടെ​​ക്ച​​ർ: ബി.​​ആ​​ർ​​ക്​

മെ​​ഡി​​ക്ക​​ൽ കോ​​ഴ്സു​​ക​​ൾ: എം.​​ബി.​​ബി.​​എ​​സ്, ബി.​​ഡി.​​എ​​സ്, ആ​​യു​​ർ​​വേ​​ദ (ബി.​​എ.​​എം.​​എ​​സ്), ഹോ​​മി​​യോ​​പ്പ​​തി (ബി.​​എ​​ച്ച്.​​എം.​​എ​​സ്), സി​​ദ്ധ (ബി.​​എ​​സ്.​​എം.​​എ​​സ്), യൂ​​നാ​​നി (ബി.​​യു.​​എം.​​എ​​സ്).

മെ​​ഡി​​ക്ക​​ൽ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ൾ: ബി.​​എ​​സ്​​​സി (ഓ​​ണേ​​ഴ്സ്) അ​​ഗ്രി​​ക​​ൾ​​ച​​ർ, ബി.​​എ​​സ്​​​സി (ഓ​​ണേ​​ഴ്സ്) ഫോ​​റ​​സ്ട്രി, ബി.​​എ​​സ്​​​സി (ഓ​​ണേ​​ഴ്സ്) കോ​ഓ​പ​റേ​ഷ​ൻ ആ​ൻ​ഡ്​ ബാ​ങ്കി​ങ്​/​അ​ഗ്രി. ബി​സി​ന​സ്​ മാ​നേ​ജ്​​മെ​ന്‍റ്, ക്ലൈ​​മ​​റ്റ് ചെ​​യ്ഞ്ച് എ​​ൻ​​വ​​യ​​ൺ​​മെൻറ​​ൽ സ​​യ​​ൻ​​സ്, വെ​​റ്റ​​റി​​ന​​റി (ബി.​​വി.​​എ​​സ്​​​സി ആ​​ൻ​​ഡ് എ.​​എ​​ച്ച്), ഫി​​ഷ​​റീ​​സ് (ബി.​​എ​​ഫ്.​​എ​​സ്​​​സി).

ഫാ​​ർ​​മ​​സി: ബി.​​ഫാം അ​​പേ​​ക്ഷ അ​​ഞ്ച് ഘ​​ട്ടം

www.cee.kerala.gov.in ലൂ​​ടെ ഓ​​ൺ​​ലൈ​​നാ​​യി അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്കാം. പാ​​സ്​​​പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, ഒ​​പ്പ് (എ​​ല്ലാം ജെ.​​പി.​​ജി ഫോ​​ർ​​മാ​​റ്റി​​ൽ), ഇ-​​മെ​​യി​​ൽ വി​​ലാ​​സം, മൊ​​ബൈ​​ൽ ഫോ​​ൺ ന​​മ്പ​​ർ എ​​ന്നി​​വ ഇ​​തി​​നാ​​വ​​ശ്യ​​മാ​​ണ്. അ​​ഞ്ച് ഘ​​ട്ട​​മാ​​യാ​​ണ് അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം പൂ​​ർ​​ത്തി​​യാ​​ക്കേ​​ണ്ട​​ത്.

ഒ​​ന്നാം​​ഘ​​ട്ടം: പേ​​ര്, ജ​​ന​​ന​​ത്തീ​​യ​​തി, ഇ-​​മെ​​യി​​ൽ വി​​ലാ​​സം, മൊ​​ബൈ​​ൽ ന​​മ്പ​​ർ, പാ​​സ്​​​വേ​​ഡ്, ആ​​ക്സ​​സ് കോ​​ഡ് എ​​ന്നി​​വ ന​​ൽ​​കി ര​​ജി​​സ്ട്രേ​​ഷ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കു​​ക. ഈ ​​ഘ​​ട്ട​​ത്തി​​ൽ ല​​ഭി​​ക്കു​​ന്ന അ​​പേ​​ക്ഷ ന​​മ്പ​​ർ പി​​ന്നീ​​ടു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ​​ക്കാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി സൂ​​ക്ഷി​​ക്കു​​ക.

