സിവിൽ സർവിസ്; ആദ്യ ജേതാവിന് 25 ലക്ഷം രൂപ സമ്മാനവുമായി നൂറുൽ ഇസ്ലാം
text_fieldsതിരുവനന്തപുരം: പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ബിരുദത്തോടൊപ്പം സിവിൽ സർവിസ് പരിശീലനവും നൽകുകയാണ് നൂറുൽ ഇസ്ലാം സർവകലാശാല. സിവിൽ സർവിസ് പരിശീലനത്തോടു കൂടിയ ബി.എ പൊളിറ്റിക്കൽ സയൻസ് കോഴ്സിന്റെ ആദ്യ ബാച്ചിൽനിന്ന് ആദ്യം ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് കരസ്ഥമാക്കുന്ന പ്രതിഭക്ക് 25 ലക്ഷം രൂപയുടെ മെഗാ ക്യാഷ് പ്രൈസ് പ്രഖ്യാപിച്ചു.
നൂറുൽ ഇസ്ലാം സർവകലാശാല മുൻ വിദ്യാർഥിയും പ്രമുഖ ബിൽഡേഴ്സ് ഗ്രൂപ്പായ കോർഡൻ കൺസ്ട്രക്ടേഴ്സ് ആൻഡ് റിയൽറ്റേഴ്സ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകനുമായ അരുൺ അയ്യപ്പൻ ഉണ്ണിത്താനാണ് സമ്മാനം വാഗ്ദാനം ചെയ്തത്. ബിരുദം നേടിയ ശേഷം സിവിൽ സർവിസ് പരിശീലനത്തിന് വർഷങ്ങളും ലക്ഷങ്ങളും ചെലവഴിക്കുന്ന പരമ്പരാഗത രീതിക്ക് വിരാമമിട്ടുള്ള ഈ സവിശേഷ റസിഡൻഷ്യൽ പ്രോഗ്രാം യു.പി.എസ്.സി പരീക്ഷകൾക്ക് പൂർണമായും അനുയോജ്യമായ രീതിയിലാണ് ക്രമീകരിച്ചത്.
ദേശീയ പഠനയാത്രകളും പോളിസി ഫീൽഡ് വിസിറ്റുകളും കോഴ്സിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. യു.പി.എസ്.സി, എസ്.എസ്.സി തുടങ്ങിയ പ്രമുഖ ദേശീയ മത്സര പരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാൻ വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. നൂറുൽ ഇസ്ലാം സിവിൽ സർവിസ് അക്കാദമിയിലൂടെ നിരവധി പേർ ഉന്നത പദവികളിൽ എത്തി.ഈ കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള ‘നിഷ് ലീഡർഷിപ്പ് സ്കോളർഷിപ്പ് പരീക്ഷ’യിൽ ഏറ്റവും മികച്ച വിജയം കൈവരിക്കുന്ന അഞ്ചുപേർക്ക് 100 ശതമാനം സ്കോളർഷിപ്പുണ്ട്.
പ്രവേശന പരീക്ഷ ജൂലൈ 18ന് നടക്കും. സീറ്റുകൾ പരിമിതമായതിനാൽ താല്പര്യമുള്ളവർ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 8943352456.


