Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപി.ജി പഠനം ഇനി മൂന്ന്​...

പി.ജി പഠനം ഇനി മൂന്ന്​ രീതിയിൽ; പരിഷ്​കരണത്തിന് കരട്​ രേഖയായി

text_fields
bookmark_border
CPI, Private University Draft Bill,
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ നാ​ല്​ വ​ർ​ഷ ബി​രു​ദ കോ​ഴ്​​സു​ക​ൾ ന​ട​പ്പാ​ക്കി​യ​തി​ന്​ പി​ന്നാ​ലെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ളു​ടെ (പി.​ജി) ഘ​ട​ന​യി​ലും മാ​റ്റ​ത്തി​നു​ള്ള ക​ര​ട്​ രേ​ഖ​യാ​യി. മൂ​ന്ന്​ രീ​തി​യി​ൽ പി.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള വ​ഴി​യാ​ണ്​​ ക​ര​ട്​ രേ​ഖ​യി​ൽ വ്യ​വ​സ്ഥ ചെ​യ്യു​ന്ന​ത്​. നാ​ല്​ വ​ർ​ഷ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്ക്​ ഒ​രു​വ​ർ​ഷം കൊ​ണ്ട് ര​ണ്ട്​ സെ​മ​സ്റ്റ​റു​ക​ളി​ലാ​യി​ പി.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നാ​കും.

മൂ​ന്ന്​ വ​ർ​ഷ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക്​ പ​ഴ​യ​രീ​തി​യി​ൽ ര​ണ്ട്​ വ​ർ​ഷം കൊ​ണ്ട്​ പി.​ജി പ​ഠ​നം പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള അ​വ​സ​ര​വും തു​ട​രും. മൂ​ന്ന്​ വ​ർ​ഷ ബി​രു​ദം നേ​ടി​യ​വ​ർ പി.​ജി പ​ഠ​ന​ത്തി​ന്​ ചേ​ർ​ന്ന് ഒ​രു​വ​ർ​ഷം കൊ​ണ്ട്​​ നി​ശ്​​ചി​ത​എ​ണ്ണം ക്രെ​ഡി​റ്റ്​ നേ​ടി​ പു​റ​ത്തു​പോ​വു​ക​യാ​ണെ​ങ്കി​ൽ (എ​ക്സി​റ്റ്) നാ​ല്​ വ​ർ​ഷ ഓ​ണേ​ഴ്​​സ്​ ബി​രു​ദം ല​ഭി​ക്കും. സം​സ്ഥാ​ന​ത്തെ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ നി​ല​വി​ലി​ല്ലാ​ത്ത അ​ഞ്ച്​ വ​ർ​ഷ സം​യോ​ജി​ത ബി​രു​ദ -പി.​ജി കോ​ഴ്​​സും ക​ര​ട്​ രേ​ഖ​യി​ൽ ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്. ബി​രു​ദ​ത​ല​ത്തി​ൽ പ​ഠി​ച്ച മേ​ജ​ർ, മൈ​ന​ർ വി​ഷ​യ​ങ്ങ​ളി​ൽ ഏ​തി​ലും പി.​ജി ചെ​യ്യാം.

മൈ​ന​ർ വി​ഷ​യ​ത്തി​ൽ പി.​ജി ചെ​യ്യു​ന്ന​വ​രാ​ണെ​ങ്കി​ൽ അ​വ​ർ ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ ബി​രു​ദ​ത​ല​ത്തി​ൽ 32 ക്രെ​ഡി​റ്റ്​ നേ​ടി​യി​രി​ക്ക​ണം. ദേ​ശീ​യ, സ​ർ​വ​ക​ലാ​ശാ​ല​ത​ല പ്ര​വേ​ശ​ന പ​രീ​ക്ഷ​ക​ൾ പാ​സാ​കു​ന്ന​വ​ർ​ക്ക്​ മേ​ജ​ർ, മൈ​ന​ർ വി​ഷ​യ വ്യ​ത്യാ​സ​മി​ല്ലാ​തെ പി.​ജി പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കും. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ക​രി​ക്കു​ലം ക​മ്മി​റ്റി ത​യാ​റാ​ക്കി​യ ക​ര​ട്​ ​രേ​ഖ​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ത​ല​ങ്ങ​ളി​ൽ ശി​ൽ​പ​ശാ​ല ന​ട​ത്തി പി.​ജി പ​ഠ​ന​ത്തി​ന്‍റെ അ​ന്തി​മ രൂ​പ​രേ​ഖ​യു​ണ്ടാ​ക്കും. ആ​ദ്യ​ശി​ൽ​പ​ശാ​ല കു​സാ​റ്റി​ൽ സം​ഘ​ടി​പ്പി​ച്ചു.