ര​​ണ്ടാം​​ഘ​​ട്ടം: അ​​പേ​​ക്ഷ​​യി​​ൽ ആ​​വ​​ശ്യ​​പ്പെ​​ട്ട വി​​വ​​ര​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി ന​​ൽ​​ക​​ണം. എ​​ൻ​​ജി​​നീ​​യ​​റി​​ങ്, ആ​​ർ​​ക്കി​​ടെ​​ക്ച​​ർ, ബി.​​ഫാം, മെ​​ഡി​​ക്ക​​ൽ/​മെ​​ഡി​​ക്ക​​ൽ അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ൾ എ​​ന്നി​​വ​​യെ​​ല്ലാം ഒ​​രു അ​​പേ​​ക്ഷ​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​ക്കാം. സാ​​മു​​ദാ​​യി​​ക സം​​വ​​ര​​ണം (എ​​സ്.​​സി/​​എ​​സ്.​​ടി/​​ഒ.​​ഇ.​​സി/​​എ​​സ്.​​ഇ.​​ബി.​​സി വി​​ഭാ​​ഗ​​ങ്ങ​​ൾ), ഇ.​​ഡ​​ബ്ല്യു.​​എ​​സ്​ സം​​വ​​ര​​ണം, ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണം, പ്ര​​ത്യേ​​ക സം​​വ​​ര​​ണം എ​​ന്നി​​വ ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ​​യി​​ൽ നി​​ശ്ചി​​ത സ്ഥാ​​ന​​ത്ത് രേ​​ഖ​​പ്പെ​​ടു​​ത്ത​​ണം. വി​​വ​​ര​​ങ്ങ​​ൾ കൃ​​ത്യ​​മാ​​യി രേ​​ഖ​​പ്പെ​​ടു​​ത്തി​​യെ​​ന്ന് പ​​രി​​ശോ​​ധി​​ച്ച് ഫൈ​​ന​​ൽ സ​​ബ്മി​​ഷ​​ൻ ന​​ട​​ത്ത​​ണം.

മൂ​​ന്നാം​​ഘ​​ട്ടം: അ​​പേ​​ക്ഷ ഫീ​​സ് ഓ​ൺ​ലൈ​നാ​യി അ​​ട​​യ്ക്ക​​ലാ​​ണ് ഈ ​​ഘ​​ട്ടം.

നാ​​ലാം​​ഘ​​ട്ടം: പാ​​സ്​​​പോ​​ർ​​ട്ട് സൈ​​സ് ഫോ​​ട്ടോ, ഒ​​പ്പ്, ആ​​വ​​ശ്യ​​മാ​​യ അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ൾ എ​​ന്നി​​വ നി​​ർ​​ദേ​​ശ​​ങ്ങ​​ൾ​​ക്ക​​നു​​സൃ​​ത​​മാ​​യി അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം.

അ​​ഞ്ചാം​​ഘ​​ട്ടം: ഓ​​ൺ​​ലൈ​​ൻ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​ശേ​​ഷം അ​​പേ​​ക്ഷ​യു​ടെ അ​​ക്​​​നോ​​ള​​ജ്മെ​​ന്‍റ് പേ​​ജി​​ന്‍റെ പ്രി​​ന്‍റൗ​​ട്ടെ​​ടു​​ത്ത് സൂ​​ക്ഷി​​ക്ക​​ണം. എ​​സ്.​​എ​​സ്.​​എ​​ൽ.​​സി അ​​ല്ലെ​​ങ്കി​​ൽ ത​​ത്തു​​ല്യ യോ​​ഗ്യ​​ത സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും നേ​​റ്റി​​വി​​റ്റി , ജ​​ന​​ന​​ത്തീ​​യ​​തി തെ​​ളി​​യി​​ക്കു​​ന്ന​​തി​​നു​​ള്ള രേ​​ഖ​​കളും ഓ​​ൺ​​ലൈ​​നാ​​യി അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം.

