Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightനീറ്റ്-യു.ജി കൗൺസലിങ്...

നീറ്റ്-യു.ജി കൗൺസലിങ് രജിസ്ട്രേഷൻ ജൂലൈ 31 വരെ നീട്ടി

text_fields
bookmark_border
നീറ്റ്-യു.ജി കൗൺസലിങ് രജിസ്ട്രേഷൻ ജൂലൈ 31 വരെ നീട്ടി
cancel

അ​ഖി​ലേ​ന്ത്യ എം.​ബി.​ബി.​എ​സ്/​ബി.​ഡി.​എ​സ്/​ബി.​എ​സ് സി ​ന​ഴ്സി​ങ് കോ​ഴ്സി​ലേ​ക്കു​ള്ള ഒ​ന്നാം​ഘ​ട്ട എം.​സി.​സി ഓ​ൺ​ലൈ​ൻ കൗ​ൺ​സ​ലി​ങ് ഷെ​ഡ്യൂ​ളി​ൽ മാ​റ്റം വ​രു​ത്തി വി​ജ്ഞാ​പ​നം ഇ​റ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച് അ​റി​യി​പ്പ് https://mcc.nic.in/ug ൽ ​ല​ഭി​ക്കും. നീ​റ്റ്-​യു.​ജി റാ​ങ്കു​കാ​ർ​ക്ക് പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ പ്ര​കാ​രം ജൂ​ലൈ 31 ഉ​ച്ച 12 വ​രെ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ല​ഭി​ക്കും.

മൂ​ന്ന് മ​ണി​ക്ക​കം ഫീ​സ് അ​ട​ക്കാം. ചോ​യി​സ് ഫി​ല്ലി​ങ് ലോ​ക്കി​ങ് ന​ട​പ​ടി​ക​ൾ 31 രാ​ത്രി 11.55നു​മു​മ്പ് പൂ​ർ​ത്തി​യാ​യി​രി​ക്ക​ണം. ആ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ നീ​റ്റ് പ്രോ​സ​സി​ങ് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കി 3-4ന് ​അ​ലോ​ട്ട്മെ​ന്റ് പ്ര​ഖ്യാ​പി​ക്കും.

ആ​ഗ​സ്റ്റ് നാ​ലു മു​ത​ൽ എ​ട്ടു​വ​രെ റി​പ്പോ​ർ​ട്ട് ചെ​യ്ത് പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും അ​പ്ഡേ​റ്റു​ക​ൾ​ക്കും വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കേ​ണ്ട​താ​ണ്.

Show Full Article
TAGS:NEET-UG Education News Latest News 
News Summary - NEET-UG Counseling Registration Extended Till July 31
Next Story