Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightCareer & Educationchevron_rightEdu Newschevron_rightപ്ലസ് ടു കഴിഞ്ഞോ?...

പ്ലസ് ടു കഴിഞ്ഞോ? അധ്യാപകരാകാൻ ഇന്‍റഗ്രറ്റഡ് ബി.എഡ്

text_fields
bookmark_border
പ്ലസ് ടു കഴിഞ്ഞോ? അധ്യാപകരാകാൻ ഇന്‍റഗ്രറ്റഡ് ബി.എഡ്
cancel

ദേശീയ വിദ്യാഭ്യാസ നയം വിഭാവനം ചെയ്ത മാറ്റങ്ങളിലൊന്നായ നാലുവർഷ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാമിലേക്ക് (ഐ.ടി.ഇ.പി) ഇപ്പോൾ അപേക്ഷിക്കാം. പ്ലസ് ടു കഴിഞ്ഞാലുടൻ അധ്യാപനത്തെ ഗൗരവമായ കരിയറായി കാണുന്നവർക്കായി എൻ.ടി.എ നടത്തുന്ന നാഷനൽ കോമൺ എൻട്രൻസ് ടെസ്റ്റ് (എൻ.സി.ടി 2026) ഇതിലേക്കുള്ള കവാടമാണ്. ബിരുദവും ബി.എഡും വെവ്വേറെ ചെയ്യുന്ന പരമ്പരാഗത രീതിക്ക് പകരം, നാലുവർഷംകൊണ്ട് ഇവ രണ്ടും ഒന്നിച്ച് പൂർത്തിയാക്കാം എന്നതാണ് സവിശേഷത.

എന്താണ് ഐ.ടി.ഇ.പി?

അധ്യാപന പരിശീലനത്തോടൊപ്പം ഇഷ്ടപ്പെട്ട വിഷയത്തിൽ ആഴത്തിലുള്ള ബിരുദ പഠനവും ഒരേസമയം സാധ്യമാക്കുന്ന ‘ഡ്യുവൽ മേജർ’ കോഴ്സാണിത്. സ്കൂൾ വിദ്യാഭ്യാസത്തിന്റെ നാല് ഘട്ടങ്ങളിലായി (ഫൗണ്ടേഷനൽ, പ്രിപ്പറേറ്ററി, മിഡിൽ, സെക്കൻഡറി) സ്പെഷലൈസ് ചെയ്യാൻ വിദ്യാർഥികൾക്ക് അവസരമുണ്ട്. കേവലം ഒരു ഡിഗ്രി എന്നതിനപ്പുറം, നൂതന ബോധനരീതികൾ, ഇന്റേൺഷിപ്, മൾട്ടി ഡിസിപ്ലിനറി ലേണിങ് എന്നിവയിൽ അധിഷ്ഠിതമാണ് ഈ കോഴ്സ്.

നാല് തരം സ്പെഷ്യലൈസേഷനുകൾ

സ്കൂൾ വിദ്യാഭ്യാസത്തെ 5+3+3+4 എന്ന രീതിയിൽ തിരിച്ചിരിക്കുന്നതിനാൽ, ഐ.ടി.ഇ.പി പഠിക്കുന്നവർക്ക് താഴെ പറയുന്ന നാല് ഘട്ടങ്ങളിൽ ഒന്നിൽ സ്പെഷ്യലൈസ് ചെയ്യാം:

ഫൗണ്ടേഷൻ സ്റ്റേജ്:

മൂന്നു മുതൽ എട്ടു വയസ്സ് വരെയുള്ള കുട്ടികളെ പഠിപ്പിക്കാനുള്ളത്. പ്രീ-സ്കൂൾ/അങ്കണവാടി മുതൽ 2-ാം ക്ലാസ് വരെ).

പ്രിപ്പറേറ്ററി സ്റ്റേജ്:

3, 4, 5 ക്ലാസുകളിലെ കുട്ടികളെ (8-11 വയസ്സ്).

മിഡിൽ സ്റ്റേജ്:

6, 7, 8 ക്ലാസുകളിലെ കുട്ടികളെ.

സെക്കൻഡറി സ്റ്റേജ്:

9, 10, 11, 12 ക്ലാസുകളിലെ കുട്ടികളെ.

പ്രവേശന പരീക്ഷയും യോഗ്യതയും

2026ൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും ജയിച്ചവർക്കും അപേക്ഷിക്കാം. പ്രായപരിധിയില്ല. 180 മിനിറ്റ് ദൈർഘ്യമുള്ള കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയിൽ രണ്ട് ഭാഷകൾ, മൂന്ന് ഡൊമെയ്ൻ വിഷയങ്ങൾ, ജനറൽ ടെസ്റ്റ്, ടീച്ചിങ് ആപ്റ്റിറ്റ്യൂഡ് എന്നിവ ഉൾപ്പെടുന്നു. ആകെ 181 ചോദ്യങ്ങളിൽ 160 എണ്ണത്തിനാണ് ഉത്തരം നൽകേണ്ടത്. പ്ലസ് ടു സിലബസിനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായതിനാൽ ചിട്ടയായ തയാറെടുപ്പ് നടത്തുന്നവർക്ക് മികച്ച റാങ്ക് നേടാൻ പ്രയാസമുണ്ടാകില്ല.

കരിയർ സാധ്യതകൾ

ഐ.ടി.ഇ.പി പൂർത്തിയാക്കുന്നവർക്ക് കേന്ദ്ര-സംസ്ഥാന സർക്കാർ സ്കൂളുകൾ, അന്താരാഷ്ട്ര നിലവാരമുള്ള സ്വകാര്യ സ്കൂളുകൾ (സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ഐ.ബി), എഡ്-ടെക് സ്ഥാപനങ്ങൾ എന്നിവയിൽ ഉന്നത ജോലി ഉറപ്പാക്കാം. കൂടാതെ, ഗൾഫ് നാടുകളിലും വിദേശ രാജ്യങ്ങളിലും ഇന്ത്യൻ അധ്യാപകർക്ക് ലഭിക്കുന്ന വലിയ സ്വീകാര്യത ഈ കോഴ്സ് പാസായവർക്കും മുതൽക്കൂട്ടാകും. അധ്യാപനം ഒരു ‘സെക്കൻഡ് ഓപ്ഷൻ’ അല്ല; മറിച്ച്, രാജ്യത്തെ കെട്ടിപ്പടുക്കുന്ന ഏറ്റവും ആദരണീയമായ പ്രഫഷനാണ്.

താൽപര്യമുള്ള വിദ്യാർഥികൾ https://exams.nta.ac.in/ncet/ എന്ന വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷകൾ സമർപ്പിക്കുക.

സംശയങ്ങൾക്ക് 011-40759000 എന്ന ഹെൽപ്‌ലൈൻ നമ്പറിലോ ncet@nta.ac.in എന്ന ഇ-മെയിലിലോ ബന്ധപ്പെടാം. മാർച്ച് 10 വരെ അപേക്ഷിക്കാം.

കേരളത്തിലെ അവസരങ്ങൾ

ദേശീയതലത്തിലുള്ള ഐ.ഐ.ടികൾക്കും എൻ.ഐ.ടികൾക്കും പുറമെ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലും ഐ.ടി.ഇ.പി പ്രവേശനം ലഭ്യമാണ്. കേരളത്തിലെ പ്രധാന സ്ഥാപനങ്ങളും അവിടെ ലഭ്യമായ കോഴ്സുകളും താഴെ നൽകുന്നു:




Show Full Article
TAGS:education plustwo teaching 
News Summary - After Plus Two, pursue an Integrated B.Ed. to start your teaching career
Next Story