ഭി​​ന്ന​​ശേ​​ഷി​സം​​വ​​ര​​ണ​ത്തി​ന്​ രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്ക​ണം

ഭി​​ന്ന​​ശേ​​ഷി സം​​വ​​ര​​ണം ആ​​വ​​ശ്യ​​മു​​ള്ള​​വ​​ർ അ​​പേ​​ക്ഷ​​യി​​ൽ സൂ​​ചി​​പ്പി​​ക്കു​​ക​​യും പ്ര​​വേ​​ശ​​ന​പ​​രീ​​ക്ഷ ക​​മീ​​ഷ​​ണ​​ർ ന​​ട​​ത്തു​​ന്ന സം​​സ്ഥാ​​ന​​ത​​ല മെ​​ഡി​​ക്ക​​ൽ ബോ​​ർ​​ഡി​​ൽ ഹാ​​ജ​​രാ​​വു​​ക​​യും വേ​​ണം.എ​​സ്.​​സി/​​എ​​സ്.​​ടി/​​ഒ.​​ഇ.​​സി വി​​ഭാ​​ഗ​​ക്കാ​​ർ ഒ​​ഴി​​കെ​​യു​​ള്ള മ​​റ്റ് വി​​ഭാ​​ഗ​​ക്കാ​​ർ (ജ​​ന​​റ​​ൽ കാ​​റ്റ​​ഗ​​റി ഉ​​ൾ​​പ്പെ​​ടെ) കു​​ടും​​ബ വാ​​ർ​​ഷി​​ക വ​​രു​​മാ​​ന​​ത്തി​​ന്‍റെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള ഫീ​​സ് ആ​​നു​​കൂ​​ല്യ​​ങ്ങ​​ൾ/​​സ്​​​കോ​​ള​​ർ​​ഷി​​പ് ല​​ഭി​​ക്കാ​​ൻ വി​​ല്ലേ​​ജ് ഓ​​ഫി​​സ​​റി​​ൽ​​നി​​ന്നു​​ള്ള സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം.

സാ​​മ്പ​​ത്തി​​ക​​മാ​​യി പി​​ന്നാ​​ക്കം​​നി​​ൽ​​ക്കു​​ന്ന സം​​വ​​ര​​ണേ​​ത​​ര വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു​​ള്ള​​വ​​ർ (ഇ.​​ഡ​​ബ്ല്യു.​​എ​​സ്) ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​യി നി​ശ്​​ചി​ത മാ​തൃ​ക​യി​ലു​ള്ള ഇ.​​ഡ​​ബ്ല്യു.​​എ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വി​​ല്ലേ​​ജ് ഓ​​ഫി​​സ​​റി​​ൽ​​നി​​ന്ന് വാ​​ങ്ങി അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം. മി​​ശ്ര​​വി​​വാ​​ഹി​​ത​​രു​​ടെ മ​​ക്ക​​ൾ​​ക്ക് എ​​സ്.​​ഇ.​​ബി.​​സി/​​ഒ.​​ഇ.​​സി സം​​വ​​ര​​ണം ആ​​വ​​ശ്യ​​മെ​​ങ്കി​​ൽ വി​​ല്ലേ​​ജ് ഓ​​ഫി​​സ​​റി​​ൽ​​നി​​ന്ന് നോ​​ൺ ക്രീ​​മി​​ലെ​​യ​​ർ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വാ​​ങ്ങി അ​​പ്​​​ലോ​​ഡ് ചെ​​യ്യ​​ണം. ഇ​​വ​​ർ എ​​സ്.​​സി/​​എ​​സ്.​​ടി വി​​ഭാ​​ഗ​​ത്തി​​ൽ നി​​ന്നു​​ള്ള​​വ​​രാ​​ണെ​​ങ്കി​​ൽ ആ​​നു​​കൂ​​ല്യം ല​​ഭി​​ക്കാ​​ൻ ത​​ഹ​​സി​​ൽ​​ദാ​​ർ ന​​ൽ​​കു​​ന്ന മി​​ശ്ര​​വി​​വാ​​ഹ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് വേ​​ണം. അ​​പൂ​​ർ​​ണ​​മാ​​യ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ൾ നി​​ര​​സി​​ക്കും. സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റു​​ക​​ളു​​ടെ മാ​​തൃ​​ക പ്രോ​​സ്​​​പെ​​ക്ട​​സി​​ലുണ്ട്.

