Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightകേന്ദ്ര സർവകലാശാലകളിൽ...

കേന്ദ്ര സർവകലാശാലകളിൽ പി.ജി: പൊതുപ്രവേശന പരീക്ഷ മാർച്ച് 13-31

text_fields
bookmark_border
കേന്ദ്ര സർവകലാശാലകളിൽ പി.ജി: പൊതുപ്രവേശന പരീക്ഷ മാർച്ച് 13-31
cancel

കേന്ദ്ര/സംസ്ഥാന സർവകലാശാലകൾ, സ്വയംഭരണ കോളജുകൾ അടക്കമുള്ള സ്ഥാപനങ്ങളിൽ വിവിധ ബിരുദാനന്തര പ്രോഗ്രാമുകളിലേക്കുള്ള കമ്പ്യൂട്ടർ അധിഷ്ഠിത കോമൺ യൂനിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സി.യു.ഇ.ടി-പി.ജി 2025) ദേശീയ-അന്തർദേശീയ തലത്തിൽ മാർച്ച് 13നും 31നും മധ്യേ നടത്തും. നാഷനൽ ടെസ്റ്റിങ് ഏജൻസിക്കണ് പരീക്ഷാ ചുമതല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം/വിവരണപത്രിക https://exams.ntaonline.in/CUET-PG/ ൽ ലഭ്യമാണ്. ഫ്രെബ്രുവരി ഒന്നുവരെ ഓൺലൈനായി അപേക്ഷിക്കാം. തെറ്റ് തിരുത്തലിന് മൂന്നു മുതൽ അഞ്ചു വരെ സൗകര്യമുണ്ട്.

സി.യു.ഇ.ടി-പി.ജി റാങ്ക് അടിസ്ഥാനത്തിൽ പ്രവേശനം തേടാവുന്ന സർവകലാശാലകൾ, കോളജുകൾ, സ്ഥാപനങ്ങൾ, കോഴ്സുകൾ, യോഗ്യത, മാനദണ്ഡങ്ങൾ തുടങ്ങിയവ വിവരണ പത്രികയിലും അതത് സ്ഥാപനങ്ങളുടെ വെബ്സൈറ്റിലും ലഭിക്കും. പി.ജി തലത്തിലുള്ള 157 വിഷയങ്ങൾ പരീക്ഷയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. 312 നഗരങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. ഇന്ത്യക്ക് പുറത്ത് 27 നഗരങ്ങളിൽ പരീക്ഷ എഴുതാം. ചോദ്യ പേപ്പറുകൾ, ഘടന, സമയക്രമം മുതലായവിവരങ്ങൾ വിവരണപത്രികയിൽനിന്നും മനസ്സിലാക്കാം.

കേരളത്തിലെ 14 ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. കോഴ്സുകൾ, വിഷയങ്ങൾ, അനുസൃതമായ ചോദ്യപേപ്പറുകൾ പരീക്ഷക്കായി തെരഞ്ഞെടുക്കാം. കോഴ്സുകളും ചോദ്യപേപ്പർകോഡുകളും വെബ്സൈറ്റിലുണ്ട്.

സയൻസ്, ഹ്യൂമാനിറ്റീസ്, ഭാഷാ വിഷയങ്ങൾ, മാനേജ്മെന്റ്, നിയമം, ആർക്കിടെക്ചർ ആൻഡ് പ്ലാനിങ്, കമ്പ്യൂട്ടർ സയൻസ്/ഐടി/ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ക്രിമിനോളജി, ഫുഡ് സയൻസ് ആൻഡ് ടെക്നോളജി, ഫോറൻസിക് സയൻസ്, നാനോ സയൻസ്, അപ്ലൈഡ് ആർട്സ്, ഫൈൻ ആർട്സ്, ഡാൻസ്,യോഗ, മ്യൂസിക്, തിയറ്റർ, ഡേറ്റ സയൻസ്/സൈബർ സെക്യൂരിറ്റി, കെമിക്കൽ, സിവിൽ​, ടെക്സ്റ്റൈൽ എൻജിനീയറിങ്, മാസ് കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം, സ്​പോർട്സ്, ഫിസിക്കൽ എജുക്കേഷൻ, പബ്ലിക് ഹെൽത്ത് അടക്കം വൈവിധ്യമാർന്ന നിരവധി വിഷയങ്ങൾ/കോഴ്സുകൾ പരീക്ഷക്കും പഠനത്തിനുമായി തെരഞ്ഞെടുക്കാം.

