നാഷനൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ന്യൂട്രീഷ്യൻ സർട്ടിഫിക്കറ്റ് കോഴ്സ്
text_fieldsഐ.സി.എം.ആർ- നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രിഷ്യൻ 2026 ജനുവരി അഞ്ചുമുതൽ മാർച്ച് 18 വരെ കാലയളവിൽ നടത്തുന്ന ന്യൂട്രീഷ്യൻ പി.ജി സർട്ടിഫിക്കറ്റ് കോഴ്സ് (പി.ജി.സി.സി.എൻ) പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷാഫോമും പ്രവേശനവിജ്ഞാപനവും www.nin.res.in ൽനിന്നും ഡൗൺലോഡ് ചെയ്യാം.
യോഗ്യത: എം.എസ്സി ലൈഫ് സയൻസസ് (ബയോ കെമിസ്ട്രി/ ഫിസിയോളജി/ ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ/ ഡയറ്റിറ്റിക്സ്/ ബയോളജി/ സുവോളജി/ ബയോമെഡിക്കൽ സയൻസസ്) അല്ലെങ്കിൽ മെഡിക്കൽ സയൻസസിൽ അടിസ്ഥാന ബിരുദം (എം.ബി.ബി.എസ്/ബി.ഡി.എസ്/ബി.എച്ച്.എം.എസ്/ബി.പി.ടി/ബി.യു.എം.എസ് മുതലായവ)
രജിസ്ട്രേഷൻ ഫീസ്- 1000 രൂപ. ഡയറക്ടർ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ ഹൈദരാബാദിന് മാറ്റാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റായി അപേക്ഷയോടൊപ്പം ഫീസ് നൽകാം. നിർദഷ്ട ഫോറത്തിൽ നിർദേശാനുസരണം തയാറാക്കിയ അപേക്ഷ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ ഫോട്ടോകോപ്പി/ രേഖകൾ സഹിതം The Head of Department, Extension & Training, ICMR -National Instituite of Nutritian, Jamai-Osmania P.O, Hyderabad- 500 007, Telangana എന്ന വിലാസത്തിൽ തപാലിൽ/ കൊറിയറിൽ നവംബർ 12നകം ലഭിക്കണം.
കോഴ്സ് ട്യൂഷൻ ഫീസ് 50,000 രൂപയാണ്. 20 പേർക്കാണ് പ്രവേശനം. ഹോസ്റ്റൽ സൗകര്യം ലഭിക്കും. അന്വേഷണങ്ങൾക്ക് ഫോൺ: 040 -27197247 (രാവിലെ 9.30-5 വരെ). ഇ-മെയിൽ petninhyd@yahoo.com. ഇമെയിലിൽ അപേക്ഷ സ്വീകരിക്കില്ല.