സം​​വ​​ര​​ണ ശ​​ത​​മാ​​ന​​വും

സ്​​​റ്റേ​​റ്റ് മെ​​റി​​റ്റ് 50 ശ​​ത​​മാ​​നം, ഇ.​​ഡ​​ബ്ല്യു.​​എ​​സ് 10 ശ​​ത​​മാ​​നം, എ​​സ്.​​ഇ.​​ബി.​​സി 30 ശ​​ത​​മാ​​നം: (ഈ​​ഴ​​വ 9 ശ​​ത​​മാ​​നം, മു​​സ്​​​ലിം 8 ശ​​ത​​മാ​​നം, മ​​റ്റ് പി​​ന്നാ​​ക്ക ഹി​​ന്ദു 3 ശ​​ത​​മാ​​നം, ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്ക ആ​​ൻ​​ഡ്​ ആ​​ഗ്ലോ ഇ​​ന്ത്യ​​ൻ 3 ശ​​ത​​മാ​​നം, ധീ​​വ​​ര, അ​​നു​​ബ​​ന്ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ 2 ശ​​ത​​മാ​​നം, വി​​ശ്വ​​ക​​ർ​​മ, അ​​നു​​ബ​​ന്ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ 2 ശ​​ത​​മാ​​നം, കു​​ശ​​വ, അ​​നു​​ബ​​ന്ധ സ​​മു​​ദാ​​യ​​ങ്ങ​​ൾ 1 ശ​​ത​​മാ​​നം, പി​​ന്നാ​​ക്ക ക്രി​​സ്ത്യ​​ൻ 1 ശ​​ത​​മാ​​നം, കു​​ടും​​ബി 1ശ​​ത​​മാ​​നം), എ​​സ്.​​സി 8 ശ​​ത​​മാ​​നം, എ​​സ്.​​ടി 2 ശ​​ത​​മാ​​നം.

എ​​ൻ.​​ആ​​ർ.​​ഐ ക്വോ​​ട്ട

സ്വ​​കാ​​ര്യ സ്വാ​​ശ്ര​​യ കോ​​ള​​ജു​​ക​​ളി​​ലെ 15 ശ​​ത​​മാ​​നം സീ​​റ്റ് എ​​ൻ.​​ആ​​ർ.​​ഐ വി​​ഭാ​​ഗ​​ത്തിനാണ്. ഉ​​യ​​ർ​​ന്ന ഫീ​​സാ​​യി​​രി​​ക്കും. ഈ ക്വോ​​ട്ട​​യി​​ലേ​​ക്ക് പ​​രി​​ഗ​​ണി​​ക്കാ​​ൻ അ​​പേ​​ക്ഷ​​ക​​നും എ​​ൻ.​​ആ​​ർ.​​ഐ​​യാ​​യ ബ​​ന്ധു​​വും ത​​മ്മി​​ൽ ഉ​​ണ്ടാ​​യി​​രി​​ക്കേ​​ണ്ട ബ​​ന്ധം, സ​​മ​​ർ​​പ്പി​​ക്കേ​​ണ്ട രേ​​ഖ​​ക​​ൾ എ​​ന്നി​​വ പ്രോ​​സ്​​​പെ​​ക്ട​​സി​​ലു​​ണ്ട്.