അപേക്ഷാ ഫീസ്: രണ്ട് ടെസ്റ്റ് പേപ്പറുകൾക്കുവരെ ജനറൽ വിഭാഗത്തിന്1400 രൂപ, തുടർന്നുള്ള ഓരോ പേപ്പറിനും 700 രൂപ വീതം നൽകണം. മറ്റു വിഭാഗങ്ങൾക്ക്-ഒ.ബി.സി നോൺ ക്രീമിലെയർ/ഇ.ഡബ്ല്യ.എസ് യഥാക്രമം 1200 രൂപ, 600 രൂപ, എസ്.സി/എസ്.ടി/തേർഡ് ജെൻഡർ -1100 രൂപ, 600 രൂപ, ഭിന്നശേഷിക്കാർ -1000 രൂപ, 600 രൂപ, ഇന്ത്യക്ക് പുറത്ത് യഥാക്രമം 7000 രൂപ, 3500 രൂപ.

ടെസ്റ്റ് നടത്തി സ്കോർ കാർഡ് വിതരണം ചെയ്യുക മാത്രമാണ് നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ ദൗത്യം. സ്കോർ കാർഡ് വെബ് സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്ത് യഥാസമയം അതത് സർവകലാശാലകളിൽ / സ്ഥാപനങ്ങളിൽ 2025-26 വർഷം അർഹതയുള്ള പി.ജി കോഴ്സുകൾക്ക് അപേക്ഷിക്കാവുന്നതാണ്. സ്കോർ അടിസ്ഥാനത്തിൽ മെറിറ്റ് ലിസ്റ്റ് തയാറാക്കി കൗൺസലിങ് വഴി പ്രവേശനം നൽകും. പ്രവേശന വിജ്ഞാപനം വാഴ്സിറ്റി/സ്ഥാപനങ്ങൾ പ്രത്യേകം പ്രസിദ്ധീകരിക്കും.

കാസർ​േകാട് കേന്ദ്ര സർവകലാശാല

സി.യു.ഇ.ടി 2025 സ്കോർ അടിസ്ഥാനത്തിൽ കാസർകോട് കേന്ദ്ര സർവകലാശാലയിൽ 2025-26 വർഷം ഇനി പറയുന്ന പി.ജി കോഴ്സുകളിൽ പ്രവേശനം തേടാം. നാലു സെമസ്റ്ററുകളായുള്ള രണ്ടു വർഷത്തെ 26 റെഗുലർ കോഴ്സുകൾ ഇവിടെയുണ്ട്.

എം.എ -ഇക്കണോമിക്സ് -സീറ്റ് 40, ഇംഗ്ലീഷ് ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ 40, ലിംഗ്വസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി 40, ഹിന്ദി ആൻഡ് കംപാരറ്റിവ് ലിറ്ററേച്ചർ 40, ഇന്റർനാഷനൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ് 40, മലയാളം 40, കന്നട 40, പബ്ലിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ് 40

മാസ്റ്റർ ഓഫ് സോഷ്യൽ വർക്ക് (എം.എസ്.ഡബ്ല്യു) 40, എം.എഡ് 40, എം.എസ്‍സി സുവോളജി 30, ബയോ കെമിസ്ട്രി 30, കെമിസ്ട്രി 30, കമ്പ്യൂട്ടർ സയൻസ് 30, എൻവയൺമെന്റൽ സയൻസ് 30, ജനോമിക് സയൻസ് 30, ജിയോളജി 30, മാത്തമാറ്റിക്സ് 30, ബോട്ടണി 30, ഫിസിക്സ് 30, യോഗ തെറപ്പി 30.

മാസ്റ്റർ ഓഫ് ലോ (എൽഎൽ.എം) 40, എം.പി.എച്ച് 30, എം.ബി.എ (ജനറൽ) 40, എം.ബി.എ ടൂറിസം ആൻഡ് ട്രാവൽ മാനേജ്മെന്റ് 40, എം.കോം 40.

യോഗ്യതാ മാനദണ്ഡങ്ങളടക്കം പ്രവേശനം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ www.cukerala.ac.inൽ ലഭിക്കും.

Show Full Article
TAGS:Education News 
News Summary - PG in Central Universities: Common Entrance Test March 13-31
Next Story