ശ്രീചിത്രയിൽ പാരാമെഡിക്കൽ പി.ജി ഡിപ്ലോമ, പിഎച്ച്.ഡി, പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾ
text_fieldsശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം 2026 ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്സുകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന വിജ്ഞാപനം വിശദവിവരങ്ങളടങ്ങിയ പ്രോസ്പെക്ടസ് എന്നിവ www.sclimst.ac.inൽ നിന്ന് ഡൗൺലോഡ് ചെയ്യാം. കേന്ദ്ര ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴിലെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാണിത്. ചില കോഴ്സുകളുടെ സംക്ഷിപ്ത വിവരങ്ങൾ ചുവടെ.
പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ കാർഡിയോ തൊറാസിക് നഴ്സിങ്, ന്യൂറോ സയൻസ് നഴ്സിങ്: കാലാവധി ഒരു വർഷം, സീറ്റുകൾ 11 വീതം. സ്റ്റൈപൻഡ് പ്രതിമാസം 11440 രൂപ.
പി.ജി ഡിപ്ലോമ ഇൻ കാർഡിയാക് ലബോറട്ടറി ടെക്നോളജി: സീറ്റ് മൂന്ന്, ന്യൂറോ ടെക്നോളജി-4, മെഡിക്കൽ റെക്കോർഡ് സയൻസ് 2, ക്ലിനിക്കൽ പെർഫ്യൂഷൻ 2, ബ്ലഡ് ബാങ്കിങ് ടെക്നോളജി 3, ഡിപ്ലോമ ഇൻ ഓപറേഷൻ തിയറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി 3, ഡിപ്ലോമ അഡ്വാൻസ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജി 3, കോഴ്സുകളുടെ കാലാവധി 2 വർഷം.
അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഫിസിയോ തെറപ്പി ഇൻ ന്യൂറോളജിക്കൽ സയൻസസ് 2, ഫിസിയോ തെറപ്പി ഇൻ കാർഡിയോ വാസ്കുലർ സയൻസസ് 2, കോഴ്സ് കാലാവധി ഒരു വർഷം വീതം.
സ്റ്റൈപൻഡ്: പി.ഡി ഡിപ്ലോമ-ഡിപ്ലോമ കോഴ്സുകൾക്ക് ആദ്യ വർഷം പ്രതിമാസം 8580 രൂപ വീതവും രണ്ടാം വർഷം പ്രതിമാസം10,490 രൂപ വീതവും ലഭിക്കും. അഡ്വാൻസ്ഡ് സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് പ്രതിമാസം 6000 രൂപ വീതമാണ് ലഭിക്കുക.
പിഎച്ച്.ഡി പ്രോഗ്രാം (ഫുൾടൈം ആൻഡ് പാർട്ട് ടൈം)
പോസ്റ്റ് ഡോക്ടറൽ സർട്ടിഫിക്കറ്റ് കോഴ്സുകൾ
പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ് (ഡി.എം/എം.സി.എച്ച്/ഡി.ബി.എൻ ശേഷം)
പ്രോഗ്രാമുകൾ, യോഗ്യതാ മാനദണ്ഡങ്ങൾ, അപേക്ഷിക്കാനുള്ള നിർദേശങ്ങൾ, സെലക്ഷൻ നടപടികൾ, ഫീസ്, സംവരണം അടക്കമുള്ള വിവരങ്ങൾ പ്രോസ്പെക്ടസിലുണ്ട്. ഓൺലൈനിൽ സെപ്റ്റംബർ 30 വരെ രജിസ്റ്റർ ചെയ്യാം. പോസ്റ്റ് ഡോക്ടറൽ പ്രോഗ്രാമുകൾക്ക് നവംബർ 15 വരെ അപേക്ഷ സ്വീകരിക്കും.