‘നീ​​റ്റും’ ‘നാ​​റ്റ’​​യും

കേ​​ര​​ള​​ത്തി​​ൽ മെ​​ഡി​​ക്ക​​ൽ, ഡെ​​ന്‍റ​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ നാ​​ഷ​​ന​​ൽ ടെ​​സ്റ്റി​​ങ് ഏ​​ജ​​ൻ​​സി മേ​​യ്​ നാ​ലി​ന്​​ ന​​ട​​ത്തു​​ന്ന ‘നീ​​റ്റ്-​​യു.​​ജി 2025’ പ​​രീ​​ക്ഷ എ​​ഴു​​തി യോ​​ഗ്യ​​ത നേ​​ട​​ണം. ഈ ​​വി​​ദ്യാ​​ർ​​ഥി​​ക​​ൾ നീ​​റ്റ് പ​​രീ​​ക്ഷ​​ക്ക് അ​​പേ​​ക്ഷി​​ക്കു​​ന്ന​​തോ​​ടൊ​​പ്പം കേ​​ര​​ള​​ത്തി​​ലെ പ്ര​​വേ​​ശ​​ന ന​​ട​​പ​​ടി​​ക​​ളി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ പ്ര​​വേ​​ശ​​ന​​പ​​രീ​​ക്ഷ ക​​മീ​​ഷ​​ണ​​ർ​​ക്ക് ഇ​​പ്പോ​​ൾ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ക്ക​​ണം. നീ​​റ്റ് പ​​രീ​​ക്ഷ​​ക്കു​​ള്ള അ​​പേ​​ക്ഷ സ​​മ​​ർ​​പ്പ​​ണം https://neet.nta.nic.in വ​​ഴി മാ​ർ​ച്ച്​ ഏ​ഴ്​​ വ​​രെ ന​​ട​​ത്താം.

നീ​​റ്റ് പ​​രീ​​ക്ഷ​​യി​​ലെ സ്​​​കോ​​ർ പ​​രി​​ഗ​​ണി​​ച്ച് സം​​സ്ഥാ​​ന അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്ര​​വേ​​ശ​​ന ​പ​​രീ​​ക്ഷ ക​​മീ​​ഷ​​ണ​​ർ ത​​യാ​​റാ​​ക്കു​​ന്ന റാ​​ങ്ക് പ​​ട്ടി​​ക​​യി​​ൽ​ നി​​ന്നാ​​യി​​രി​​ക്കും കേ​​ര​​ള​​ത്തി​​ലെ മെ​​ഡി​​ക്ക​​ൽ, ഡെ​​ന്‍റ​​ൽ, അ​​നു​​ബ​​ന്ധ കോ​​ഴ്സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​നം. പ്ര​​വേ​​ശ​​ന​ പ​​രീ​​ക്ഷ ക​​മീ​​ഷ​​ണ​​ർ​​ക്ക്​ അ​​പേ​​ക്ഷ സ​​മ​​ർ​​പ്പി​​ച്ച​​വ​​രെ മാ​​ത്ര​​മേ കേ​​ര​​ള റാ​​ങ്ക്​ പ​​ട്ടി​​ക​​യി​​ലേ​​ക്ക്​ പ​​രി​​ഗ​​ണി​​ക്കൂ.

ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കോ​​ഴ്സി​​ൽ പ്ര​​വേ​​ശ​​നം ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ ആ​​ർ​​ക്കി​​ടെ​​ക്ച​​ർ കൗ​​ൺ​​സി​​ൽ ന​​ട​​ത്തു​​ന്ന അ​​ഭി​​രു​​ചി പ​​രീ​​ക്ഷ​​യാ​​യ ‘നാ​​റ്റ’ യോ​​ഗ്യ​​ത ജൂ​ൺ 30ന​കം നേ​​ടി​​യി​​രി​​ക്ക​​ണം. വി​​ശ​​ദാം​​ശ​​ങ്ങ​​ൾ www.nata.in ൽ.

