ഖുർആൻ സ്റ്റഡി സെന്റർ വാർഷിക പരീക്ഷ: വിജയികളെ പ്രഖ്യാപിച്ചു
text_fieldsആയിഷ റസാഖ്, ഫൗസിയ ഹമീദ്, പി.ഇ. ഖമറുദ്ദീൻ, പി.കെ. മുഹമ്മദ് ബഷീർ, റഹീമ റഹ്മാൻ, സുമയ്യ ഫാറൂഖ്, ടി.പി. ഫഹ്മിദ
കോഴിക്കോട്: ഖുർആൻ സ്റ്റഡി സെന്റർ കേരള 2025 ജൂലൈ 13ന് നടത്തിയ വാർഷിക പരീക്ഷയുടെ സംസ്ഥാനതല വിജയികളെ പ്രഖ്യാപിച്ചു. ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബുർറഹ്മാൻ ഫലപ്രഖ്യാപനം നിർവഹിച്ചു. പ്രിലിമിനറി ഫൈനൽ പരീക്ഷയിൽ പാലക്കാട് പട്ടാമ്പി സ്വദേശി ടി.പി. ഫഹ്മിദ ഒന്നാം റാങ്കും തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി പി.കെ. മുഹമ്മദ് ബഷീർ രണ്ടാം റാങ്കും മലപ്പുറം തോട്ടശ്ശേരിയറ സ്വദേശി പി.ഇ. ഖമറുദ്ദീൻ മൂന്നാം റാങ്കും കരസ്ഥമാക്കി.
സെക്കൻഡറി ഫൈനൽ പരീക്ഷയിൽ മലപ്പുറം വടക്കാങ്ങര സ്വദേശി ആയിഷ റസാഖ് ഒന്നാം റാങ്കും കണ്ണൂർ അണ്ടത്തോട് സ്വദേശി സുമയ്യ ഫാറൂഖ്, മലപ്പുറം കിഴിശ്ശേരി സ്വദേശി റഹീമ റഹ്മാൻ എന്നിവർ രണ്ടാം റാങ്കും എറണാകുളം കളമശ്ശേരി സ്വദേശി ഫൗസിയ ഹമീദ് മൂന്നാം റാങ്കും നേടി.
ഖുർആൻ സ്റ്റഡി സെന്റർ കേരളക്കുകീഴിൽ വിവിധ കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയ പരീക്ഷാർഥികളെയും വിജയികളെയും അമീർ അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാനദാനം ജനുവരിയിൽ നടക്കുന്ന ഖുർആൻ സമ്മേളനത്തിൽ നിർവഹിക്കുമെന്ന് ഖുർആൻ സ്റ്റഡി സെന്റർ കേരള ഡയറക്ടർ അബ്ദുൽ ഹകീം നദ്വി അറിയിച്ചു.