നീറ്റ് പി.ജി: ആദ്യ റൗണ്ട് ചോയിസ് ഫില്ലിങ് രജിസ്ട്രേഷൻ നവംബർ അഞ്ചുവരെ
text_fieldsഎം.സി.സി നീറ്റ് പി.ജി മെഡിക്കൽ കൗൺസലിങ് ഷെഡ്യൂളുകൾ www.mcc.nic.in ൽ പ്രസിദ്ധപ്പെടുത്തി. നീറ്റ്-പിജി 2025ൽ യോഗ്യത നേടിയവർക്ക് ഓൺലൈൻ കൗൺസലിങ്ങിൽ പങ്കെടുക്കാം.
ഒന്നാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ, ഫീസ് പേയ്മെന്റ്, ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ നവംബർ അഞ്ചിനകം പൂർത്തിയാക്കണം. അലോട്ട്മെന്റ് ഫലം നവംബർ എട്ടിന് പ്രസിദ്ധപ്പെടുത്തും. റിപ്പോർട്ട് ചെയ്ത് പ്രവേശനം നേടുന്നതിന് 9-15 വരെ സൗകര്യം ലഭിക്കും.
രണ്ടാം റൗണ്ടിലേക്കുള്ള രജിസ്ട്രേഷൻ/ഫീസ് പേയ്മെന്റ് നവംബർ 19ന് തുടങ്ങും. 24നകം ചോയിസ് ഫില്ലിങ്, ലോക്കിങ് നടത്തണം. സീറ്റ് അലോട്ട്മെന്റ് 26ന് പ്രഖ്യാപിക്കും. 27നും ഡിസംബർ നാലിനും മധ്യേ പ്രവേശനം നേടാം.
മൂന്നാം റൗണ്ടിലേക്ക് രജിസ്ട്രേഷൻ/ഫീസ് പേയ്മെന്റ് നടപടികൾ ഡിസംബർ എട്ടിന് ആരംഭിക്കും. 14നകം ചോയിസ് ഫില്ലിങ്, ലോക്കിങ് പൂർത്തിയാക്കണം. സീറ്റ് അലോട്ട്മെന്റ് 17ന്. പ്രവേശനം 18 മുതൽ 26 വരെ.
സ്ട്രേ വേക്കൻസി റൗണ്ടിലേക്ക് ഡിസംബർ 30 മുതൽ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം. ജനുവരി നാലിന് ചോയിസ് ഫില്ലിങ്, ലോക്കിങ് നടപടികൾ പൂർത്തിയാക്കാവുന്നതാണ്. സീറ്റ് അലോട്ട്മെന്റ് ഏഴിന് പ്രഖ്യാപിക്കും. ജനുവരി എട്ടിനും 15നും മധ്യേ പ്രവേശനം നേടാം.
പ്രവേശന നടപടികളടങ്ങിയ കൗൺസലിങ് വിവരണ പത്രിക മെഡിക്കൽ കൗൺസലിങ് കമ്മിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട്. രജിസ്ട്രേഷൻ ഫീസ്: ജനറൽ/ ഇ.ഡബ്ല്യു.എസ് വിഭാഗങ്ങൾക്ക് 1000 രൂപ. എസ്.സി/ എസ്.ടി/ ഒ.ബി.സി/ പി.ഡബ്ല്യു.ഡി 500 രൂപ. സെക്യൂരിറ്റി ഡിപ്പോസിറ്റ് തുക യഥാക്രമം 25000 രൂപ, 10000 രൂപ. കൽപിത സർവകലാശാലകളിലേക്കുള്ള രജിസ്ട്രേഷൻ ഫീസ് -5000 രൂപ. സെക്യൂരിറ്റി ഡെപ്പോസിറ്റ് -രണ്ടുലക്ഷം രൂപ (എല്ലാ വിഭാഗങ്ങൾക്കും ബാധകം). സെക്യൂരിറ്റി തുക തിരികെ ലഭിക്കും.
‘നീറ്റ് പി.ജി’ സംസ്ഥാന കൗൺസലിങ്
സംസ്ഥാനതല നീറ്റ് പി.ജി കൗൺസലിങ് ഷെഡ്യൂളുകളും എം.സി.സിയുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുപ്രകാരം ഒന്നാം റൗണ്ട് കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ നവംബർ ആറിന് തുടങ്ങി 15ന് അവസാനിക്കും. അലോട്ട്മെന്റ് ലഭിക്കുന്നവർ നവംബർ 20നകം പ്രവേശനം നേടണം.
രണ്ടാം റൗണ്ട് കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ നവംബർ 25 ഡിസംബർ നാലുവരെ. ഡിസംബർ 10നകം പ്രവേശനം നേടണം. മൂന്നാം റൗണ്ട് കൗൺസലിങ്, അലോട്ട്മെന്റ് നടപടികൾ ഡിസംബർ 15-26വരെ. ജനുവരി രണ്ടിനകം പ്രവേശനം നേടേണ്ടതാണ്.
സ്ട്രേ വേക്കൻസി റൗണ്ട് നടപടികൾ ജനുവരി 5-10 വരെ. പ്രവേശനം 15നകം. മെഡിക്കൽ പി.ജി അക്കാദമിക് സെഷൻ ഡിസംബർ എട്ടിന് തുടങ്ങാനാണ് mcc നിർദേശം. പ്രവേശന പരീക്ഷാ കമീഷണറാണ് സംസ്ഥാനതല മെഡിക്കൽ പി.ജി കൗൺസലിങ് അലോട്ട്മെന്റ് നടപടികൾ നിയന്ത്രിക്കുക. ഇതുസംബന്ധിച്ച അറിയിപ്പ് www.cee.kerala.gov.inൽ യഥാസമയം ലഭിക്കും.