​ഓ​​പ്​​​ഷ​​ൻ ര​​ജി​​സ്​​​ട്രേ​​ഷ​​ന് ഫീ​​സ്​

റാ​​ങ്ക്​ പ​​ട്ടി​​ക പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ശേ​​ഷം ന​​ട​​ക്കു​​ന്ന കൗ​​ൺ​​സ​​ലി​​ങ്​ ന​​ട​​പ​​ടി​​ക​​ളി​​ൽ ഓ​​പ്​​​ഷ​​ൻ ര​​ജി​​സ്​​​ട്രേ​​ഷ​​ന്​ പ്ര​​ത്യേ​​കം ഫീ​​സ്​ ഈ​​ടാ​​ക്കും. ഫീ​​സ്​ ഒ​​രി​​ക്ക​​ൽ അ​​ട​​ച്ചാ​​ൽ പി​​ന്നീ​​ട്​ മാ​​റ്റാ​​നാ​​കി​​ല്ല. ഓ​​ൺ​​ലൈ​​നാ​​യോ പോ​​സ്റ്റ്​ ഓ​​ഫി​​സ്​ വ​​ഴിയോ ഫീ​​സ്​ അ​​ട​​ക്കാ​​ം. അ​​ലോ​​ട്ട്​​​മെ​​ന്‍റ്​ ല​​ഭി​​ക്കാ​​ത്ത​​വ​​ർ​​ക്ക്​ ഫീ​​സ്​ തി​​രി​​കെ ന​​ൽ​​കും.

കൗ​ൺ​സ​ലി​ങ് മൂ​ന്ന്​ റൗ​ണ്ടു​ക​ളാ​യി

സം​​സ്ഥാ​​ന​​ത്തെ മെ​​ഡി​​ക്ക​​ൽ, എ​​ൻ​​ജി​​നീ​​യ​​റി​​ങ്​ കോ​​ഴ്​​​സു​​ക​​ളി​​ൽ പ്ര​​വേ​​ശ​​ന​​ത്തി​​നാ​യി മൂ​ന്ന്​ റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്​ ആ​ണ്​ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ ന​ട​ത്തു​ന്ന​ത്. മൂ​ന്ന്​ റൗ​ണ്ടി​ന്​ ശേ​ഷ​വും ഒ​ഴി​വു​വ​രു​ന്ന മെ​ഡി​ക്ക​ൽ, ഡെ​ന്‍റ​ൽ കോ​ഴ്​​സു​ക​ളി​ലേ​ക്ക്​ സ്​​ട്രേ റൗ​ണ്ട്​ കൗ​ൺ​സ​ലി​ങ്​ കൂ​ടി ന​ട​ത്തും. മെ​​ഡി​​ക്ക​​ൽ, ഡെ​​ന്‍റ​​ൽ കോ​​ഴ്​​​സു​​ക​​ളി​​ലേ​​ക്കു​​ള്ള കൗ​​ൺ​​സ​​ലി​​ങ്ങി​​ൽ അ​​ഖി​​ലേ​​ന്ത്യ ക്വോ​​ട്ട കൗ​​ൺ​​സ​​ലി​​ങ്ങി​​ന്​ സ​​മാ​​ന്ത​ര​മാ​യി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ക. അ​ഖി​ലേ​ന്ത്യാ ക്വോ​ട്ട കൗ​ൺ​സ​ലി​ങ്​ ന​ട​പ​ടി​ക​ൾ​ക്കാ​യി https://mcc.nic.in വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​ണ്​ ഓ​പ്​​ഷ​ൻ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്​.

