Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightഎം.​എ​സ് സി ​ന​ഴ്സി​ങ്...

എം.​എ​സ് സി ​ന​ഴ്സി​ങ് പ്ര​വേ​ശ​നം; ആ​ഗ​സ്റ്റ് നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം

text_fields
bookmark_border
എം.​എ​സ് സി ​ന​ഴ്സി​ങ് പ്ര​വേ​ശ​നം; ആ​ഗ​സ്റ്റ് നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം
cancel

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ/​സ്വാ​ശ്ര​യ ന​ഴ്സി​ങ് കോ​ള​ജു​ക​ളി​ൽ 2025-26 വ​ർ​ഷ​ത്തെ എം.​എ​സ് സി ​ന​ഴ്സി​ങ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നി​ൽ ആ​ഗ​സ്റ്റ് നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. പ്ര​വേ​ശ​ന വി​ജ്ഞാ​പ​ന​വും വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ പ്രോ​സ്​​പെ​ക്ട​സും www.cee.kerala.gov.inൽ​നി​ന്നും ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. അ​പേ​ക്ഷാ​ഫീ​സ് 1100 രൂ​പ. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 550 രൂ​പ മ​തി. ക​മ്പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ടെ​സ്റ്റി​ലൂ​ടെ​യാ​ണ് തി​ര​ഞ്ഞെ​ടു​പ്പ്.

സ​ർ​ക്കാ​ർ ന​ഴ്സി​ങ് കോ​ള​ജു​ക​ളി​ൽ എം.​എ​സ് സി ​കോ​ഴ്സി​ൽ വി​വി​ധ സ്​​പെ​ഷാ​ലി​റ്റി​ക​ളി​ലാ​യി 162 സീ​റ്റു​ക​ളാ​ണു​ള്ള​ത്. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ​ർ​ക്കാ​ർ ന​ഴ്സി​ങ് കോ​ള​ജു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ചൈ​ൽ​ഡ് ഹെ​ൽ​ത്ത് ന​ഴ്സി​ങ്, ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ന​ഴ്സി​ങ്, മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്സി​ങ്, മെ​ന്റ​ൽ ഹെ​ൽ​ത്ത് ന​ഴ്സി​ങ്, ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി ന​ഴ്സി​ങ് എ​ന്നി​വ​യാ​ണ് സ്​​പെ​ഷാ​ലി​റ്റി​ക​ൾ.

തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട് ഗ​വ​ൺ​മെ​ന്റ് ന​ഴ്സി​ങ് കോ​ള​ജു​ക​ളി​ൽ എ​ല്ലാ സ്​​പെ​ഷാ​ലി​റ്റി​ക​ളു​മു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് ന​ഴ്സി​ങ്, മെ​ന്റ​ൽ ഹെ​ൽ​ത്ത് ന​ഴ്സി​ങ് എ​ന്നി​വ​യും ക​ണ്ണൂ​രി​ൽ മെ​ഡി​ക്ക​ൽ സ​ർ​ജി​ക്ക​ൽ ന​ഴ്സി​ങ്, ഒ​ബ്സ്റ്റെ​ട്രി​ക്സ് ആ​ൻ​ഡ് ഗൈ​ന​ക്കോ​ള​ജി ന​ഴ്സി​ങ് എ​ന്നി​വ​യു​മാ​ണു​ള്ള​ത്. കോ​ഴ്സ് കാ​ലാ​വ​ധി ര​ണ്ടു​വ​ർ​ഷം. വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ് 32410 രൂ​പ അ​ട​ക്കം മൊ​ത്തം 39940 രൂ​പ​യാ​ണ് കോ​ഴ്സ് ഫീ​സാ​യി ന​ൽ​കേ​ണ്ട​ത്.

സ്വാ​ശ്ര​യ കോ​ള​ജു​ക​ളി​ലെ സ​ർ​ക്കാ​ർ മെ​റി​റ്റ് സീ​റ്റി​ൽ വാ​ർ​ഷി​ക ട്യൂ​ഷ​ൻ ഫീ​സ് ഒ​രു​ല​ക്ഷം രൂ​പ​യും സ്​​പെ​ഷ​ൽ ഫീ​സ് 50,000 രൂ​പ​യു​മാ​ണ്. മൊ​ത്തം മൂ​ന്നു​ല​ക്ഷം രൂ​പ​യാ​ണ് ഫീ​സാ​യി ന​ൽ​കേ​ണ്ട​ത്. എ​സ്.​സി/​എ​സ്.​ടി/​ഒ.​ഇ.​സി/​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ട്ടി​ക​ൾ, ശ്രീ​ചി​ത്ര ഹോം, ​നി​ർ​ഭ​യ ഹോം, ​ജു​വ​നൈ​ൽ ഹോം ​അ​ന്തേ​വാ​സി​ക​ളാ​യ കു​ട്ടി​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്ക് വ്യ​വ​സ്ഥ​ക​ൾ​ക്ക് വി​ധേ​യ​മാ​യി ഫീ​സ് ആ​നു​കൂ​ല്യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ട്. കേ​ര​ളീ​യ​ർ​ക്കും കേ​ര​ളീ​യേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ൽ​പെ​ടു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാം.

യോ​ഗ്യ​ത: റ​ഗു​ല​ർ ബി.​എ​സ് സി ​ന​ഴ്സി​ങ്/​പോ​സ്റ്റ് ബേ​സി​ക് ബി.​എ​സ് സി ​ന​ഴ്സി​ങ് മൊ​ത്തം 55 ശ​ത​മാ​നം മാ​ർ​ക്കി​ൽ കു​റ​യാ​തെ വി​ജ​യി​ച്ചി​രി​ക്ക​ണം. എ​സ്.​സി/​എ​സ്.​ടി/​എ​സ്.​ഇ.​ബി.​സി/​ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചു ശ​ത​മാ​നം മാ​ർ​ക്കി​ള​വു​ണ്ട്. 100 കി​ട​ക്ക​ക​ളി​ൽ കു​റ​യാ​ത്ത ആശുപത്രി/​ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്റ​റി​ൽ​നി​ന്നും ന​ഴ്സി​ങ് ഓ​ഫി​സ​ർ/​ട്രെ​യി​നി/​ട്യൂ​ട്ട​ർ/​ഇ​ൻ​സ്ട്ര​ക്ട​റാ​യി ഒ​രു​വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​മു​ണ്ടാ​യി​രി​ക്ക​ണം. ഇ​ന്റേ​ൺ​ഷി​പ് പ​രി​ച​യ​വും പ​രി​ഗ​ണി​ക്കും. പ്രാ​യ​പ​രി​ധി 46 വ​യ​സ്സ്. സ​ർ​വി​സി​ലു​ള്ള​വ​ർ​ക്ക് 49 വ​യ​സ്സു​വ​രെ​യാ​കാം. കൂടുതൽ വിവരങ്ങൾ പ്രോ​സ്​​പെ​ക്ട​സി​ലു​ണ്ട്.

Show Full Article
TAGS:msc nursing application Edu New Career And Education News 
News Summary - msc nursing application
Next Story