പ്രഫഷനൽ ഡിഗ്രി അലോട്ട്മെന്റ്
text_fieldsതിരുവനന്തപുരം: 2025 അധ്യയന വർഷത്തെ എൻജിനീയറിങ് കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റ്, ആർക്കിടെക്ചർ കോഴ്സ് ഒന്നാംഘട്ട അലോട്ട്മെന്റ് നടപടികൾ ആരംഭിച്ചു. എൻജിനീയറിങ് കോഴ്സുകളിലെ രണ്ടാംഘട്ട അലോട്ട്മെന്റിനായി ഓപ്ഷന് കണ്ഫര്മേഷന് നടത്തണം.
2025 ലെ ആർക്കിടെക്ച്ചർ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി യോഗ്യത നേടി ആർക്കിടെക്ച്ചർ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് ഈ ഘട്ടത്തിൽ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയ സർക്കാർ/ എയ്ഡഡ് സ്വയംഭരണ/ സ്വകാര്യ സ്വാശ്രയ ആർക്കിടെക്ച്ചർ കോളജുകളുടെ പട്ടിക വിജ്ഞാപനത്തിലുണ്ട്.
ഈ ഘട്ടത്തിൽ പുതുതായി ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്നവർക്ക് ഓപ്ഷൻ രജിസ്ട്രേഷൻ ഫീസ് ബാധകമായിരിക്കും. 28ന് രാത്രി 11.59 വരെ ലഭിക്കുന്ന ഓപ്ഷനുകളുടെ അടിസ്ഥാനത്തിൽ എൻജിനീയറിങ് കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട താൽക്കാലിക അലോട്ട്മെന്റ്, ആർക്കിടെക്ച്ചർ കോഴ്സുകളിലേക്കുള്ള ഒന്നാംഘട്ട താൽക്കാലിക അലോട്ട്മെന്റ് എന്നിവ 29ന് പ്രസിദ്ധീകരിക്കും. വിശദവിവരം www.cee.kerala.gov.inൽ.