ആ​രാ​ണ്​ കേ​ര​ളീ​യ​ൻ, കേ​ര​ളീ​യേ​ത​ര​ൻ?

● നേ​റ്റി​വി​റ്റി: അ​പേ​ക്ഷ​ക​ൻ ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രി​ക്ക​ണം. ഓ​വ​ർ​സീ​സ്​ സി​റ്റി​സ​ൺ ഓ​ഫ്​ ഇ​ന്ത്യ കാ​ർ​ഡ്​ ഹോ​ൾ​ഡ​റെ​യും (ഒ.​സി.​ഐ) പേ​ഴ്​​സ​ൺ ഓ​ഫ്​ ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (പി.​ഐ.​ഒ) കാ​ർ​ഡ്​ ഹോ​ൾ​ഡ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രെ പ്ര​വേ​ശ​ന​ത്തി​നായി ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​ർ​ക്ക്​ തു​ല്യ​മാ​യി പ​രി​ഗ​ണി​ക്കും. എ​ന്നാ​ൽ ഇ​വ​ർ സം​വ​ര​ണ​ത്തി​ന്​ അ​ർ​ഹ​ര​ല്ല. അ​പേ​ക്ഷി​ക്കു​ന്ന ഇ​ന്ത്യ​ൻ പൗ​ര​ൻ​മാ​രെ കേ​ര​ളീ​യ​ൻ, കേ​ര​ളീ​യേ​ത​ര​ൻ ഒ​ന്നാം​വി​ഭാ​ഗം, കേ​ര​ളീ​യേ​ത​ര​ൻ ര​ണ്ടാം​വി​ഭാ​ഗം എ​ന്നി​ങ്ങ​നെ തി​രി​ച്ചാ​യി​രി​ക്കും പ​രി​ഗ​ണി​ക്കു​ക.

കേ​ര​ളീ​യ​ൻ

അ​പേ​ക്ഷ​ക​നോ, മാ​താ​പി​താ​ക്ക​ളി​ൽ ആ​രെ​ങ്കി​ലു​മോ കേ​ര​ള​ത്തി​ൽ ജ​നി​ച്ച​വ​രാ​ണെ​ങ്കി​ൽ കേ​ര​ളീ​യ​നാ​യി പ​രി​ഗ​ണി​ക്കും. ഈ ​വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ വി​വി​ധ സാ​മു​ദാ​യി​ക/​പ്ര​ത്യേ​ക/ ഭി​ന്ന​ശേ​ഷി സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ളും ഫീ​സി​ള​വും ല​ഭി​ക്കു​ക. കേ​ര​ളീ​യ​ര​ല്ലാ​ത്ത കേ​ര​ള കേ​ഡ​റി​ൽ ജോ​ലി ചെ​യ്യു​ന്ന അ​ഖി​ലേ​ന്ത്യാ സ​ർ​വി​സ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ മ​ക്ക​ളെ​യും കേ​ര​ളീ​യ​രാ​യി പ​രി​ഗ​ണി​ക്കു​മെ​ങ്കി​ലും ഇ​വ​ർ​ക്ക്​ സം​വ​ര​ണം/​ഫീ​സി​ള​വ്​ അ​ർ​ഹ​ത​യു​ണ്ടാ​കി​ല്ല.

കേ​ര​ളീ​യേ​ത​ര​ൻ ഒ​ന്നാം​വി​ഭാ​ഗം

കേ​ര​ള​ത്തി​ൽ ജ​നി​ച്ച​ത​ല്ലെ​ങ്കി​ലും ഇ​നി പ​റ​യു​ന്ന വ്യ​വ​സ്​​ഥ​ക​ൾ പാ​ലി​ക്കു​ന്നു​വെ​ങ്കി​ൽ ഈ ​വി​ഭാ​ഗ​ത്തി​ൽ പാ​ലി​ക്കും.