ഒ​രു​വ​ർ​ഷ പി.​ജി നേ​ടാ​ൻ

നാ​ല്​ വ​ർ​ഷ ഓ​ണേ​ഴ്​​സ്​ ബി​രു​ദ​മോ ഓ​ണേ​ഴ്​​സ്​ വി​ത്ത്​ റി​സ​ർ​ച്​ ബി​രു​ദ​മോ നേ​ടി​യ​വ​ർ​ക്ക്​ ഒ​രു​വ​ർ​ഷം​കൊ​ണ്ട്​ പി.​ജി പൂ​ർ​ത്തി​യാ​ക്കാം. ബി​രു​ദ​ത​ല​ത്തി​ലെ മേ​ജ​ർ വി​ഷ​യ​ത്തി​ലോ അ​നു​ബ​ന്ധ വി​ഷ​യ മേ​ഖ​ല​യി​ലോ ഒ​രു​വ​ർ​ഷ പി.​ജി ചെ​യ്യാം. ഒ​രു​വ​ർ​ഷ പി.​ജി ചെ​യ്യു​ന്ന​വ​ർ​ക്ക്​ കോ​ഴ്​​സ്​ ക്രെ​ഡി​റ്റ്​ 20ഉം ​പ്രൊ​ജ​ക്ട്​ ക്രെ​ഡി​റ്റ്​ 20ഉം ​ഉ​ൾ​പ്പെ​ടെ മൊ​ത്തം 40 ക്രെ​ഡി​റ്റ്​ നേ​ട​ണം. കോ​ഴ്​​സ്​ വ​ർ​ക്ക്​ മാ​ത്ര​മാ​യി പി.​ജി ചെ​യ്യു​ക​യാ​ണെ​ങ്കി​ൽ 40 കോ​ഴ്​​സ്​ ക്രെ​ഡി​റ്റ്​ നേ​ട​ണം.

ര​ണ്ട്​ വ​ർ​ഷ പി.​ജി

മൂ​ന്ന്​ വ​ർ​ഷ ബി​രു​ദം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ​ക്കാ​ണ്​ ര​ണ്ട്​ വ​ർ​ഷ പി.​ജി കോ​ഴ്​​സ്. ഇ​വ​ർ ഒ​രു​വ​ർ​ഷ പി.​ജി പ​ഠ​നം ക​ഴി​ഞ്ഞ്​ പു​റ​ത്തു​പോ​വു​ക​യാ​ണെ​ങ്കി​ൽ നാ​ല്​ വ​ർ​ഷ ഓ​ണേ​ഴ്​​സ്​ ബി​രു​ദം ല​ഭി​ക്കും. ര​ണ്ട്​ വ​ർ​ഷ പി.​ജി​ക്ക്​ ചേ​രു​ന്ന​വ​ർ​ക്ക്​ മൂ​ന്ന്​ രീ​തി​യി​ൽ ര​ണ്ടാം​വ​ർ​ഷ (മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ) കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കാം. പി.​ജി വി​ത്ത്​ കോ​ഴ്​​സ്​ വ​ർ​ക്ക്, പി.​ജി വി​ത്ത്​ കോ​ഴ്​​സ്​ വ​ർ​ക്ക്​ റി​സ​ർ​ച്​/ ഇ​ന്‍റേ​ൺ​ഷി​പ്, പി.​ജി വി​ത്ത്​ റി​സ​ർ​ച്/ ഇ​ന്‍റേ​ൺ​ഷി​പ്​/ അ​പ്ര​ന്‍റീ​സ്​​ഷി​പ്​ എ​ന്നി​വ​യാ​ണ്​ മൂ​ന്ന്​ രീ​തി​ക​ൾ.

അ​ഞ്ച്​ വ​ർ​ഷ സം​യോ​ജി​ത പി.​ജി കോ​ഴ്​​സ്​

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​ഠ​ന​ത്തി​നു​ശേ​ഷം സം​യോ​ജി​ത യു.​ജി-​പി.​ജി കോ​ഴ്​​സി​ന്​ ചേ​രാം. ഇ​വ​ർ​ക്ക്​ 257 ക്രെ​ഡി​റ്റ്​ നേ​ടി​യാ​ൽ അ​ഞ്ച്​ വ​ർ​ഷ സം​യോ​ജി​ത കോ​ഴ്​​സ്​ പൂ​ർ​ത്തി​യാ​ക്കാം. 133 ക്രെ​ഡി​റ്റ്​ നേ​ടി പു​റ​ത്തു​പോ​കു​ന്ന​വ​ർ​ക്ക്​ മൂ​ന്ന്​ വ​ർ​ഷ ബി​രു​ദ​വും 177 ക്രെ​ഡി​റ്റ്​ നേ​ടി പു​റ​ത്തു​പോ​കു​ന്ന​വ​ർ​ക്ക്​​ നാ​ല്​ വ​ർ​ഷ ഓ​ണേ​ഴ്​​സ്​/​ഒ​ണേ​ഴ്​​സ്​ വി​ത്ത്​ റി​സ​ർ​ച്​ ബി​രു​ദ​വും നേ​ടാം.

Show Full Article
TAGS:PG courses 
News Summary - PG studies will now be in three modes; Draft document for reform
Next Story