സ്കോളർഷിപ്പുകൾ ബാലികേറാമലയോ?
text_fieldsദേവി സൗമ്യജ, ഷാജില സലീം, ഷെറിൻ സൂസൻ ചെറിയാൻ, ഹാനിയ മുംതാസ്, പ്രഫ. അനു ഗോപിനാഥ്
കൊച്ചി: ഉന്നത പഠനത്തിനുള്ള സ്വദേശ-വിദേശ സർവകലാശാലകളുടെ വൻ തുകകളുടെ സ്കോളർഷിപ്പുകൾ ബാലികേറാമലയാണ് എന്ന ധാരണയുണ്ടോ? ‘പഠിപ്പിസ്റ്റു’കളുടെ മാത്രം കുത്തകയാണെന്ന തെറ്റിദ്ധാരണയുണ്ടോ? എങ്കിൽ ഏപ്രിൽ 24നും 25നും കളമശ്ശേരി ചാക്കോളാസ് കൺവെൻഷൻ സെന്ററിൽ നടക്കുന്ന മാധ്യമം എജുകഫേയിലേക്ക് വരൂ...
നമ്മുടെയിടയിൽ നമ്മെപ്പോലെ സാധാരണ സ്കൂളുകളിലും കോളജുകളിലും പഠിച്ചുയർന്ന് ഇന്ത്യയിലെയും വിദേശത്തെയും വിവിധ സർവകലാശാലകളിൽനിന്ന് സ്കോളർഷിപ്പ് നേടി മിടുക്ക് തെളിയിച്ചവർ നിങ്ങളെ കാണാനെത്തുന്നു; ‘സ്കോളർഷിപ്പ് പേടി’ മാറ്റാനും.
ഫുൾ ബ്രൈറ്റ് നെഹ്റു പ്രഫഷനൽ ആൻഡ് അക്കാദമിക് എക്സലൻസ് അവാർഡ് ജേതാവ് കൂടിയായ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) അസി. പ്രഫസർ ദേവി സൗമ്യജ പ്രത്യേക സെഷനിലൂടെ നിങ്ങൾക്കായി മാർഗനിർദേശങ്ങൾ നൽകും.
ടോപ്പേഴ്സ് ടോക്ക്, സക്സസ് ചാറ്റ് തുടങ്ങിയ സെഷനുകളിലൂടെ അമേരിക്കയിലെ ടെന്നിസി യൂനിവേഴ്സിറ്റിയുടെ പ്രതിവർഷം 67,000 ഡോളർ വീതമുള്ള അഞ്ചുവർഷ ഗവേഷണ സ്കോളർഷിപ്പ് നേടിയ കോട്ടയം സി.എം.എസ് കോളജ് വിദ്യാർഥിനികളായ ഷാജില സലീം, ഷെറിൻ സൂസൻ ചെറിയാൻ, ഒരുലക്ഷത്തോളം പൗണ്ടിന്റെ ഫെലിക്സ് സ്കോളർഷിപ് നേടി ലണ്ടനിലെ സ്കൂൾ ഓഫ് ഓറിയൻറൽ ആൻഡ് ആഫ്രിക്കൻ സ്റ്റഡീസ് പബ്ലിക് റിസർച്ച് യൂനിവേഴ്സിറ്റിയിൽ പഠനം തുടരുന്ന ഹാനിയ മുംതാസ്, സ്പേസ് ആപ്ലിക്കേഷൻ സെന്റർ ഐ.എസ്.ആർ.ഒ നാഷനൽ സെൻറർ ഫോർ പോളാർ ആൻഡ് ഓഷ്യൻ റിസർച്ച്, ഇന്ത്യൻ നാഷനൽ സെൻറർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവിസ്, നാഷനൽ റിമോട്ട് സെൻസിങ് സെൻറർ എന്നിവയുടെ രണ്ടരക്കോടിയോളം രൂപ മൂല്യമുള്ള വിവിധ ഗവേഷണ ഗ്രാന്റുകൾ നേടിയ കേരള യൂനിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസിലെ (കുഫോസ്) പ്രഫ. അനു ഗോപിനാഥ് എന്നിവർ ‘മാധ്യമം’ കൊച്ചി എജുകഫേ വേദിയിൽ വിവിധ സെഷനുകളിൽ നിങ്ങളുമായി സംവദിക്കും.
രജിസ്ട്രേഷൻ തുടരുന്നു...
ഏപ്രിൽ 24, 25 തീയതികളിൽ രാവിലെ 9.30 മുതൽ കളമശ്ശേരി ചാക്കോളാസ് പവിലിയൻ ഇവന്റ്സ് സെന്ററിൽ നടക്കുന്ന എജുകഫേയിൽ സൗജന്യ രജിസ്ട്രേഷന് ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്യുക. കേരളത്തിന് അകത്തും പുറത്തുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും യൂനിവേഴ്സിറ്റികൾക്കും എജുകഫേയുടെ ഭാഗമാകാൻ സാധിക്കും. വിവരങ്ങൾക്ക് 9645006280.