  • കേ​ര​ള​ത്തി​ൽ ജോ​ലി​ ചെയ്യുന്ന കേന്ദ്ര ജീ​വ​ന​ക്കാ​രു​ടെ​യും പ്ര​തി​രോ​ധ ജീ​വ​ന​ക്കാ​രു​ടെ​യും മ​ക്ക​ൾ; അ​വ​ർ പ്ല​സ്​ ടു/​ത​ത്തു​ല്യം കേ​ര​ള​ത്തി​ൽ പ​ഠി​ച്ച​വ​രാ​യി​രി​ക്ക​ണം.
  • കേ​ര​ള​ത്തി​ലോ കേ​ര​ള​ത്തി​ന്​ വേ​ണ്ടി​യോ ര​ണ്ട്​ വ​ർ​ഷ​മെ​ങ്കി​ലും സേ​വ​ന​മ​നു​ഷ്ഠി​ച്ചി​രി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​ക്ക്​ വി​ധേ​യ​മാ​യി കേ​ര​ള സ​ർ​ക്കാ​റി​ന്​ കീ​ഴി​ൽ ജോ​ലി നോ​ക്കു​ന്ന കേ​ര​ളീ​യ​ര​ല്ലാ​ത്ത മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ൾ; അ​വ​ർ യോ​ഗ്യ​ത പ​രീ​ക്ഷ കേ​ര​ള​ത്തി​ൽ പ​ഠി​ച്ച​വ​രാ​യി​രി​ക്ക​ണം.
  • 12 വ​ർ​ഷ പ​ഠ​ന കാ​ല​യ​ള​വി​ൽ അ​ഞ്ച്​ വ​ർ​ഷം കേ​ര​ള​ത്തി​ൽ താ​മ​സി​ച്ച കേ​ര​ളീ​യ​ര​ല്ലാ​ത്ത അ​പേ​ക്ഷ​ക​ർ.
  • കേ​ര​ള​ത്തി​ലെ സ്കൂ​ളു​ക​ളി​ൽ ഏ​ഴാം ത​രം മു​ത​ൽ 12ാം ത​രം വ​രെ പ​ഠി​ച്ചവർ.

കേ​ര​ളീ​യേ​ത​ര​ൻ ര​ണ്ടാം​വി​ഭാ​ഗം

കേ​ര​ളീ​യ​ൻ, കേ​ര​ളീ​യേ​ത​ര​ൻ ഒ​ന്നാം​വി​ഭാ​ഗം എ​ന്നി​വ​യി​ൽ ഉ​ൾ​പ്പെ​ടാ​ത്ത അ​പേ​ക്ഷ​ക​രാ​ണ്​ ര​ണ്ടാം​വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ക. ഇ​ത്ത​രം അ​പേ​ക്ഷ​ക​ർ​ക്ക്​ ഗ​വ. കോ​സ്റ്റ്​ ഷെ​യ​റി​ങ്​ എ​ൻ​ജി​നീ​യ​റി​ങ്​ കോ​ള​ജു​ക​ളി​ലെ ഗ​വ. സീ​റ്റു​ക​ളി​ലേ​ക്കും മാ​നേ​ജ്​​മെ​ന്‍റ്​ സീ​റ്റു​ക​ളി​ലേ​ക്കും അ​പേ​ക്ഷി​ക്കാ​ൻ അ​ർ​ഹ​ത​യു​ണ്ട്.

കേ​ര​ളീ​യ​ൻ, കേ​ര​ളീ​യേ​ത​ര​ൻ ഒ​ന്നാം​വി​ഭാ​ഗം എ​ന്നി​വ​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ മാ​ത്ര​മാ​യി​രി​ക്കും ര​ണ്ടാം​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രെ പ​രി​ഗ​ണി​ക്കു​ക.

Show Full Article
TAGS:Application submission started Education News 
News Summary - Medical, engineering and architecture application submission started
Next Story